Latest News
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിര്‍വ്വാഹ സമിതി യോഗവും ഇന്ന്
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍
തീർത്തും തെറ്റായ തീരുമാനം, സത്യപ്രതിജ്ഞ ഓൺലൈൻ ആക്കി സർക്കാർ മാതൃക കാട്ടണം: പാർവതി തിരുവോത്ത്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആര്‍

University Announcements: കേരള, എംജി, കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ

University Announcements: ഇന്നത്തെ സർവകലാശാലാ അറിയിപ്പുകൾ

university announcements, ie malayalam

കേരള സര്‍വകലാശാല

പരീക്ഷ മാറ്റി

2019 ഡിസംബര്‍ 4 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ എംബിഎ ഡിസംബര്‍ 2019 (2014 ആൻഡ് 2018 സ്‌കീം) പരീക്ഷ ഡിസംബര്‍ 19 ലേക്കും, 2020 ജനുവരി 22 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2018 സ്‌കീം – ‘Sales and Distribution Management’ എന്ന വിഷയം 2020 ജനുവരി 24 ലേക്കും മാറ്റിവച്ചു.

ടൈംടേബിള്‍

2019 ഡിസംബര്‍ 4 ന് നടത്താന്‍ തീരുമാനിച്ചിരുന്ന എട്ടാം സെമസ്റ്റര്‍ ബിടെക് (2013 സ്‌കീം) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചിന്റെ Embeded System എന്ന പരീക്ഷ ഡിസംബര്‍ 11 ലേക്ക് മാറ്റിവച്ചു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

വിദൂര വിദ്യാഭ്യാസ കേന്ദ്രം 2020 ജനുവരി 9, ഫെബ്രുവരി 4 തീയതികളില്‍ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ എംഎ/എംഎസ്‌സി/എംകോം റെഗുലര്‍ (2018 അഡ്മിഷന്‍), സപ്ലിമെന്ററി (2017 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 16 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 19 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 23 വരെയും ഓണ്‍ലൈനായി ഡിസംബര്‍ 2 മുതല്‍ അപേക്ഷിക്കാം.

പരീക്ഷാകേന്ദ്രം

വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം കാര്യവട്ടം ഓള്‍ഡ് ഓറിയന്റല്‍ ലാംഗ്വേജ് ബ്ലോക്കിലേക്ക് മാറ്റിയതിനാല്‍ എസ്ഡിഇ, പാളയം സെന്ററില്‍ പിജി (എസ്.ഡി.ഇ) നാലാം സെമസ്റ്റര്‍, എംബിഎ, രണ്ടാം സെമസ്റ്റര്‍ മേഴ്‌സിചാന്‍സ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 2 മുതലുളള പരീക്ഷകള്‍ കാര്യവട്ടം ഓള്‍ഡ് ഓറിയന്റല്‍ ലാംഗ്വേജ് ബ്ലോക്കില്‍ എഴുതേണ്ടതാണ്.

എംജി സർവകലാശാല

പരീക്ഷ മാറ്റി

മഹാത്മാ ഗാന്ധി സർവകലാശാല ഡിസംബർ രണ്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എംബിഎ (2019 അഡ്മിഷൻ) പരീക്ഷ ഡിസംബർ 10ലേക്ക് മാറ്റി.

മഹാത്മാ ഗാന്ധി സർവകലാശാല ഡിസംബർ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ സിബിസിഎസ് (2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബിഎസ്‌സി സൈബർ ഫോറൻസിക് (2019 അഡ്മിഷൻ റഗുലർ മാത്രം) യുജി നവംബർ 2019 പരീക്ഷകൾ ഡിസംബർ 16ലേക്ക് മാറ്റി. പരീക്ഷ സമയം, കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.

പുതുക്കിയ പരീക്ഷ തീയതി

നവംബർ 29ന് നടത്താനിരുന്ന മൂന്നാം വർഷ എംഎസ്‌സി മെഡിക്കൽ അനാട്ടമി (2016 അഡ്മിഷൻ റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ ഒൻപതിന് നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു.

പരീക്ഷാഫലം

2018 ഒക്‌ടോബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎ സിബിസിഎസ് (പ്രൈവറ്റ് – 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎഡ് (സ്‌പെഷൽ എജ്യൂക്കേഷൻ എൽഡി ആൻഡ് ഐഡി – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഒക്‌ടോബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ ബികോം സിബിസിഎസ് (2017 അഡ്മിഷൻ റഗുലർ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

എംപിഎഡ് പ്രാക്ടിക്കൽ പരീക്ഷ മാറ്റി

കാലിക്കറ്റ് സർവകലാശാല നവംബർ 30, ഡിസംബർ 4 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംപിഎഡ് പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. പരീക്ഷ യഥാക്രമം ഡിസംബർ 2 ,6 തീയതികളിൽ നടക്കും.

പരീക്ഷ ഫലം

കാലിക്കറ്റ് സർവകലാശാല ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംടിടിഎം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യ നിർണയത്തിന് ഡിസംബർ 12 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

കാലിക്കറ്റ് സർവകലാശാല ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎ റെഗുലർ പരീക്ഷാ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala kannur mg calicut university announcements 2019 november 30

Next Story
University Announcements: കേരള, എംജി, കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾuniversity announcements, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com