കേരള സര്‍വകലാശാല

പ്രോജക്ട് ഒഴിവുകള്‍

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്റ് ബയോഇന്‍ഫോര്‍മാറ്റിക്‌സ് വകുപ്പിലെ വിവിധ പ്രോജക്ടുകളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.dcb.res.in എന്ന വെബ്‌സൈറ്റില്‍. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 2019 നവംബര്‍ 30.

എംജി സർവകലാശാല

പരീക്ഷ തീയതി

നാലാം സെമസ്റ്റർ എംഎസ്‌സി മെഡിക്കൽ ഡോക്യുമെന്റേഷൻ (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം.

അപേക്ഷ തീയതി

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്ത്യൻ സൈൻ ലാംഗ്വേജിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (പാർട് ടൈം) പരീക്ഷയ്ക്ക് പിഴയില്ലാതെ നവംബർ 29 വരെയും പിഴയോടെ ഡിസംബർ ആറുവരെയും ഫീസ് അടയ്ക്കാം. പരീക്ഷ ഡിസംബർ 16ന്‌ ആരംഭിക്കും.

പരീക്ഷഫലം

2019 ഫെബ്രുവരിയിൽ നടന്ന എംഎ ഇസ്‌ലാമിക് ഹിസ്റ്ററി (പ്രൈവറ്റ്) റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 23 വരെ അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

കാലിക്കറ്റ് സര്‍വകലാശാല

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഫസ്റ്റ് പ്രൊഫഷണല്‍ ബിഎഎംഎസ് സപ്ലിമെന്ററി ഡിസംബര്‍ 2017 പരീക്ഷാഫലം വെബ്‌സൈറ്റില്‍. മാര്‍ക്ക് ലിസ്റ്റ് നവംബര്‍ 21 മുതല്‍ അതത് കോളേജുകളില്‍ വിതരണം ചെയ്യും. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 30 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ എല്‍എല്‍എം (സിസിഎസ്എസ്) രണ്ടാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി, നാലാം സെമസ്റ്റര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല എംഎസ്‌സി ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഒന്ന് (ഡിസംബര്‍ 2018), രണ്ട് (ജൂണ്‍ 2018) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 29 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംബിഎ (സിയുസിഎസ്എസ്) റഗുലര്‍, ഈവനിങ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 28 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

പാർട്ട് II-II സെമസ്റ്റർ എംഎസ്‌സി മെഡിക്കൽ മൈക്രോബയോളജി/ബയോടെക്നോളജി ഡിഗ്രി (2016 അഡ്മിഷൻ റെഗുലർ/ സപ്ലിമെന്ററി) മേയ് 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും നവംബർ 29 ന് ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook