കേരള സർവകലാശാല

പ്രാക്ടിക്കല്‍

2019 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 28, 29, ഡിസംബര്‍ 2 എന്നീ തീയതികളില്‍ അതതു കേന്ദ്രങ്ങളില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി കെമിസ്ട്രി/അനലിറ്റിക്കല്‍/അപ്ലൈഡ്/പോളിമര്‍ കെമിസ്ട്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ നവംബര്‍ 27 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

ഡിസംബര്‍ 12 ന് നടത്താനിരുന്ന എട്ടാം സെമസ്റ്റര്‍ ബിടെക് (2008 സ്‌കീം) ഡിഗ്രി സപ്ലിമെന്ററി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലെ ഇലക്ടീവ് കകക (എഫ്) അഡ്വാന്‍സ്ഡ് മൈക്രോ പ്രോസസേഴ്‌സ് എന്ന പരീക്ഷ ഡിസംബര്‍ 18 ലേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ മാറ്റി

2019 നവംബര്‍ 26, 28 തീയതികളില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.കോം (സി.ബി.സി.എസ്.എസ് – 2013 അഡ്മിഷന് മുന്‍പ്), ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.സി.എ (കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് – 2013 അഡ്മിഷന് മുന്‍പ്), ബി.എ/ബി.എസ്.സി/ബി.കോം/ബി.സി.എ/ബി.ബി.എ (റീസ്ട്രക്‌ച്ചേര്‍ഡ്/വൊക്കേഷണല്‍ കോഴ്‌സ്) എന്നീ ഡിഗ്രി പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പരീക്ഷാഫീസ്

ഒന്‍പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക് റെഗുലര്‍ & സപ്ലിമെന്ററി (2013 സ്‌കീം) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 28 ന് ആരംഭിക്കുന്നതാണ്. പിഴ കൂടാതെ ഡിസംബര്‍ 6 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 10 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 12 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഹാള്‍ടിക്കറ്റ് കൈപ്പറ്റാം

നവംബര്‍ 26 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ (2013 സ്‌കീം) ബി.ടെക് ഡിഗ്രി സപ്ലിമെന്ററി, നവംബര്‍ 27 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ (2008 സ്‌കീം), ബി.ടെക് ഡിഗ്രി സപ്ലിമെന്ററി എന്നീ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുളള വിദ്യാര്‍ത്ഥികള്‍ അവരവര്‍ക്ക് അനുവദിച്ചിട്ടുളള പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റുകള്‍ കൈപ്പറ്റേണ്ടതാണ്. പരീക്ഷാകേന്ദ്രങ്ങളുടെ വിവരം പരീക്ഷാവിജ്ഞാപനത്തോടൊപ്പം വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

എംജി സർവകലാശാല

പ്രാക്ടിക്കൽ

2019 ഒക്‌ടോബർ, നവംബർ മാസങ്ങളിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി – ചെണ്ട, മദ്ദളം സിബിസിഎസ്. – കോർ/കോംപ്ലിമെന്ററി (റഗുലർ/റീഅപ്പിയറൻസ്)/ സിബിസിഎസ്എസ് (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്), അഞ്ചാം സെമസ്റ്റർ സിബിസിഎസ് (കോർ/ഓപ്പൺ കോഴ്‌സ് – റഗുലർ)/സിബിസിഎസ്എസ് (റീഅപ്പിയറൻസ്/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ ഡിസംബർ രണ്ടുമുതൽ 12 വരെ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

വൈവാവോസി

നാലാം സെമസ്റ്റർ എംഎ സോഷ്യോളജി (പ്രൈവറ്റ് റജിസ്‌ട്രേഷൻ) ജൂലൈ 2019 പരീക്ഷയുടെ വൈവാവോസി ഡിസംബർ അഞ്ച്, ആറ് തീയതികളിൽ എറണാകുളം സെന്റ് തെരേസസ് കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2019 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഓണേഴ്‌സ്/പഞ്ചവത്സരം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒൻപതുവരെ അപേക്ഷിക്കാം.

2019 ജൂണിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന നാലാം സെമസ്റ്റർ എൽഎൽബി ത്രിവത്സരം (4 പി.എം.- 9 പി.എം. – റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒൻപതുവരെ അപേക്ഷിക്കാം.

2019 മേയിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, മലയാളം (2018-2020 – സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാല

വിദൂരവിദ്യാഭ്യാസം പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 27-ന് തുടങ്ങുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) പരീക്ഷയ്ക്ക് തൃശൂര്‍ സെന്റ് തോമസ് കോളേജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച മുഴുവന്‍ ബിബിഎ പരീക്ഷാർഥികളും അതേ ഹാള്‍ടിക്കറ്റുമായി തൃശൂര്‍ തലക്കോട്ടുകര വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പരീക്ഷക്ക് ഹാജരാകണം.

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 27-ന് തുടങ്ങുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബിഎ സോഷ്യോളജി (സിയുസിബിസിഎസ്എസ്) പരീക്ഷയ്ക്ക് നാട്ടിക ശ്രീ നാരായണ കോളേജ് പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച പരീക്ഷാർഥികള്‍ പുതുക്കിയ ഹാള്‍ടിക്കറ്റുമായി നാട്ടിക ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

ബികോം/ബിബിഎ പുനര്‍മൂല്യനിര്‍ണയ തിയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2019 റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തിയതി നവംബര്‍ 30 വരെ നീട്ടി.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി പോളിമര്‍ കെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഹോം സയന്‍സ്-ന്യൂട്രീഷ്യന്‍ ആൻഡ് ഡയറ്ററ്റിക്‌സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ഒമ്പത് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി കെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ ഇസ്‌ലാമിക് ഫിനാന്‍സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ഒമ്പത് വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബിഎ/ബിഎ അഫ്‌സല്‍-ഉല്‍-ഉലമ/ബിഎസ്‌സി (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

പരീക്ഷാവിജ്ഞാപനം

പാർട്ട് II-II സെമസ്റ്റർ, പാർട്ട് II-III സെമസ്റ്റർ എംഎസ്‌സി മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ വിജ്ഞാപനം ചെയ്തു. നവംബർ 29വരെ പിഴയില്ലാതെയും ഡിസംബർ 2 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ വെബ്സൈറ്റിൽ.

ടീച്ചിങ് പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ എൽഎൽഎം (2018 അഡ്മിഷൻ-റെഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷയുടെ ടീച്ചിങ് പ്രാക്ടിക്കൽ നവംബർ 27 ന് പഠനവകുപ്പിൽ വച്ച് നടത്തും.

വെബ്സൈറ്റ് അറ്റകുറ്റപ്പണി നടക്കുന്നു

ഔദ്യോഗിക വെബ്സൈറ്റ് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഓൺലൈൻ സേവനങ്ങൾ ഭാഗികമായി തടസപ്പെടാൻ സാധ്യതയുണ്ട്. സേവനങ്ങൾ ലഭ്യമാകുന്നതിൽ തടസം നേരിട്ട് അവസാനതീയതി കഴിഞ്ഞുപോയാൽ അവസരം നീട്ടി നൽകുന്നതായിരിക്കും. വിശദവിവരങ്ങൾക്ക് www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കുസാറ്റ്

കുസാറ്റില്‍ വിദേശഭാഷാ സായാഹ്ന കോഴ്‌സുകള്‍ ഡിസംബര്‍ അഞ്ചിന്

കൊച്ചി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് വകുപ്പ് നടത്തുന്ന 50-60 ദിവസം ദൈര്‍ഘ്യമുളള ജര്‍മ്മന്‍, ഫ്രഞ്ച്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകള്‍ ഡിസംബര്‍ അഞ്ചിന് ആരംഭിക്കും. പ്ലസ് ടു യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. വൈകിട്ട് 4.30 മുതല്‍ 6.30 വരെയാണ് ക്ലാസ്സുകള്‍. കോഴ്‌സ് ഫീ ഇംഗ്ലീഷ്: 7100/- രൂപ, ഫ്രഞ്ച്: 8100/- രൂപ, ജര്‍മ്മന്‍: 9100/- രൂപ. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2575180, 2862511 ഇ-മെയില്‍: defl@cusat.ac.in.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook