കേരള

ടൈംടേബിള്‍

സെപ്റ്റംബറില്‍ നടത്തിയ ആറ്, എട്ട് സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംബിഎ/ബിഎം – എംഎഎം (റെഗുലര്‍ & സപ്ലിമെന്ററി), 2015 സ്‌കീം പരീക്ഷകളുടെ പ്രോജക്ട് വൈവയുടെയും വര്‍ക്ക് എക്‌സ്പീരിയന്‍സ് വൈവയുടെയും ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സമ്പര്‍ക്ക ക്ലാസ്

വിദൂര വിദ്യാഭ്യാസ വിഭാഗം 2019-20 അധ്യയന വര്‍ഷത്തിലെ ഒന്നാം സെമസ്റ്റര്‍ പിജി എംബിഎ, എംഎല്‍ഐഎസ്‌സി , എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഒഴികെയുളള വിദ്യാര്‍ഥികളുടെ സമ്പര്‍ക്ക ക്ലാസുകള്‍ 23 മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുതായിരിക്കും. വിശദവിവരങ്ങള്‍ www.ideku.net വെബ്‌സൈറ്റില്‍.

എംജി

പ്രാക്ടിക്കല്‍ പരീക്ഷ

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ബി.എ. മ്യൂസിക് വയലിന്‍ (സിബിസിഎസ്. – റഗുലര്‍/റീ അപ്പിയറന്‍സ്)/സിബിസിഎസ്എസ് (ഇംപ്രൂവ്മെന്റ്/റീ അപ്പിയറന്‍സ്/സപ്ലിമെന്ററി/മേഴ്സി ചാന്‍സ്) പരീക്ഷകളുടെ കോര്‍/കോംപ്ലിമെന്ററി പ്രാക്ടിക്കല്‍ 26 മുതല്‍ 28 വരെ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിഎഡ് (ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ – 2018 അഡ്മിഷന്‍ റഗുലര്‍/സപ്ലിമെന്ററി – ദ്വിവത്സരം) പ്രാക്ടിക്കല്‍ 25 മുതല്‍ ഡിസംബര്‍ അഞ്ചുവരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

കാലിക്കറ്റ്

ഹാള്‍ടിക്കറ്റ്

27-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്) ബികോം/ബിബിഎ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍.

എംഎ ഹിന്ദി വൈവ

ഒന്നാം വര്‍ഷ വിദൂരവിദ്യാഭ്യാസ/പ്രൈവറ്റ് വിഭാഗം എംഎ ഹിന്ദി മേയ് 2019 പരീക്ഷയുടെ ഭാഗമായ വൈവ വോസി കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഡിസംബര്‍ ഏഴ്, 14 തിയതികളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബിഎഡ് സ്പെഷല്‍ എഡ്യുക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ്) 2017 മുതല്‍ പ്രവേശനം റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 13-ന് ആരംഭിക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ എംസിഎ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ രണ്ടു വരെ അപേക്ഷിക്കാം.

ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ മലയാളം, എംഎ മലയാളം വിത്ത് ജേണലിസം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ഒന്നു വരെ അപേക്ഷിക്കാം.

ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഇലക്ട്രോണിക്സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ഒന്നു വരെ അപേക്ഷിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook