കേരള സർവകലാശാല
പ്രാക്ടിക്കൽ
2019 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 25,26,27 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2019 നവംബറിൽ നടത്തുന്ന റെഗുലർ ബി ടെക് എട്ടാം സെമസ്റ്റർ (2008 സ്കീം, 2013 സ്കീം) കോഴ്സ് കോഡിൽ വരുന്ന ബി ടെക് പാർട്ട് ടൈം റിസ്ട്രക്ച്ചേർഡ് സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
ഓൺലൈൻ റജിസ്ട്രേഷൻ
2019 ഡിസംബർ മാസം നടക്കുന്ന ഒന്നാം സെമസ്റ്റർ പിജി പരീക്ഷയ്ക്ക് പിഴകൂടാതെ നവംബർ 26 വരെയും 150 രൂപ പിഴയോടുകൂടി നവംബർ 28 വരെയും 400 രൂപ പിഴയോടുകൂടി നവംബർ 30 വരെയും ഫീസടച്ച് ഓൺലൈൻ റജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാ ഫീസ്
2019 ഡിസംബർ 16 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി ഡെസ്, മൂന്നാം സെമസ്റ്റർ, എംവിഎ (പെയിന്റിങ്) എന്നീ ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ ഡിസംബർ 2 വരെയും 150 രൂപ പിഴയോടുകൂടി ഡിസംബർ 4 വരെയും 400 രൂപ പിഴയോടുകൂടി ഡിസംബർ 6 വരെ അപേക്ഷിക്കാം.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ എം ടെക് (ഫുൾടൈം / പാർട്ട് ടൈം) നാലാം സെമസ്റ്റർ എം ടെക് (പാർട്ട് ടൈം),രണ്ടാം സെമസ്റ്റർ എം ആർക്ക് (2013 സ്കീം സപ്ലിമെന്ററി) പരീക്ഷകളുടെ (എല്ലാ ബ്രാഞ്ചുകളും) ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കായി ഡിസംബർ 10 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
തീയതി മാറ്റി
2019 നവംബർ 25, 27 തീയതികളിലായി നടത്തുവാൻ നിശ്ചയിച്ചിരുന്ന യുഐടികളിലെ കരാർ അടിസ്ഥാനത്തിലുള്ള കൊമേഴ്സ് അധ്യാപകരുടെ
ഇന്റർവ്യൂ മാറ്റിവച്ചിരിക്കുന്നു.
എംജി സർവകലാശാല
പരീക്ഷഫലം
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (റഗുലർ 2018 അഡ്മിഷൻ മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2018 ഏപ്രിലില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ ഫിലോസഫി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
കെഎംസിടി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ എട്ടാം സെമസ്റ്റര്‍ ബിടെക് ഓട്ടോമൊബൈല്‍ എൻജിനീയറിങ് (2014 സ്കീം-2014 പ്രവേശനം മാത്രം) ഏപ്രില്‍ 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ നവംബര്‍ 25 മുതല്‍ ലഭ്യമാവും.
എംപിഎഡ് പ്രാക്ടിക്കല്‍
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എംപിഎഡ് പ്രാക്ടിക്കല്‍ പരീക്ഷാ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
കണ്ണൂർ സർവകലാശാല
പരീക്ഷ പുനഃക്രമീകരിച്ചു
യുജിസി നെറ്റ് പരീക്ഷകൾ നടക്കുന്നതിനാൽ ഡിസംബർ രണ്ടിലെ മൂന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷ ഡിസംബർ 9 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. നാലാം സെമസ്റ്റർ ക്ലാസുകൾ പരീക്ഷാ കലണ്ടർ പ്രകാരം ഡിസംബർ 3 ന് തന്നെ ആരംഭിക്കും.
ടൈംടേബിൾ
ഡിസംബർ 4 ന് ആരംഭിക്കുന്ന സ്പോർട്സ് മീറ്റുകളിൽ പങ്കെടുത്ത വിദ്യാർഥികൾക്കുളള നാലും ആറും സെമസ്റ്റർ (ഏപ്രിൽ 2019) പ്രത്യേക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് http://www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കുസാറ്റ്
കുസാറ്റില്‍ പ്രോജക്ട് ഫെല്ലോ വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ എറണാകുളം ഫൈന്‍ ആര്‍ട്സ് അവന്യൂവിലെ ലേക് സൈഡ് ക്യാമ്പസിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്തില്‍ അനുവദിച്ചിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ, സെര്‍ബ് (ഡി.എസ്.റ്റി) പ്രോജക്ടില്‍ പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് നവംബര്‍ 29-ാം തീയതി രാവിലെ 10.30-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജീനോമിക്സ്, ബയോടെക്നോളജി, മറൈന്‍ ബയോളജി അല്ലെങ്കില്‍ ലൈഫ് സയന്‍സിന്റെ ഏതെങ്കിലും ബ്രാഞ്ചില്‍ 60% മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രോട്ടിയോമിക്/ മോളിക്കുലാര്‍ ബയോളജിയിലുളള പ്രവൃത്തിപരിചയം അഭികാമ്യം. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഡോ. ജയേഷ് പുതുമന, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഫോണ്‍: 9447719804.