University Announcements: കോട്ടയം: നവംബർ 21, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഓഫ് കാമ്പസ് നവംബർ 2019 (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾക്കും നവംബർ 28ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.എസ്ഡബ്ല്യു. സ്‌പെഷൽ മേഴ്‌സിചാൻസ് (അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾക്കും മാറ്റമില്ല. പരീക്ഷകൾ അന്നേദിവസംതന്നെ നടക്കും.

പരീക്ഷ തീയതി

നാലാം സെമസ്റ്റർ എംഎസ്‌സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി) ആൻഡ് മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

2019 ഒക്‌ടോബർ, നവംബർ മാസങ്ങളിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ മ്യൂസിക് വോക്കൽ സിബിസിഎസ് (കോർ/കോംപ്ലിമെന്ററി – റഗുലർ/റീഅപ്പിയറൻസ്)/ സിബിസിഎസ്എസ് (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്), അഞ്ചാം സെമസ്റ്റർ സിബിസിഎസ് (കോർ/ഓപ്പൺ കോഴ്‌സ് – റഗുലർ)/സിബിസിഎസ്എസ് (റീഅപ്പിയറൻസ്/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്/ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ നവംബർ 22 മുതൽ 28 വരെ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2019 ജൂണിൽ നടന്ന എട്ടാം സെമസ്റ്റർ ബിഎ എൽഎൽബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് (റഗുലർ/സപ്ലിമെന്ററി), ബിഎ ക്രിമിനോളജി എൽഎൽബി (ഓണേഴ്‌സ്) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ രണ്ടുവരെ അപേക്ഷിക്കാം.

2019 ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎൽഐഎസ്‌സി റഗുലർ (2018 അഡ്മിഷൻ – ഡിപ്പാർട്ട്‌മെന്റ്/അഫിലിയേറ്റഡ് കോളേജുകൾ), സപ്ലിമെന്ററി /അഫിലിയേറ്റഡ് കോളേജുകൾ, ഡിപ്പാർട്ട്‌മെന്റ് – 2009 അഡ്മിഷൻ മുതൽ), സപ്ലിമെന്ററി (2016 അഡ്മിഷൻ ഡിപ്പാർട്ട്‌മെന്റ് മാത്രം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ അപേക്ഷിക്കാം.

2018 ഡിസംബറിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എംഫിൽ (റിഹാബിലിറ്റേഷൻ സൈക്കോളജി – സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഫെബ്രുവരിയിൽ നടന്ന മൂന്നും നാലും സെമസ്റ്റർ എംഎ ഹിന്ദി (പ്രൈവറ്റ്) റഗുലർ, സപ്ലിമെന്ററി, മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 29 വരെ അപേക്ഷിക്കാം.

കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

2019 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ബോട്ടണി (റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 25 മുതല്‍ 28 വരെ അതതു കോളേജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

2019 ഓഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 28, 29 തീയതികളില്‍ അതതു കേന്ദ്രങ്ങളില്‍ വച്ച് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ വിജ്ഞാപനം

എംഎ/എംഎസ്‌സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎംസിജെ 2019 അഡ്മിഷന്‍ കോഴ്‌സുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ പ്രാഥമിക പരിശോധനയ്ക്കായി പരീക്ഷാ സെക്ഷനുകളില്‍ എത്തിക്കാത്ത കോളേജുകള്‍ക്ക് റജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല.

സ്‌പോട്ട് അഡ്മിഷന്‍

യൂണിവേഴ്‌സിറ്റി കോളേജിലെ കെമിസ്ട്രി, ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ എംഫില്‍ (2019-2020) പ്രോഗ്രാമുകളില്‍ ഒഴിവുളള എസ്‌സി/എസ്ടി സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 19 ന് 10 മണിക്ക് നടക്കും. യോഗ്യരായ വിദ്യാർഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാതു ഡിപ്പാര്‍ട്ടുമെന്റുകളില്‍ അന്നേ ദിവസം എത്തിച്ചേരേണ്ടതാണ്.

കണ്ണൂർ സർവകലാശാല

കോളേജുകൾക്ക് അവധി

ബിരുദ ബിരുദാനന്തരബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യമ്പിൽ അധ്യാപകർ പങ്കെടുക്കുന്നതിനാൽ അഫിലിയേറ്റഡ് കോളേജുകളിൽ നവംബർ 25 മുതൽ ഡിസംബർ 6 വരെ ക്ലാസ്സുകൾ ഉണ്ടായിരിക്കില്ല.

പരിശീലന ക്ലാസ്സ്

അഫിലിയേറ്റഡ് കോളേജുകളിലെ സിബിസിഎസ്എസ് കോർഡിനേറ്റർമാരുടെ യോഗവും പരിശീലന ക്ലാസ്സും ഇന്ന് (19-11-19) രാവിലെ 10 മണി മുതൽ താവക്കര ക്യാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ വച്ച് നടത്തും.

പരീക്ഷാവിജ്ഞാപനങ്ങൾ

ഡിസംബർ 10 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽഎൽഎം ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) മെയ് 2019 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. നവംബർ 25 മുതൽ 27 വരെ പിഴയില്ലാതെയും 28 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം.

ഡിസംബർ 13 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. നവംബർ 26 മുതൽ 28 വരെ പിഴയില്ലാതെയും 29 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ വെബ്സൈറ്റിൽ.

ബിരുദാനന്തര ബിരുദ മേഴ്സി ചാൻസ് പരീക്ഷകൾ

2013 ഉം അതിന് മുൻപുള്ള അഡ്മിഷൻ വിദ്യാർഥികളുടെ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എംഎ/എംഎസ്‌സി/എംകോം/എംസിജെ/ എംഎസ്ഡബ്ല്യു/എംറ്റിറ്റിഎം/എംബിഎ ഡിഗ്രി അവസാന മേഴ്സി ചാൻസ് സപ്ലിമെന്ററി പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾക്ക് ഡിസംബർ 12 മുതൽ 13 വരെ പിഴയില്ലാതെയും 16 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. രണ്ട്, നാല് സെമസ്റ്റർ പരീക്ഷകൾക്ക് ഡിസംബർ 17 മുതൽ 20 വരെ പിഴയില്ലാതെയും 23 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. എംബിഎ പരീക്ഷകൾക്കും മറ്റ് 2009 ന് മുൻപുള്ള അഡ്മിഷൻ വിദ്യാർഥികൾക്കും ഓൺലൈൻ രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.

പ്രായോഗിക പരീക്ഷകൾ

ഒന്നാം സെമസ്റ്റർ ബിപിഎഡ് (റഗുലർ /സപ്ലിമെന്ററി) പ്രായോഗിക പരീക്ഷകൾ നവംബർ 20 നും മൂന്നാം സെമസ്റ്റർ ബിപിഎഡ് (റഗുലർ/സപ്ലിമെന്ററി) പ്രായോഗിക പരീക്ഷകൾ നവംബർ നവംബർ 22 നും പഠനവകുപ്പിൽ വച്ച് നടത്തും.

ഒന്നാം സെമസ്റ്റർ എംപിഎഡ് (റഗുലർ/സപ്ലിമെന്ററി) പ്രായോഗിക പരീക്ഷകൾ നവംബർ 21 നും മൂന്നാം സെമസ്റ്റർ എംപിഎഡ് (റഗുലർ/സപ്ലിമെന്ററി) പ്രായോഗിക പരീക്ഷകൾ നവംബർ നവംബർ 23 നും പഠനവകുപ്പിൽ വച്ച് നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook