University Announcements:

കേരള സര്‍വകലാശാല

പരീക്ഷാഫലം

2019 മേയില്‍ നടത്തിയ ബിപിഎഡ് (2 വര്‍ഷം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാതീയതി

രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് (2013 ന് മുമ്പ് അഡ്മിഷന്‍ എടുത്ത വിദ്യാർഥികള്‍) കോഴ്‌സുകളുടെ (2012 അഡ്മിഷന്‍ – സപ്ലിമെന്ററി, 2010, 2011 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ 21 ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

2019 ജൂലൈയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍എല്‍ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ നവംബര്‍ 13 മുതല്‍ 16 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

സ്‌പോട്ട് അഡ്മിഷന്‍

കാര്യവട്ടം പഠനഗവേഷണവകുപ്പുകളില്‍ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്, ബയോ കെമിസ്ട്രി, അഡ്വാന്‍സ്ഡ് ബോട്ടണി, കെമിസ്ട്രി, ജിയോളജി, ലിംഗ്വിസ്റ്റിക്‌സ്, കമ്പ്യൂട്ടേഷണല്‍ ലിഗ്വിസ്റ്റിക്‌സ്, സംസ്‌കൃതം, ഫ്യൂച്ചര്‍ സ്റ്റഡീസ്, സുവോളജി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ എം.ഫില്‍ (2019-2 020) പ്രോഗ്രാമുകളില്‍ ഒഴിവുളള എസ്.സി/എസ്.ടി സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 18 ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യരായ വിദ്യാർഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാതു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അന്നേ ദിവസം എത്തിച്ചേരണം.

അക്കാദമിക് കലണ്ടര്‍

സിബിസിഎസ് സമ്പ്രദായത്തിലുളള യു.ജി പ്രോഗ്രാമുകളുടെ 2019 – 20 അദ്ധ്യയന വര്‍ഷത്തിലെ രണ്ട്, നാല്, ആറ് സെമസ്റ്ററുകളുടെ അക്കാദമിക് കലണ്ടറുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം

തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗാ ആന്റ് മെഡിറ്റേഷന്‍ മോര്‍ണിംഗ് ബാച്ചില്‍ ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി.

നവംബര്‍ 16 ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന സിഎല്‍ഐഎസ്‌സി കോഴ്‌സിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി.

നവംബര്‍ 16 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ നഴ്‌സിങ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത: ജനറല്‍ നഴ്‌സിങ്/ബിഎസ്‌സി നഴ്‌സിങ്. വിശദ വിവരങ്ങള്‍ക്ക് 0471-2302523

എംജി സർവകലാശാല

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (ത്രിവത്സരം – 2018 അഡ്മിഷൻ റഗുലർ), രണ്ടാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം – 2012-2017 അഡ്മിഷൻ സപ്ലിമെന്ററി/2011 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/ 2011ന് മുമ്പുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, ആറാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം – 2007-2010 അഡ്മിഷൻ സപ്ലിമെന്ററി 2006 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ് പരീക്ഷകൾ (കോമൺ) ഡിസംബർ ആറു മുതൽ ആരംഭിക്കും.

പിഴയില്ലാതെ നവംബർ 15 വരെയും 525 രൂപ പിഴയോടെ 16 വരെയും 1050 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും (വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപയും രണ്ടാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 7350 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. 2019ലെ വിവിധ വിജ്ഞാപനപ്രകാരം സ്‌പെഷൽ ഫീസായി 5000 രൂപ അടച്ചിട്ടുള്ള വിദ്യാർഥികൾ ബാക്കി ഫീസായ 250 രൂപയും 7000 രൂപ അടച്ചിട്ടുള്ള വിദ്യാർഥികൾ ബാക്കി ഫീസായ 350 രൂപയും മേഴ്‌സി ചാൻസ് ഫീസായി അടയ്ക്കണം.

പ്രാക്ടിക്കൽ

2019 നവംബറിൽ നടക്കുന്ന മൂന്നാം സെമസ്റ്റർ എംഎസ്‌സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് (സിഎസ്എസ്-റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 15 മുതൽ ഡിസംബർ 12 വരെ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

വൈവാവോസി

2019 ഓഗസ്റ്റ് 19ന് മഹാത്മാ ഗാന്ധി സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിലെ 201-ാം നമ്പർ മുറിയിൽ നടന്ന ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് അണ്ടർ ഗ്രാജുവേറ്റ് (2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) ഇംഗ്ലീഷ് കോമൺ ബിരുദ പരീക്ഷ ജനുവരി 2019ന്റെ വൈവാവോസി പരീക്ഷയിൽ ഹാജരാകാതിരുന്ന വിദ്യാർഥികൾക്കായി നവംബർ 18ന് സ്‌പെഷൽ വൈവാവോസി നടത്തുന്നു. മഹാത്മാ ഗാന്ധി സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിലെ 201-ാം നമ്പർ മുറിയിലാണ് വൈവാവോസി നടക്കുന്നത്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

2018 ഡിസംബറിൽ നടന്ന ഏഴ്, എട്ട് സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ് – പഴയ സ്‌കീം – 2008ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 26 വരെ അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം വർഷ ബിഎസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (എംആർടി- സപ്ലിമെന്ററി – 2016 അഡ്മിഷൻ, 2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 22 വരെ അപേക്ഷിക്കാം.

2019 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎ എൽഎൽബി (ഓണേഴ്‌സ്/പഞ്ചവത്സരം) സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 23 വരെ അപേക്ഷിക്കാം.

2019 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎ എൽഎൽബി (ഓണേഴ്‌സ്/പഞ്ചവത്സരം) സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 23 വരെ അപേക്ഷിക്കാം.

2019 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന നാലാം സെമസ്റ്റർ ബിഎ എൽഎൽബി (ഓണേഴ്‌സ്/പഞ്ചവത്സരം) സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 23 വരെ അപേക്ഷിക്കാം.

2019 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒൻപതാം സെമസ്റ്റർ ബിഎ എൽഎൽബി (ഓണേഴ്‌സ്/പഞ്ചവത്സരം) സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 23 വരെ അപേക്ഷിക്കാം.

2019 ജൂണിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി എൽഎൽബി (ത്രിവത്സരം – 4 പി.എം. – 9 പി.എം.) സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 23 വരെ അപേക്ഷിക്കാം.

2019 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഏഴാം സെമസ്റ്റർ ബിഎ എൽഎൽബി (ഓണേഴ്‌സ്/പഞ്ചവത്സരം) സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 23 വരെ അപേക്ഷിക്കാം.

2019 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന എട്ടാം സെമസ്റ്റർ ബിഎ എൽഎൽബി (ഓണേഴ്‌സ്/പഞ്ചവത്സരം) സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 23 വരെ അപേക്ഷിക്കാം.

ഓഫ് കാമ്പസ് പരീക്ഷകേന്ദ്രങ്ങളിൽ മാറ്റം

2019 നവംബർ 13 മുതൽ ആരംഭിക്കുന്ന ഓഫ് കാമ്പസ് പരീക്ഷകേന്ദ്രങ്ങൾ പുനക്രമീകരിച്ചു. എംബിഎ പരീക്ഷകൾ കുടമാളൂർ കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിലും, ബിബിഎ, ബിസിഎ, എംസിഎ പരീക്ഷകൾ ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജിലും നടക്കും. കോട്ടയം ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ എന്ന പരീക്ഷകേന്ദ്രം റദ്ദുചെയ്തു. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ. ഫോൺ: 0481-2733663, 2733667, 9142342434.

കാലിക്കറ്റ് സർവകലാശാല

ബികോം/ബിബിഎ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 13-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്) ബികോം/ബിബിഎ പരീക്ഷയ്ക്ക് കോഹിനൂര്‍ ഐഇടി പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച PMARBS0256 മുതല്‍ PMARBS0318 വരെയുള്ള പരീക്ഷാർഥികള്‍ അതേ ഹാള്‍ടിക്കറ്റുമായി സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല എം.എഡ് ഒന്ന്, മൂന്ന് സെമസ്റ്റര്‍ (2017 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ 21 വരെയും 170 രൂപ പിഴയോടെ നവംബര്‍ 23 വരെയും ഫീസടച്ച് നവംബര്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ മലയാളം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 22 വരെ അപേക്ഷിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook