കേരള സര്‍വകലാശാല

ടൈംടേബിള്‍

2019 നവംബര്‍ 22 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എംബിഎ (2014 സ്‌കീം സപ്ലിമെന്ററി – ഫുള്‍ടൈം/റെഗുലര്‍ ഈവനിങ്/യുഐഎം/ട്രാവല്‍ ആൻഡ് ടൂറിസം, 2018 സ്‌കീം (റെഗുലര്‍ ആൻഡ് സപ്ലിമെന്ററി) – ഫുള്‍ ടൈം/യുഐഎം/ട്രാവല്‍ ആൻഡ് ടൂറിസം, 2018 സ്‌കീം (റെഗുലര്‍ ആൻഡ് സപ്ലിമെന്ററി) – ഈവനിങ് (റെഗുലര്‍)) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിദ്യാർഥികളുടെ അറ്റന്റന്‍സ് റിപ്പോര്‍ട്ടുകള്‍ അതാത് പ്രിന്‍സിപ്പൽമാർ 2019 നവംബര്‍ 18 ന് മുമ്പായി സര്‍വകലാശാല ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. അല്ലാത്തപക്ഷം ഹാള്‍ടിക്കറ്റുകള്‍ തടഞ്ഞു വയ്ക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവവോസി

നവംബര്‍ 19 നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എല്‍എല്‍എം പരീക്ഷകളുടെ വൈവ വോസി നവംബര്‍ 25 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പരീക്ഷാഫലം

2019 ജൂണില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബിഎസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി, ബയോകെമിസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി എന്നീ പരീക്ഷകളുടെ (2013 അഡ്മിഷന് മുന്‍പ് – 2010 ആൻഡ് 2011 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്, 2012 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

അഞ്ചാം സെമസ്റ്റര്‍ ബിടെക് ഡിഗ്രി (2013 സ്‌കീം) സപ്ലിമെന്ററി/സെഷണല്‍ ഇംപ്രൂവ്‌മെന്റ് ഫെബ്രുവരി 2020 പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴ കൂടാതെ നവംബര്‍ 23 വരെയും 150 രൂപ പിഴയോടെ നവംബര്‍ 27 വരെയും 400 രൂപ പിഴയോടെ നവംബര്‍ 30 വരെയും അപേക്ഷിക്കാം. സെഷണല്‍ ഇംപ്രൂവ്‌മെന്റ് ചെയ്യുന്ന വിദ്യാർഥികള്‍ സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷിക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഡിസംബര്‍ 11 മുതല്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ബിഎ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ (2015 അഡ്മിഷന്‍ മുതല്‍) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ നവംബര്‍ 20 വരെയും 150 രൂപ പിഴയോടെ 22 വരെയും 400 രൂപ പിഴയോടെ നവംബര്‍ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിസംബര്‍ 9 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സരം) എല്‍എല്‍ബി (റെഗുലര്‍ – 2017 അഡ്മിഷന്‍, സപ്ലിമെന്ററി 2014, 2015, 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2011, 12 അഡ്മിഷന്‍) പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ നവംബര്‍ 18 വരെയും 150 രൂപ പിഴയോടെ നവംബര്‍ 21 വരെയും 400 രൂപ പിഴയോടെ നവംബര്‍ 23 വരെയും അപേക്ഷിക്കാം.

പരീക്ഷാഫീസ്

2019 ഡിസംബർ 13 ന് ആരംഭിക്കുന്ന രണ്ടാം വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴയില്ലാതെ നവംബർ 19 വരെയും 150 രൂപ പിഴയോടെ നവംബർ 21 വരെയും 400 രൂപ പിഴയോടെ നവംബർ 23 വരെയും അപേക്ഷിക്കാം.

ടൈംടേബിൾ

ഡിസംബർ 2 ന് തുടങ്ങുന്ന ബിഎസ്‌സി ആന്വൽ സ്കീം പാർട്ട് III മെയിൻ ആൻഡ് സബ്സിഡറി വിഷയങ്ങൾക്കുളള മേഴ്സി ചാൻസ് ഡിസംബർ 2019 പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

വൈവാവോസി

2019 ഒക്ടോബറിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് മൂന്നാം സെമസ്റ്റർ ബിഎസ്ഡബ്ല്യു (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്)യുടെ വൈവാവോസി നവംബർ 18 മുതൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

എംജി സർവകലാശാല

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ പത്താം സെമസ്റ്റർ ബിഎ (ക്രിമിനോളജി) എൽഎൽബി (ഓണേഴ്‌സ്)/ ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ്/ബികോം എൽഎൽബി (ഓണേഴ്‌സ്)/ബിബിഎ എൽഎൽബി (ഓണേഴ്‌സ്) പരീക്ഷകൾ ഡിസംബർ 10 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സിവി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

രണ്ടാം സെമസ്റ്റർ എംഎസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി (റഗുലർ/സപ്ലിമെന്ററി – 2016 അഡ്മിഷൻ മുതൽ) പരീക്ഷകൾ നവംബർ 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 19 വരെയും 525 രൂപ പിഴയോടെ 20 വരെയും 1050 രൂപ സൂപ്പർഫൈനോടെ 21 വരെയും അപേക്ഷിക്കാം.

ആറാം സെമസ്റ്റർ എംഎസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി (2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ ഒൻപതു മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം.

ഓഫ് കാമ്പസ് മൂന്നാം സെമസ്റ്റർ എംബിഎ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് (2012 അഡ്മിഷൻ മുതൽ) – ഹ്യൂമൻ റിസോഴ്‌സ് പ്ലാനിങ് എന്ന പേപ്പറിന്റെ പരീക്ഷ നവംബർ 19നും ബിസിഎ (2012ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) ഒന്നാം സെമസ്റ്റർ – പേപ്പർ 4 ആൾജിബ്ര ആൻഡ് ലോജിക്, മൂന്നാം സെമസ്റ്റർ – പേപ്പർ 5 ഡേറ്റാബേസ് മാനേജ്‌മെന്റ് സിസ്റ്റം, നാലാം സെമസ്റ്റർ – പേപ്പർ 1 കമ്പ്യൂട്ടർ നെറ്റ്‌വർക്ക്‌സ്, അഞ്ചാം സെമസ്റ്റർ – പേപ്പർ 1 സിസ്റ്റം സോഫ്റ്റ്‌വെയർ, നാലാം സെമസ്റ്റർ പേപ്പർ 3 – ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിംഗ് വിത്ത് സി++ എന്നീ പേപ്പറുകളുടെ പരീക്ഷകൾ യഥാക്രമംഡിസംബർ മൂന്ന്, നാല്, അഞ്ച്, ആറ്, ഒൻപത് തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബിഎഡ് സ്‌പെഷൽ എജ്യൂക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി – 2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പരീക്ഷകൾ ഡിസംബർ ആറുമുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എംഎസ്ഡബ്ല്യു (അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ നവംബർ 22 മുതൽ ആരംഭിക്കും.

വൈവാവോസി

2019 ഓഗസ്റ്റ് 19ന് മഹാത്മാ ഗാന്ധി സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് അണ്ടർ ഗ്രാജുവേറ്റ് (2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) ഇംഗ്ലീഷ് കോമൺ ബിരുദ പരീക്ഷ ജനുവരി 2019ന്റെ വൈവാവോസി പരീക്ഷയിൽ ഹാജരാകാതിരുന്ന വിദ്യാർഥികൾക്കായി നവംബർ 18ന് സിൽവർ ജൂബിലി പരീക്ഷഭവനിലെ 201-ാം നമ്പർ മുറിയിൽ രാവിലെ 10 മുതൽ സ്‌പെഷൽ വൈവാവോസി നടത്തുന്നു. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

കാലിക്കറ്റ് സർവകലാശാല

പരീക്ഷ

കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ ബികോം പ്രൊഫഷണൽ റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ ഡിസംബർ 4 ന്‌ ആരംഭിക്കും.

കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ പ്രൈവറ്റ് രജിസ്ട്രേഷൻ 2017 പ്രവേശനം മൂന്നാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ (സിയുസിഎസ്എസ്) റെഗുലർ പരീക്ഷ നവംബർ 27 ന് ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസം എംഎ സോഷ്യോളജി അവസാനവർഷം സ്പെഷ്യൽ സപ്ലിമെന്ററി ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ.

കാലിക്കറ്റ് സർവകലാശാല ഒന്ന്, രണ്ട് സെമസ്റ്റർ എംഫിൽ ഇംഗ്ലീഷ് പരീക്ഷാഫലം വെബ്സൈറ്റിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook