കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

2019 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ബിസിഎ ഡിഗ്രി പരീക്ഷകളുടെ (2017 അഡ്മിഷന്‍ – വിദൂരവിദ്യാഭ്യാസം) പ്രാക്ടിക്കല്‍ നവംബര്‍ 26 മുതല്‍ പാളയത്തുളള വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

2019 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കല്‍ 2019 നവംബര്‍ 28, 29 തീയതികളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

2019 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 26, 27 തീയതികളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

നവംബര്‍ 26 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ (2013 സ്‌കീം) ബിടെക് സപ്ലിമെന്ററി, നവംബര്‍ 27 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ബിടെക് ഡിഗ്രി സപ്ലിമെന്ററി (2008 സ്‌കീം) എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

2019 ഡിസംബര്‍ 9 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ (ത്രിവത്സര എല്‍എല്‍ബി) പരീക്ഷയ്ക്ക് (2013 അഡ്മിഷന്‍ വിദ്യാർഥികള്‍ക്ക് മാത്രം) പിഴകൂടാതെ ഫീസടയ്ക്കാനുളള തീയതി നവംബര്‍ 27 വരെ നീട്ടി.

2020 ജനുവരി 7 ന് ആരംഭിക്കുന്ന അവസാന വര്‍ഷ ബിഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബര്‍ 12 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 16 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 17 വരെയും അപേക്ഷിക്കാം. 2003 മുതല്‍ 2009 വരെ അഡ്മിഷന്‍ നേടിയിട്ടുളള വിദ്യാർഥികള്‍ അധികഫീസ് നല്‍കേണ്ടതാണ്.

2020 ജനുവരിയില്‍ ആരംഭിക്കുന്ന എംസിഎ (2011 സ്‌കീം) അഞ്ച്, നാല്, രണ്ട് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകളുടെ റജിസ്‌ട്രേഷന്‍ നവംബര്‍ 25 ന് ആരംഭിക്കും. പിഴ കൂടാതെ ഡിസംബര്‍ 2 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 4 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 6 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

തീയതി നീട്ടി

2019 നവംബര്‍ 1 ന് പ്രസിദ്ധീകരിച്ച ബിഎല്‍ഐഎസ്‌സി (2017 അഡ്മിഷന്‍ – വിദൂരവിദ്യാഭ്യാസം) സെമസ്റ്റര്‍ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനുമുളള അവസാന തീയതി നവംബര്‍ 11 ല്‍ നിന്നും 30 ലേക്ക് പുതുക്കി നിശ്ചയിച്ചിരിക്കുന്നു.

സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് സംഘടിപ്പിക്കുന്ന ‘Communication skills in English’ എന്ന ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേയ്ക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി നവംബര്‍ 30 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് 0471 – 2386325 എന്ന നമ്പരില്‍ ബന്ധപ്പെടുക.

സമ്പര്‍ക്ക ക്ലാസ്

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റര്‍ (2019 – 20 അഡ്മിഷന്‍) ബിരുദാനന്തര ബിരുദ ക്ലാസുകള്‍, എംകോം, എംബിഎ, എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഒഴികെയുളള വിദ്യാർഥികളുടെ സമ്പര്‍ക്ക ക്ലാസുകള്‍ നവംബര്‍ 23 മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.ideku.net.

അഭിമുഖം

സര്‍വകലാശാലയുടെ കീഴിലുളള വിവിധ യുഐടികളിലേക്ക് കരാറടിസ്ഥാനത്തില്‍ കൊമേഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുളള അഭിമുഖം 2019 നവംബര്‍ 25, 27 തീയതികളില്‍ രാവിലെ 10.30 മുതല്‍ പാളയം കാമ്പസില്‍ വച്ച് നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ മെമ്മോയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

എംജി സര്‍വകലാശാല

പുതുക്കിയ പരീക്ഷാ തീയതി

21നു നടത്താനിരുന്നതും 23ലേക്കു മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് (2019 അഡ്മിഷന്‍ റഗുലര്‍/2018, 2017 അഡ്മിഷന്‍ റീ അപ്പിയറന്‍സ്), ഒന്നാം സെമസ്റ്റര്‍ ബിഎസ്സി. സൈബര്‍ ഫോറന്‍സിക് (2019 അഡ്മിഷന്‍ റഗുലര്‍ മാത്രം) യുജി നവംബര്‍ 2019 പരീക്ഷകള്‍ ഡിസംബര്‍ ആറിന് നടക്കും.

21നു നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി,എംസിജെ, എംഎംഎച്ച്, എംഎസ്ഡബ്ല്യു, എംടിഎ, എംടിടിഎം (2018 അഡ്മിഷന്‍ റഗുലര്‍/2014, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി/2012, 2013 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) നവംബര്‍ 2019 പരീക്ഷകള്‍ ഡിസംബര്‍ രണ്ടിനു നടക്കും.

21നു നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബിആര്‍ക് (2018 അഡ്മിഷന്‍ റഗുലര്‍/2017 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി/2011, 2012, 2013, 2014, 2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഡിസംബര്‍ 17നു നടക്കും.

28നു നടത്താനിരുന്ന ഒന്‍പതാം സെമസ്റ്റര്‍ ബിആര്‍ക് (2015 അഡ്മിഷന്‍ റഗുലര്‍/2011, 2012, 2013, 2014 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഡിസംബര്‍ 18നു നടക്കും.

21, 28 തീയതികളില്‍ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ എല്‍എല്‍ബി (ത്രിവത്സരം – 2016 അഡ്മിഷന്‍ റഗുലര്‍, 2010-2015 അഡ്മിഷന്‍ സപ്ലിമെന്ററി, 2009 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്/2009നു മുമ്പുള്ള അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, പത്താം സെമസ്റ്റര്‍ എല്‍എല്‍ബി (പഞ്ചവത്സരം – 2007-2010 അഡ്മിഷന്‍ സപ്ലിമെന്ററി/2006 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് (2006നു മുമ്പുള്ള അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ് (കോമണ്‍) പരീക്ഷകള്‍ – അഫിലിയേറ്റഡ് കോളേജുകള്‍ – യഥാക്രമം ഡിസംബര്‍ നാല്, 10 തിയതികളില്‍ നടക്കും.

ഒക്ടോബര്‍ 31നു നടത്താനിരുന്നതും നവംബര്‍ 28ലേക്കു മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റര്‍ എംബിഎ (2018 അഡ്മിഷന്‍ റഗുലര്‍/2015-2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഡിസംബര്‍ 11നു നടക്കും.

ഒക്ടോബര്‍ 22നു നടത്താനിരുന്നതും നവംബര്‍ 21നു നടത്താനിരുന്നതുമായ മൂന്നാം സെമസ്റ്റര്‍ എംബിഎ (2018 അഡ്മിഷന്‍ റഗുലര്‍/2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ‘അഗ്രോ ബിസിനസ് ആന്‍ഡ് റൂറല്‍ മാര്‍ക്കറ്റിങ് (മാര്‍ക്കറ്റിങ്)’ പരീക്ഷ ഡിസംബര്‍ 10നു രാവിലെ 9.30 മുതല്‍ 12.30 വരെ നടക്കും.

ഒക്ടോബര്‍ 22നു നടത്താനിരുന്നതും നവംബര്‍ 21നു നടത്താനിരുന്നതുമായ മൂന്നാം സെമസ്റ്റര്‍ എംബിഎ. (2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ‘അഗ്രോ ബിസിനസ് ആന്‍ഡ് റൂറല്‍ മാര്‍ക്കറ്റിങ് (മാര്‍ക്കറ്റിങ്)’, പരീക്ഷ ഡിസംബര്‍ 10നു രാവിലെ 9.30 മുതല്‍ 12.30 വരെയും’െബാങ്ക് മാനേജ്മെന്റ് (ഫിനാന്‍സ് മാനേജ്മെന്റ്) പരീക്ഷകള്‍ ഡിസംബര്‍ 10ന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 4.30 വരെയും നടക്കും.
പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പരീക്ഷാ തീയതി

സീപാസിലെ അഞ്ചാം സെമസ്റ്റര്‍ ബിടെക് (2015 അഡ്മിഷന്‍ മുതല്‍ – റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷകള്‍ ഡിസംബര്‍ നാലുമുതല്‍ ആരംഭിക്കും. പിഴയില്ലാതെ 25 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പര്‍ ഫൈനോടെ 28 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 200 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 50 രൂപയും (പരമാവധി 200 രൂപ) സിവി ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിനു പുറമെ അടയ്ക്കണം.

സീപാസിലെ ഏഴാം സെമസ്റ്റര്‍ ബിടെക് (2015 അഡ്മിഷന്‍ മുതല്‍ – റഗുലര്‍/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷകള്‍ ഡിസംബര്‍ മൂന്നുമുതല്‍ ആരംഭിക്കും. പിഴയില്ലാതെ 25 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ 28 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 200 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 50 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിനു പുറമെ അടയ്ക്കണം.

സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര ബിബിഎ എല്‍എല്‍ബി. (ഓണേഴ്സ്) 2016 അഡ്മിഷന്‍ റഗുലര്‍/2016ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ ആറുമുതല്‍ ആരംഭിക്കും. പിഴയില്ലാതെ 26 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ 28 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിനു 35 രൂപ വീതവും (പരമാവധി 210 രൂപ) സിവി ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിനു പുറമെ അടയ്ക്കണം.

സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ പത്താം സെമസ്റ്റര്‍ പഞ്ചവത്സര ബിബിഎ എല്‍എല്‍ബി. (ഓണേഴ്സ്) റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 16 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ 26 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ 28 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിനു 35 രൂപ വീതവും (പരമാവധി 210 രൂപ) സിവി ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിനു പുറമെ അടയ്ക്കണം.

ഒന്നാം സെമസ്റ്റര്‍ എംബിഎ (2019 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകള്‍ 29 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ 26 വരെ അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 200 രൂപ സിവി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബിഎ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടിമീഡിയ, വിഷ്വല്‍ ആര്‍ട്സ്, ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ്, വിഷ്വല്‍ കമ്യൂണിക്കേഷന്‍, ഓഡിയോഗ്രാഫി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റിങ് (സിബിസിഎസ് – 2017 അഡ്മിഷന്‍ റഗുലര്‍, സിബിസിഎസ്എസ് -2013-2016 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്/റീഅപ്പിയറന്‍സ്) യുജി ഒക്ടോബര്‍ 2019 പരീക്ഷയുടെ പ്രാക്ടിക്കല്‍ 25 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനു ഡിസംബര്‍ ഏഴുവരെ അപേക്ഷിക്കാം.

2018 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി സുവോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനു ഡിസംബര്‍ നാല വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എംകോം (സിയുസിഎസ്എസ്) ജൂണ്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.

ഹാള്‍ടിക്കറ്റ്

27-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്) ബിഎ/ബിഎ അഫ്സല്‍-ഉല്‍-ഉലമ/ബിഎസ്‌സി/ബിഎ മള്‍ട്ടിമീഡിയ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍.

കണ്ണൂര്‍ സര്‍വകലാശാല

ഹാള്‍ടിക്കറ്റ്

25ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എംസിഎ, 26ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എംസിഎ/എംസിഎ ലാറ്ററല്‍ എന്‍ട്രി (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) നവംബര്‍ 2019 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. എല്‍ ബിഎസ് എന്‍ജിനീയറിങ് കോളജിലെ സപ്ലിമെന്ററി വിദ്യാര്‍ഥികളുടെ പരീക്ഷാ കേന്ദ്രം നീലേശ്വരം ഡോ. പി.കെ.രാജന്‍ മെമ്മോറിയല്‍ ക്യാംപസ് ആയിരിക്കും.

ബിടെക് സെഷണല്‍ അസസ്‌മെന്റ് ഇംപ്രൂവ്‌മെന്റ് (പാര്‍ട് ടൈം ഉള്‍പ്പെടെ) നവംബര്‍ 2018/ഏപ്രില്‍ 2019 പരീക്ഷകളുടെ (എല്ലാ സെമസ്റ്ററുകളും) ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ 25 മുതല്‍ ലഭ്യമാകും.

പരീക്ഷാഫലം

സര്‍വകലാശാല പഠനവകുപ്പുകളിലെ ഒന്നും മൂന്നും സെമസ്റ്റര്‍ എംഎ മലയാളം, എം എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് (സിസിഎസ്എസ്-റഗുലര്‍/സപ്ലിമെന്ററി) നവംബര്‍ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും പകര്‍പ്പിനും സൂക്ഷ്മപരിശോധനക്കും ഡിസംബര്‍ നാലിനു വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.

ഓറിയന്റേന്‍ പ്രോഗ്രാം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ്, എസ്ഇഎസ് കോളേജ് ശ്രീകണ്ഠാപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഓറിയന്റേഷന്‍ പ്രോഗ്രാം 26നു സര്‍ സയ്യിദ് കോളേജിലും ഗവ. കോളേജ് മാനന്തവാടി പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെയും അഫ്‌സല്‍- ഉല്‍- ഉലമ പ്രിലിമിനറി വിദ്യാര്‍കളുടെയും ഓറിയന്റേഷന്‍ പ്രോഗ്രാം 30നു മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും നടത്തും. ക്വാളിഫയിങ് സര്‍ട്ടിഫിക്കറ്റും ഐഡന്റ്റിറ്റി കാര്‍ഡും പഠനക്കുറിപ്പുകളും വിതരണം ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook