കേരള

ടൈംടേബിള്‍

ഡിസംബര്‍ 10 ന് ആരംഭിക്കുന്ന എംസിഎ (2015 സ്‌കീം) അഞ്ചാം സെമസ്റ്റര്‍ റെഗുലര്‍ & സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ഡിസംബര്‍ നാലിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എംബിഎ (2014 & 2018 സ്‌കീം – ഫുള്‍ടൈം (യുഐഎം ഉള്‍പ്പെടെ/ട്രാവല്‍ ആന്‍ഡ് ടൂറിസം/റെഗുലര്‍ (ഈവനിങ്) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഓഗസ്റ്റില്‍ നടന്ന നാലാം സെമസ്റ്റര്‍ എംബിഎ (ഫുള്‍ടൈം/റെഗുലര്‍ – ഈവനിങ്/യുഐഎം/ട്രാവല്‍ ആന്‍ഡ് ടൂറിസം) (2014 സ്‌കീം) പരീക്ഷയുടെ പ്രൊജക്ട്/വൈവ ഡിസംബര്‍ മൂന്നു മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ഡിസംബര്‍ ആറു മുതല്‍ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ പിജി പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാതീയതി

ഡിസംബര്‍ ഒന്‍പതു മുതല്‍ ആരംഭിക്കാനിരുന്ന അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍എല്‍ബി ത്രിവത്സര പരീക്ഷകള്‍ 2020 ജനുവരി മൂന്നു മുതല്‍ ആരംഭിക്കും.

ഡിസംബര്‍ 11 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ എംഎ/എംഎസ്‌സി/എംകോം പരീക്ഷകള്‍ ഡിസംബര്‍ 30 ന് ആരംഭിക്കും. നാലാം സെമസ്റ്റര്‍ പിജി ക്ലാസുകള്‍ ജനുവരി ഒന്‍പതു മുതല്‍ ആരംഭിക്കും. പ്രൊജക്ട് സമര്‍പ്പിക്കാനുളള അവസാന തീയതി 2020 ഏപ്രില്‍ 16.

തിയതി നീട്ടി

2018 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബിഎസ്‌സി ബോട്ടണി ആന്‍ഡ് ബയോടെക്‌നോളജി, ബിഎസ്‌സി ബയോ കെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (2013 അഡ്മിഷന് മുന്‍പ്) (2012 അഡ്മിഷന്‍ സപ്ലിമെന്ററി, 2010, 2011 അഡ്മിഷന്‍ മെഴ്‌സിചാന്‍സ്) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള തിയതി ഡിസംബര്‍ 10 വരെ നീട്ടിയിരിക്കുന്നു.

നാഷണല്‍ ക്വിസ് മത്സരം

രാജ്യാന്തര അറബിദിനത്തോടനുബന്ധിച്ച് സര്‍വകലാശാല അറബിക് വിഭാഗം നാഷണല്‍ ക്വിസ് മത്സരം നടത്തും. അറബിഭാഷ, സാഹിത്യം, ഇന്ത്യയിലെ അറബിയുടെ വികാസം, ഇന്ത്യന്‍ ഭാഷകള്‍ക്കും നാഗരികതയ്ക്കും സംസ്‌കാരത്തിനും വാണിജ്യത്തിനും അറബിയുടെ സംഭാവന, ഇന്‍ഡോഅറബ് ലിറ്ററേച്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് മത്സരം. കാര്യവട്ടം കാമ്പസില്‍ ഡിസംബര്‍ 15 നു നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ 9562722485 എന്ന നമ്പറില്‍ ബന്ധപ്പെടണം.

എംജി

പരീക്ഷ മാറ്റി

നവംബര്‍ 29 നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എംബിഎ (2019 അഡ്മിഷന്‍) പരീക്ഷ ഡിസംബര്‍ ഏഴിലേക്കു മാറ്റി.

പരീക്ഷാ തിയതി

അദാലത്ത് – സ്പെഷല്‍ മെഴ്സി ചാന്‍സ് 2018 – ഒന്നാം സെമസ്റ്റര്‍ എംഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി (2010 അഡ്മിഷന്‍) – ബേസിക്സ് ഓഫ് മെഡിക്കല്‍ മൈക്രോ ബയോളജി പേപ്പറിന്റെ പരീക്ഷ ഡിസംബര്‍ നാലിനും നാലാം സെമസ്റ്റര്‍ പരീക്ഷയുടെ എന്‍ഡോക്രിനോളജി ആന്‍ഡ് റീപ്രൊഡക്ടീവ് ബയോളജി പേപ്പറിന്റെ പരീക്ഷ അഞ്ചിനും നടക്കും.

ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ (2008, 2009, 2013 അഡ്മിഷന്‍) പരീക്ഷകള്‍ ഡിസംബര്‍ നാലിനും രണ്ടാം സെമസ്റ്റര്‍ (2008, 20092013 അഡ്മിഷന്‍) പരീക്ഷകള്‍ ഒന്‍പതിനും മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ 16നും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ 20നും ആരംഭിക്കും.

എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം സെമസ്റ്റര്‍ (2007 അഡ്മിഷന്‍) – പരീക്ഷകള്‍ ഡിസംബര്‍ നാലിനും രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ അഞ്ചിനും മൂന്നാം സെമസ്റ്റര്‍ (2007 അഡ്മിഷന്‍) പരീക്ഷ ഒന്‍പതിനും നാലാം സെമസ്റ്റര്‍ (2005 അഡ്മിഷന്‍) പരീക്ഷകള്‍ 10നും ആരംഭിക്കും.

എംഎസ്സി ബയോ ഇന്‍ഫോര്‍മാറ്റിക്സ് (2005 അഡ്മിഷന്‍) ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ ഡിസംബര്‍ നാലിനും രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ആറിനും ആരംഭിക്കും.

എംഎസ്സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് കമ്പ്യൂട്ടര്‍ കമ്യൂണിക്കേഷന്‍ (2010 അഡ്മിഷന്‍) രണ്ടാം സെമസ്റ്റര്‍ പരീക്ഷ ഡിസംബര്‍ നാലിനും മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ അഞ്ചിനും ആരംഭിക്കും.

മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ – എംഎച്ച്എ മൂന്നാം സെമസ്റ്റര്‍ (2010 അഡ്മിഷന്‍) പരീക്ഷകള്‍ ഡിസംബര്‍ നാലുമുതല്‍ ആരംഭിക്കും.

എംഎസ്സി ബയോടെക്നോളജി മൂന്നാം സെമസ്റ്റര്‍ (2006 അഡ്മിഷന്‍) പരീക്ഷകള്‍ ഡിസംബര്‍ നാലുമുതല്‍ ആരംഭിക്കും.

മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ നാലാം സെമസ്റ്റര്‍ (2012 അഡ്മിഷന്‍) പരീക്ഷ ഡിസംബര്‍ നാലിനു നടക്കും.

എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ് നാലാം സെമസ്റ്റര്‍ (2013 അഡ്മിഷന്‍) പരീക്ഷകള്‍ ഡിസംബര്‍ നാലുമുതല്‍ ആരംഭിക്കും. ഗാന്ധിനഗര്‍ എസ്എംഇയിലാണു പരീക്ഷകള്‍ നടക്കുക. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എംസിഎ. റഗുലര്‍/സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജ്, സീപാസ്) ഒക്ടോബര്‍ 2019 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ രണ്ട്, നാല് തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പിഎച്ച്ഡി ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠനവകുപ്പുകളിലെയും സര്‍വകലാശാല അംഗീകൃത ഗവേഷണകേന്ദ്രങ്ങളിലെയും മുഴുവന്‍ സമയ പി.എച്ച്ഡി. ഗവേഷകരില്‍ നിന്നു 2019-20 വര്‍ഷത്തേക്കുള്ള സര്‍വകലാശാല ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 100 പേര്‍ക്കാണു ഫെലോഷിപ്പ് ലഭിക്കുക. പ്രായം 35ല്‍ കവിയരുത്. മാസം 12000 രൂപയാണ് ഫെലോഷിപ്പ്. മൂന്നുവര്‍ഷമാണ് കാലാവധി. നിര്‍ദിഷ്ട അപേക്ഷഫോം ംംം.ാഴൗ.മര.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഗവേഷക മാര്‍ഗദര്‍ശിയുടെയും ഗവേഷണകേന്ദ്രം, തലവന്റെയും ശുപാര്‍ശകള്‍, രേഖകള്‍ എന്നിവ സഹിതം നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഡിസംബര്‍ 28നകം സര്‍വകലാശാലയില്‍ നല്‍കണം. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍.

കാലിക്കറ്റ്

പരീക്ഷാഫലം

സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ബയോകെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനു ഡിസംബര്‍ പത്തുവരെ അപേക്ഷിക്കാം.

സര്‍വകലാശാല ഒന്ന് (നവംബര്‍ 2016), മൂന്ന് (നവംബര്‍ 2017) ബിവോക് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനു ഡിസംബര്‍ പത്തുവരെ അപേക്ഷിക്കാം.

2018 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനു ഡിസംബര്‍ ഒമ്പതുവരെ അപേക്ഷിക്കാം.

എംസിഎ വൈവ

ആറാം സെമസ്റ്റര്‍ എംസിഎ വൈവ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.

കണ്ണൂര്‍

പരീക്ഷാ രജിസ്‌ട്രേഷന്‍

നാലും മൂന്നും സെമസ്റ്റര്‍ എല്‍എല്‍എം (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ക്കു നവംബര്‍ 29നു വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ ഹാര്‍ഡ് കോപ്പി സമര്‍പ്പിക്കേണ്ട തീയതിയില്‍ മാറ്റമില്ല.

എപിസി സമര്‍പ്പണം

നാലാം സെമസ്റ്റര്‍ എല്‍എല്‍എം പരീക്ഷകള്‍ക്ക് അപേക്ഷിച്ച റഗുലര്‍ വിദ്യാര്‍ഥികളുടെ എപിസി 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഹാര്‍ഡ് കോപ്പി മൂന്നിനു സമര്‍പ്പിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook