കേരള സർവകലാശാല
പരീക്ഷാകേന്ദ്രങ്ങള്‍
ഡിസംബര്‍ 2 ന് ആരംഭിക്കുന്ന ബിഎസ്‌സി (ആന്വല്‍ സ്‌കീം) പാര്‍ട്ട് മൂന്ന് മെയിന്‍ ആൻഡ് സബ്‌സിഡിയറി വിഷയങ്ങള്‍ക്കുളള മേഴ്‌സിചാന്‍സ് പരീക്ഷയ്ക്ക് കാര്യവട്ടം എസ്ഡിഇ, എസ്എന്‍ കോളേജ്, കൊല്ലം, എസ്എന്‍ കോളേജ്, ചേര്‍ത്തല എന്നിവിടങ്ങള്‍ മാത്രമായിരിക്കും പരീക്ഷാകേന്ദ്രങ്ങള്‍. ഗവ.ആര്‍ട്‌സ് കോളേജ്, തിരുവനന്തപുരം, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങള്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കാര്യവട്ടം എസ്ഡിഇയില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതാണ്. എംഎസ്എം കോളേജ്, കായംകുളം, എന്‍എസ്എസ് കോളേജ്, പന്തളം, എസ്എന്‍ കോളേജ് ഫോര്‍ വിമന്‍, കൊല്ലം എന്നിവിടങ്ങള്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ എസ്എന്‍ കോളേജ്, കൊല്ലത്ത് നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതാണ്. എന്‍എസ്എസ് കോളേജ്, ചേര്‍ത്തല, എസ്ഡി കോളേജ്, ആലപ്പുഴ എന്നിവിടങ്ങള്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ എസ്എന്‍ കോളേജ്, ചേര്‍ത്തലയില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതാണ്.
ടൈംടേബിള്‍
2019 ഡിസംബര്‍ 5 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ/ബിഎസ്‌സി/ബികോം (എഫ്.ഡി.പി – റെഗുലര്‍ 2017 അഡ്മിഷന്‍, സപ്ലിമെന്ററി – 2014, 2015 & 2016 അഡ്മിഷനുകള്‍) ഡിഗ്രി പരീക്ഷയ്ക്കുളള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഓപ്പണ്‍ വൈവ
ഫിലോസഫി പഠനഗവേഷണ വകുപ്പിലേയും യൂണിവേഴ്‌സിറ്റി കോളേജിലേയും (ഫിലോസഫി) 2018-19 ബാച്ച് എംഫില്‍ വിദ്യാർഥികളുടെ ഓപ്പണ്‍ വൈവ ഡിസംബര്‍ 10 ന് രാവിലെ 10.30 ന് കാര്യവട്ടം സര്‍വകലാശാല കാമ്പസിലുളള ഫിലോസഫി പഠനവകുപ്പില്‍ വച്ച് നടത്തും.
പരീക്ഷാഫലം
2019 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബിഎഡ് ഡിഗ്രി പരീക്ഷ (2004 ആൻഡ് 2013 സ്‌കീം – മേഴിസിചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2019 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബര്‍ 7 ന് മുന്‍പ് സര്‍വകലാശാല ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
തീയതി നീട്ടി
സര്‍വകലാശാലയുടെ അറബിക് വിഭാഗം നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ജനുവരി ബാച്ചിലേക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഡിസംബര്‍ 2 ലേക്ക് നീട്ടിയിരിക്കുന്നു. യോഗ്യത: പ്ലസ്ടു, ക്ലാസ്: ശനി, ഞായര്‍ ദിവസങ്ങളില്‍. താല്‍പര്യമുളളവര്‍ നിർദിഷ്ട അപേക്ഷ ഫോമില്‍ അപേക്ഷിക്കുക. ഫോണ്‍: 9747318105
എംജി സർവകലാശാല
പരീക്ഷഫലം
2019 മേയിൽ നടന്ന ആറാം സെമസ്റ്റർ ബിഎ എൽഎൽബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ മൂന്നുവരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ്(റഗുലർ എംടിടിഎം 2018 അഡ്മിഷൻ, സപ്ലിമെന്ററി എംടിടിഎം 2016, 2017 അഡ്മിഷൻ, സപ്ലിമെന്ററി എംടിഎ 2016 വരെയുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 10 വരെ അപേക്ഷിക്കാം.
പരീക്ഷ തീയതി
ബികോം (മോഡൽ 1 -പാർട്ട് 3 മെയിൻ- വാർഷിക സ്‌കീം സ്‌പെഷൽ മേഴ്‌സി ചാൻസ്, അദാലത്ത് -സ്‌പെഷൽ മേഴ്‌സി ചാൻസ് 2018, റഗുലർ/പ്രൈവറ്റ്) പരീക്ഷ ഡിസംബർ 18 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബി.വോക് (2017 അഡ്മിഷൻ റഗുലർ/2014,2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 12ന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ രണ്ടു വരെയും 525 രൂപ പിഴയോടെ ഡിസംബർ മൂന്നുവരെയും 1050 രൂപ സൂപ്പർ ഫൈനോടെ ഡിസംബർ നാലുവരെയും അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (2016 സ്‌കീം-2016 മുതല്‍ പ്രവേശനം) മൂന്നാം സെമസ്റ്റര്‍ എംബിഎ ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് റഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബര്‍ 11 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 13 വരെയും ഫീസടച്ച് ഡിസംബര്‍ 17 വരെ റജിസ്റ്റര്‍ ചെയ്യാം.
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എംബിഎ (സിയുസിഎസ്എസ്, ഫുള്‍ടൈം, പാര്‍ട്ട്‌ടൈം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബര്‍ 11 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 13 വരെയും ഫീസടച്ച് ഡിസംബര്‍ 17 വരെ രജിസ്റ്റര്‍ ചെയ്യാം.
എംബിബിഎസ് സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ എംബിബിഎസ് 2009 മാത്രം പ്രവേശനം സപ്ലിമെന്ററി, 2008 ഉം അതിന് മുമ്പുമുള്ള പ്രവേശനം അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബര്‍ ഏഴ് വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ പത്ത് വരെയും അപേക്ഷിക്കാം.
28 മുതലുള്ള വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ യുജി പരീക്ഷകളില്‍ മാറ്റം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ നടക്കുന്ന മൂന്നാം സെമസ്റ്റര്‍ യുജി (സിയുസിബിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളില്‍ മാറ്റം.
നവംബര്‍ 28 – അറബിക്/അഫ്‌സല്‍-ഉല്‍-ഉലമ : റീഡിങ് അറബിക് ലിറ്ററേച്ചര്‍-2 (2017 മുതല്‍ പ്രവേശനം), ലിറ്ററേച്ചര്‍ ഇന്‍ അറബിക് (2015, 2016 പ്രവേശനം).
നവംബര്‍ 29 – ബിഎംഎംസി: മീഡിയ പബ്ലിഷിംഗ് (2015, 2016 പ്രവേശനം), ബിഎ മള്‍ട്ടിമീഡിയ : മീഡിയ പബ്ലിഷിങ് (2017 പ്രവേശനം).
ഡിസംബര്‍ രണ്ട് – അറബിക്: അപ്ലൈഡ് അറബിക് ഗ്രാമര്‍-2 (2017 മുതല്‍ പ്രവേശനം), ഹിസ്റ്ററി ഓഫ് ലിറ്ററേച്ചര്‍ പേപ്പര്‍ ഒന്ന് (2015, 2016 പ്രവേശനം), ബിഎംഎംസി: കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് (2015, 2016 പ്രവേശനം), ബിഎ മള്‍ട്ടിമീഡിയ: കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് (2017 പ്രവേശനം).
ഡിസംബര്‍ മൂന്ന് – ബിഎ മള്‍ട്ടിമീഡിയ : ഡിജിറ്റല്‍ ഫോട്ടോഗ്രഫി (2017 പ്രവേശനം).
ഡിസംബര്‍ നാല് – ബിഎംഎംസി: ഡിജിറ്റല്‍ ഫോട്ടോഗ്രഫി (2015, 2016 പ്രവേശനം).
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ അറബിക് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ആറ് വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ പേരാമ്പ്ര സികെജിഎം ഗവണ്‍മെന്റ് കോളേജ്, കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി മാത്തമാറ്റിക്‌സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ഒമ്പത് വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം വര്‍ഷ (ഏപ്രില്‍ 2017) ബിഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, നാലാം വര്‍ഷ (ഏപ്രില്‍ 2018) ബിഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംടിഎ (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
കണ്ണൂർ സർവകലാശാല
മൂന്നും നാലും സെമസ്റ്റർ എൽഎൽഎം പരീക്ഷാ റജിസ്ട്രേഷൻ
ഡിസംബർ 12 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽഎൽഎം ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) മേയ് 2019 പരീക്ഷകൾക്കും ഡിസംബർ 13 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷകൾക്കും അപേക്ഷിക്കുന്നതിനുള്ള ലിങ്ക് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
ഒൻപതാം സെമസ്റ്റർ ബിഎഎൽഎൽബി (റെഗുലർ/സപ്ലിമെന്ററി) നവംബർ 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും ഡിസംബർ 9 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.
ടൈംടേബിൾ
ഡിസംബർ 17 ആരംഭിക്കുന്ന പത്താം സെമസ്റ്റർ ബിഎഎൽഎൽബി (റെഗുലർ/സപ്ലിമെന്ററി) മെയ് 2019 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.