കേരള സര്‍വകലാശാല

ടൈംടേബിള്‍

2019 നവംബര്‍ 22 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ (2014 സ്‌കീം സപ്ലിമെന്ററി – ഫുള്‍ടൈം/റെഗുലര്‍ ഈവനിംഗ്/യു.ഐ.എം/ട്രാവല്‍ ആന്റ് ടൂറിസം, 2018 സ്‌കീം (റെഗുലര്‍ & സപ്ലിമെന്ററി) – ഫുള്‍ ടൈം/യു.ഐ.എം/ട്രാവല്‍ ആന്റ് ടൂറിസം, 2018 സ്‌കീം (റെഗുലര്‍ & സപ്ലിമെന്ററി) – ഈവനിംഗ് (റെഗുലര്‍)) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിദ്യാർഥികളുടെ അറ്റന്റന്‍സ് റിപ്പോര്‍ട്ടുകള്‍ അതാത് പ്രിന്‍സിപ്പള്‍മാര്‍ 2019 നവംബര്‍ 18 ന് മുമ്പായി സര്‍വകലാശാല ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. അല്ലാത്തപക്ഷം ഹാള്‍ടിക്കറ്റുകള്‍ തടഞ്ഞു വയ്ക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവവോസി

നവംബര്‍ 19 നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം പരീക്ഷകളുടെ വൈവ വോസി നവംബര്‍ 25 ലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പരീക്ഷാഫലം

2019 ജൂണില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി ബോട്ടണി ആന്റ് ബയോടെക്‌നോളജി, ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി എന്നീ പരീക്ഷകളുടെ (2013 അഡ്മിഷന് മുന്‍പ് – 2010 & 2011 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്, 2012 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

അഞ്ചാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (2013 സ്‌കീം) സപ്ലിമെന്ററി/സെഷണല്‍ ഇംപ്രൂവ്‌മെന്റ് ഫെബ്രുവരി 2020 പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴ കൂടാതെ നവംബര്‍ 23 വരെയും 150 രൂപ പിഴയോടെ നവംബര്‍ 27 വരെയും 400 രൂപ പിഴയോടെ നവംബര്‍ 30 വരെയും അപേക്ഷിക്കാം. സെഷണല്‍ ഇംപ്രൂവ്‌മെന്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷിക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഡിസംബര്‍ 11 മുതല്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (2015 അഡ്മിഷന്‍ മുതല്‍) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ നവംബര്‍ 20 വരെയും 150 രൂപ പിഴയോടെ 22 വരെയും 400 രൂപ പിഴയോടെ നവംബര്‍ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിസംബര്‍ 9 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സരം) എല്‍.എല്‍.ബി (റെഗുലര്‍ – 2017 അഡ്മിഷന്‍, സപ്ലിമെന്ററി 2014, 2015, 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2011, 12 അഡ്മിഷന്‍) പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ നവംബര്‍ 18 വരെയും 150 രൂപ പിഴയോടെ നവംബര്‍ 21 വരെയും 400 രൂപ പിഴയോടെ നവംബര്‍ 23 വരെയും അപേക്ഷിക്കാം.

എംജി സർവകലാശാല

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി-2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പരീക്ഷകൾ ഡിസംബർ ആറുമുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 21 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

മൂന്നാം സെമസ്റ്റർ എം.എഡ്. (ദ്വിവത്സരം – 2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 11 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിനു കീഴിലുള്ള സ്ഥാപനങ്ങളിലെയും മൂന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷ ഡിസംബർ ഒൻപതിന് നടക്കും. പിഴയില്ലാതെ നവംബർ 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ്‌സി. സൈബർ ഫോറൻസിക് (2014-2018 അഡ്മിഷൻ റീഅപ്പിയറൻസ്) നവംബർ 2019 പരീക്ഷകൾ നവംബർ 27 മുതൽ ആരംഭിക്കും.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എം.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 18ന് മൂവാറ്റുപുഴ നിർമലസദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്‌പെഷൽ എജ്യൂക്കേഷനിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

വൈവാവോസി

ഒന്നാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ) നവംബർ 2019 പരീക്ഷയുടെ വൈവാവോസി നവംബർ 15 മുതൽ 20 വരെ വിവിധ കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഏഴ്, എട്ട് സെമസ്റ്റര്‍ (കമ്പൈന്‍ഡ്) ബി.ആര്‍ക് (2012 സ്‌കീം) റഗുലര്‍ മെയ് 2019 പരീക്ഷാഫലം വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.ബി.എ (റഗുലര്‍, ഈവനിംഗ്) ജനുവരി 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

ഒന്നാം വർഷ (വിദൂര വിദ്യാഭ്യാസം) ബി.കോം., ബി.എ., ബി.ബി.എ., ബി.എ. അഫ്സൽ ഉൽ ഉലമ, ബി.എസ്.സി. ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 25 ന് വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

ഏപ്രിൽ 2019ൽ നടത്തിയ നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മൂല്യ നിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണ ഫലപ്രഖ്യാപനം മൂല്യ നിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്. മാർക്ക്/ഗ്രേഡ്/ഗ്രേഡ് പോയന്റിലോ മാറ്റമുള്ളപക്ഷം (റെഗുലർ വിദ്യാർഥികൾ ഒഴികെയുള്ളവർ) റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പും, മാർക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook