കേരള

പ്രൊജക്ട്/വൈവ

ഓഗസ്റ്റില്‍ നടന്ന നാലാം സെമസ്റ്റര്‍ എംബിഎ (ഫുള്‍ടൈം/റെഗുലര്‍ – ഈവനിങ്/യുഐഎം/ട്രാവല്‍ ആന്‍ഡ് ടൂറിസം) (2014 സ്‌കീം) പരീക്ഷയുടെ പ്രൊജക്ട്/വൈവ ഡിസംബര്‍ മൂന്നിന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിൾ

2019 ഡിസംബര്‍ 11 മുതല്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ബിഎ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലിഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (2015 അഡ്മിഷന്‍ മുതല്‍) പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ മാറ്റി

വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ഡിസംബര്‍ മൂന്ന്, അഞ്ച് തിയതികളില്‍ നടത്താനിരു നാലാം സെമസ്റ്റര്‍ എംഎ/എംഎസ്‌സി/എംകോം (എസ്ഡിഇ – 2017 അഡ്മിഷന്‍) പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ 13, 19 തിയതികളിലേക്കു മാറ്റി.

പരീക്ഷാഫീസ്

2019 ഡിസംബറില്‍ നടക്കുന്ന ഒന്നാം സെമസ്റ്റര്‍ പിജി മെഴ്‌സി ചാന്‍സ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴ കൂടാതെ നംവബര്‍ 30 വരെയും പിഴയോടെ ഡിസംബര്‍ നാലു വരെയും ഫീസടയ്ക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇന്റേണല്‍ മാര്‍ക്ക്

വിദൂര വിദ്യാഭ്യാസ വിഭാഗം (2017 – 18 ബാച്ച്) മൂാം സെമസ്റ്റര്‍ എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, മൂന്നും നാലും സെമസ്റ്റര്‍ എംഎ ഇംഗ്ലിഷ്, മലയാളം, ഇക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഹിന്ദി, എംഎസ്‌സി മാത്തമാറ്റിക്‌സ് കോഴ്‌സുകളുടെ ഇന്റേണല്‍ മാര്‍ക്ക് എസ്ഡിഇ സ്റ്റുഡന്റ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു. പരാതികളുള്ളവര്‍ അഞ്ച് ദിവസത്തിനകം അതതു കോ-ഓര്‍ഡിനേറ്റുമായി ബന്ധപ്പെടണറ.

ടൈംടേബിള്‍ (തിരുത്ത്)

ഡിസംബര്‍ 16നു നടത്താനിരുന്ന എട്ടാം സെമസ്റ്റര്‍ ബിടെക് (2008 സ്‌കീം) ഡിഗ്രി സപ്ലിമെന്ററി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലെ ഇലക്ടീവ് III (എഫ്) അഡ്വാന്‍സ്ഡ് മൈക്രോ പ്രോസസേഴ്‌സ് എ പരീക്ഷ ഡിസംബര്‍ 18 ലേക്കു മാറ്റി. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ഇന്നലത്തെ പത്രക്കുറിപ്പില്‍ ഡിസംബര്‍ 12 എന്ന് തെറ്റായി രേഖപ്പെടുത്തിയിരുു. ഡിസംബര്‍ 12 ലെ പരീക്ഷയ്ക്കു മാറ്റമില്ല.

എംജി

പരീക്ഷാ ഫലം

ജനുവരിയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (സപ്ലിമെന്ററി) പരീക്ഷാ ഫലം പസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഡിസംബര്‍ ഒമ്പതു വരെ അപേക്ഷിക്കാം.

മേയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ആന്‍ഡ് നെറ്റ്വര്‍ക്ക് ടെക്നോളജി(റഗുലര്‍) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഡിസംബര്‍ ഒമ്പതു വരെ അപേക്ഷിക്കാം.

മേയില്‍ നടന്ന ആറാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം എല്‍എല്‍ബി ഓണേഴ്സ് (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഡിസംബര്‍ ഒമ്പതു വരെ അപേക്ഷിക്കാം.

മേയില്‍ നടന്ന ആറാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിബിഎ എല്‍എല്‍ബി ഓണേഴ്സ് (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഡിസംബര്‍ ഒമ്പതു വരെ അപേക്ഷിക്കാം.

2018 ജൂലൈയില്‍ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എംഫില്‍ ബിഹേവിയറല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (പാര്‍ട്ട്ടൈം- സിഎസ്എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

നവംബറില്‍ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ നടന്ന സെക്കന്‍ഡ് സ്പെല്‍ പിഎച്ച്ഡി കോഴ്സ് വര്‍ക്ക് (ബിഹേവിയറല്‍ സയന്‍സസ് ഫാക്കല്‍റ്റി സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 സെപ്റ്റംബറില്‍ സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസില്‍ നടന്ന പിഎച്ച്ഡി കോഴ്സ് വര്‍ക്ക് (സയന്‍സ് ഫാക്കല്‍റ്റി-സിഎസ്എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പിജി സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട് ടേം പ്രോഗ്രാംസില്‍(ഡിഎഎസ്പി) ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന പിജി സര്‍ട്ടിഫിക്കറ്റ് ഇന്‍ നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി പ്രോഗ്രാമില്‍ ഏതാനും സീറ്റൊഴിവുണ്ട്. ഒരു മാസത്തെ ക്രാഷ് പ്രോഗ്രാമിലേക്കു സയന്‍സ്/കണക്ക്/എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.www.dasp.mgu.ac.in  എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരത്തിനു ഫോണ്‍: 0481 2731066, 2733578.

കാലിക്കറ്റ്

പരീക്ഷാ അപേക്ഷ

ഈയടുത്ത് ഫലം പ്രസിദ്ധീകരിച്ച അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിടിഎച്ച്എം/ബിഎച്ച്എ (സിയുസിബിസിഎസ്എസ്, 2015 മുതല്‍ പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കു പിഴകൂടാതെ 30 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ രണ്ടുവരെയും ഫീസടച്ച് മൂന്നു വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എംടെക് നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്കു പിഴകൂടാതെ ഡിസംബര്‍ ആറു വരെയും 170 രൂപ പിഴയോടെ ഒമ്പതു വരെയും ഫീസടച്ച് 12 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ ഫിലോസഫി (സിയുസിഎസ്എസ്), അവസാന വര്‍ഷം/മൂന്ന്, നാല് സെമസ്റ്റര്‍ എംഎ ഫിലോസഫി റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനു ഡിസംബര്‍ ഒമ്പതു വരെ അപേക്ഷിക്കാം.

ബികോം/ബിബിഎ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

27-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) പരീക്ഷയ്ക്ക് തൃശൂര്‍ മുരക്കിങ്ങല്‍ ആക്സിസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ചവര്‍ അതേ ഹാള്‍ടിക്കറ്റുമായി ചാലക്കുടി മേലൂര്‍ നിര്‍മല കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കുന്നപ്പിള്ളിയില്‍ പരീക്ഷയ്ക്കു ഹാജരാകണം.

കണ്ണൂര്‍

പരീക്ഷാ വിജ്ഞാപനം

ഡിസംബര്‍ 16 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ പിജിഡിസിപി (റെഗുലര്‍/സപ്ലിമെന്ററി) നവംബര്‍ 2019 പരീക്ഷകള്‍ വിജ്ഞാപനം ചെയ്തു. ഡിസംബര്‍ രണ്ട്, മൂന്ന്, തിയതികളില്‍ പിഴയില്ലാതെയും നാലിന് പിഴയോടെയും ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യതാപത്രങ്ങള്‍ രണ്ടിനകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഇന്റേണല്‍ മാര്‍ക്ക്, എപിസി എന്നിവ സമര്‍പ്പിക്കുന്നതിനുള്ള തിയതികള്‍ അടങ്ങിയ വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

ഡിസംബര്‍ ഒമ്പതിനു നടക്കുന്ന മൂന്നാം സെമസ്റ്റര്‍ ബിഎഡ് ഡിഗ്രി (റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook