University Announcements:
കേരള സര്‍വകലാശാല
സപ്ലിമെന്ററി പരീക്ഷ
നവംബര്‍ 20 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ബി.എ (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷകള്‍ ഗവ.ആര്‍ട്‌സ് കോളേജ് തിരുവനന്തപുരത്ത് വെച്ച് നടക്കുന്നതാണ്. ഹാള്‍ടിക്കറ്റ് പരീക്ഷാകേന്ദ്രത്തില്‍ ലഭ്യമാണ്.
പരീക്ഷാതീയതി
രണ്ടാം സെമസ്റ്റര്‍ റീസ്ട്രക്‌ച്ചേര്‍ഡ് ഡിഗ്രി കോഴ്‌സുകളുടെ 2008 അഡ്മിഷന്‍ വരെയുളള മേഴ്‌സിചാന്‍സ്, 2009 അഡ്മിഷനുളള സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 26 ന് ആരംഭിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം
തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗാ ആന്റ് മെഡിറ്റേഷന്‍ മോര്‍ണിംഗ് ബാച്ചില്‍ ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത : പ്ലസ്ടു/പ്രീഡിഗ്രി.
നവംബര്‍ 16 ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന സി.എല്‍.ഐ.എസ്.സി കോഴ്‌സിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത : പ്ലസ്ടു/പ്രീഡിഗ്രി.
നവംബര്‍ 16 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ നഴ്‌സിംഗ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത : ജനറല്‍ നഴ്‌സിംഗ്/ബി.എസ്സി നഴ്‌സിംഗ്. വിശദവിവരങ്ങള്‍ക്ക് 0471-2302523
എംജി സർവകലാശാല
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എഫ്.റ്റി./ബി.എസ്‌സി. അപ്പാരൽ ആന്റ് ഫാഷൻ ഡിസൈൻ (സി.ബി.സി.എസ്. – 2017 അഡ്മിഷൻ റഗുലർ, സി.ബി.സി.എസ്.എസ്.- 2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 18 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
2019 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ ബി.പി.ഇ.എസ്. (2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 26 വരെ അപേക്ഷിക്കാം.
2019 ജൂണിൽ നടന്ന മൂന്നാം വർഷ ബി.എസ്‌സി. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.റ്റി. – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 27 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട്‌ടൈം ബി.ടെക്/ബി.ആര്‍ക് പരീക്ഷകള്‍ക്ക് നവംബര്‍ 25 വരെയും 170 രൂപ പിഴയോടെ നവംബര്‍ 27 വരെയും ഫീസടച്ച് നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബി.എ (സി.യു.സി.ബി.സി.എസ്.എസ്) കോര്‍ കോഴ്‌സ് എസ്.ഒ.സി.1.ബി.01-മെത്തഡോളജി ആന്റ് പേഴ്‌സ്‌പെക്ടീവ്‌സ് ഓഫ് സോഷ്യല്‍ സയന്‍സസ് നവംബര്‍ 2017 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 23 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാന്‍ സഹിതം നവംബര്‍ 25-നകം ലഭിക്കണം.
കാലിക്കറ്റ് സര്‍വകലാശാല എല്‍.എല്‍.എം നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2019 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 26 വരെ അപേക്ഷിക്കാം.
ബി.ഐ.ഡി പ്രാക്ടിക്കല്‍
കാലിക്കറ്റ് സര്‍വകലാശാല ബി.ഐ.ഡി ഒന്ന്, രണ്ട് സെമസ്റ്റര്‍ പ്രാക്ടിക്കല്‍ സപ്ലിമെന്ററി, അഞ്ച്, ആറ് സെമസ്റ്റര്‍ പ്രാക്ടിക്കല്‍ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍. പി.ആര്‍ 2074/2019
എം.സി.എ പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.സി.എ ഡിസംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.