കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാതീയതി

2019 നവംബര്‍ 21 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി/ബികോം (സിബിസിഎസ്എസ്)/കരിയര്‍ റിലേറ്റഡ് സിബിസിഎസ്എസ് – 2013 അഡ്മിഷന് മുന്‍പ്) ഡിഗ്രി പരീക്ഷകളുടെ ‘EN 1212.1/‘EN 1211.2/‘EN 1211.3 Modern English Grammar and Usage’, രണ്ടാം സെമസ്റ്റര്‍ ബിബിഎ/ബിഎസ്‌സി/ബിഎ/ബികോം/ബിസിഎ (കരിയര്‍ റിലേറ്റഡ് സിബിസിഎസ്എസ് – 2013 അഡ്മിഷന് മുന്‍പ്) ഡിഗ്രി പരീക്ഷകളുടെ ‘EN 1211.4 English II Writing and Presentation Skills എന്നീ പേപ്പറുകള്‍ ഡിസംബര്‍ 19 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാകേന്ദ്രങ്ങള്‍ക്കോ സമയക്രമത്തിനോ മാറ്റമില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

2019 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 21, 22 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് കാര്യവട്ടം, മൂന്നാം സെമസ്റ്റര്‍ ബിടെക് ഡിഗ്രി (2018 സ്‌കീം) പരീക്ഷയുടെ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴ കൂടാതെ നവംബര്‍ 26 വരെയും 150 രൂപ പിഴയോടെ നവംബര്‍ 29 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 2 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പരീക്ഷ തീയതി

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കുന്ന ഒന്നാം സെമസ്റ്റർ എംഎഡ് (സിഎസ്എസ്) എക്‌സ്റ്റേണൽ പരീക്ഷകൾ ഡിസംബർ ഒൻപതു മുതൽ ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ രണ്ടുവരെയും 50 രൂപ പിഴയോടെ നാലുവരെയും അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

മൂന്നാം വർഷ എംഎസ്‌സി മെഡിക്കൽ അനാട്ടമി (2016 അഡ്മിഷൻ റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 22 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.

പരീക്ഷ ഫലം

2019 ജൂലൈയിൽ സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എംഎഡ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാല

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിഎഡ് സ്‌പെഷല്‍ എജ്യൂക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ്) 2015 സിലബസ്-2017 മുതല്‍ പ്രവേശനം റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ ഒമ്പതിന് ആരംഭിക്കും.

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പിലെ എല്‍എല്‍എം ഒന്നാം സെമസ്റ്റര്‍ (2019 പ്രവേശനം) റഗുലര്‍, മൂന്നാം സെമസ്റ്റര്‍ (2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ നവംബര്‍ 27-ന് ആരംഭിക്കും.

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്‌കീം), എട്ടാം സെമസ്റ്റര്‍ ബിബിഎ-എല്‍എല്‍ബി ഓണേഴ്‌സ് (2011 സ്‌കീം-2011 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ നാലിന് ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ സൈക്കോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ രണ്ട് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ പോസ്റ്റ് അഫ്‌സല്‍-ഉല്‍-ഉലമ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 30 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എംബിഎ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജനുവരി 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook