Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

University Announcements: കേരള, എംജി, കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ

University Announcements: ഇന്നത്തെ സർവകലാശാലാ അറിയിപ്പുകൾ

university announcements, ie malayalam

കേരള സര്‍വകലാശാല

ടൈംടേബിള്‍

2019 ഡിസംബറില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എംഎ/എംഎസ്‌സി/എംകോം (മേഴ്‌സിചാന്‍സ് – റണ്ണിങ് സ്‌കീം) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഡിസംബര്‍ 12 മുതല്‍ നടത്താനിരുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി/ബികോം എല്‍എല്‍ബി/ബിബിഎ എല്‍എല്‍ബി പരീക്ഷകള്‍ 2020 ജനുവരി 6, 8, 10 തീയതികളിലേയ്ക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

സര്‍വകലാശാലയുടെ കീഴിലുളള കോളേജുകളില്‍ ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ വിദ്യാർഥികള്‍ക്ക് 2019 – 20 അധ്യയന വര്‍ഷത്തില്‍ രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർഥികള്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകള്‍ തമ്മിലും, സ്വാശ്രയ കോളേജുകള്‍ തമ്മിലും അനുവദിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലേയും ചേരാന്‍ ഉദ്ദേശിക്കുന്ന കോളേജിലേയും പ്രിന്‍സിപ്പൽമാരുടെ ശുപാര്‍ശയോടെ 1050/- രൂപ ഫീസ് അടച്ച് സര്‍വകലാശാലയില്‍ ഡിസംബര്‍ 21 ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 1575/- രൂപ കൂടി അടയ്‌ക്കേണ്ടതാണ്. അപേക്ഷ സര്‍വകലാശാല രജിസ്ട്രാര്‍ തപാലില്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 21. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

പരീക്ഷാഫീസ്

2020 ജനുവരി 8 മുതല്‍ ആരംഭിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്, കാര്യവട്ടം ഏഴാം സെമസ്റ്റര്‍ ബിടെക് ഡിഗ്രി റെഗുലര്‍ പരീക്ഷയുടെ (2016 അഡ്മിഷന്‍) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴ കൂടാതെ ഡിസംബര്‍ 5 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 9 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പരീക്ഷ തീയതി

രണ്ടാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം), ആറാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം)( കോമൺ) എന്നിവയുടെ ‘റ്റോർറ്റ്‌സ് ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ ലോ 2’ വിഷയത്തിന്റെ പരീക്ഷ ഡിസംബർ 16ന് നടക്കും. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

പരീക്ഷഫലം

2019 ജൂണിൽ നടന്ന നാലാം സെമസ്റ്റർ എംപിഎഡ് റഗുലർ (2017 അഡ്മിഷൻ)/ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 12 വരെ അപേക്ഷിക്കാം.

2019 മെയിൽ നടന്ന നാലാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്‌സി ഫിസിക്‌സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

കോഴിക്കോട് സർവകലാശാല

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബിഎസ്‌സി/ബിഎംഎംസി (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2017 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഫാഷന്‍ ആൻഡ് ടെക്‌സ്റ്റൈല്‍ ഡിസൈനിങ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 11 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബിഎസ്‌സി/ബിഎംഎംസി (സിസിഎസ്എസ്) ഏപ്രില്‍ 2018 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി മാത്തമാറ്റിക്‌സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 12 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ, ബിഎംഎംസി നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

ഒന്നാം വർഷ (വിദൂര വിദ്യാഭ്യാസം) ബിസിഎ (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 11 ന് വൈകുന്നേരം 5 മണിവരെ ഒൺലൈനായി അപേക്ഷിക്കാം. 2017 അഡ്മിഷൻ വിദ്യാർഥികൾ ഓൺലൈനായി ലഭിക്കുന്ന ഗ്രേഡ്കാർഡുകൾ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഗ്രേഡ്കാർഡുകൾ ഒരു മാസം മാത്രമേ വെബ്സൈറ്റിൽ ലഭ്യമാകൂ. മറ്റ് വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala kannur mg calicut university announcements 2019 november 29

Next Story
എംജി സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാംmg university, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com