കേരള സർവകലാശാല

പരീക്ഷാഫലം

2019 ജൂലൈയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എംബിഎ (2014 ആൻഡ് 2018 സ്‌കീം – ഫുള്‍ടൈം/റെഗുലര്‍ ആൻഡ് ഈവനിങ്/യുഐഎം/ട്രാവല്‍ ആൻഡ് ടൂറിസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2019 ജൂണില്‍ നടത്തിയ മൂന്നാം വര്‍ഷ ബിഫാം (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 18 വരെ അപേക്ഷിക്കാം. 2019 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സരം) എല്‍എല്‍ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 18 ന് മുന്‍പായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

2019 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 20, 22 തീയതികളില്‍ അതതു കോളേജുകളില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

2019 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഹോം സയന്‍സ് പരീക്ഷകളുടെ പ്രാക്ടിക്കല്‍ നവംബര്‍ 12, 13, 18 തീയതികളിലും ഇന്റേണ്‍ഷിപ്പ് വൈവ പരീക്ഷകള്‍ 14, 15 തീയതികളിലും അതതു കോളേജുകളില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

2019 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ബയോകെമിസ്ട്രി (റെഗുലര്‍) പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 12 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍/സപ്ലിമെന്ററി) എംഎ/എംഎസ്‌സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎഎച്ച്ആര്‍എം/എംപിഎ/എംഎംസിജെ പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോളേജുകള്‍ സര്‍വകലാശാലയ്ക്ക് സിഎ മാര്‍ക്ക് ഓണ്‍ലൈനായും വിദ്യാർഥികളുടെ ഒപ്പ് രേഖപ്പെടുത്തിയ ഹാര്‍ഡ് കോപ്പിയായും ലഭ്യമാക്കേണ്ട അവസാന തീയതി നവംബര്‍ 30 ല്‍ നിന്ന് ഡിസംബര്‍ 16 വരെ നീട്ടി.

സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി

സര്‍വകലാശാലയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിലെ വിദ്യാർഥികള്‍ക്ക് (2018 അഡ്മിഷന്‍ മുതല്‍) മാര്‍ക്ക് ലിസ്റ്റ് (സെമസ്റ്റര്‍), കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, മീഡിയം ഓഫ് ഇന്‍സ്ട്രക്ഷന്‍, കണ്‍ഡൊനേഷന്‍ (റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക്), മെട്രിക്കുലേഷന്‍, മൈഗ്രേഷന്‍, റെക്കഗ്‌നിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, കോളേജ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ മാത്രം) എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കുന്നതാണ്.

പരീക്ഷാഫീസ്

വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ (2017 & 2018 അഡ്മിഷന്‍) ബിഎ/ബിഎസ്‌സി (മാത്തമാറ്റിക്‌സ്)/ബിഎസ്‌സി (കമ്പ്യൂട്ടര്‍ സയന്‍സ്)/ബികോം/ബിസിഎ പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി നവംബര്‍ 11 മുതല്‍ അപേക്ഷിക്കാം. പിഴ കൂടാതെ നവംബര്‍ 15 വരെയും 150 രൂപ പിഴയോടെ നവംബര്‍ 18 വരെയും 400 രൂപ പിഴയോടെ നവംബര്‍ 21 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഡിസംബറില്‍ ആരംഭിക്കുന്ന നാല്, അഞ്ച് സെമസ്റ്റര്‍ ബിആര്‍ക്ക് (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 11 ന് ആരംഭിക്കുന്നതാണ്. പിഴ കൂടാതെ നവംബര്‍ 18 വരെയും 150 രൂപ പിഴയോടെ നവംബര്‍ 21 വരെയും 400 രൂപ പിഴയോടെ നവംബര്‍ 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

ഓഫ് കാമ്പസ് പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം

നവംബർ 13 മുതൽ ആരംഭിക്കുന്ന ഓഫ് കാമ്പസ് പരീക്ഷ കേന്ദ്രങ്ങൾ പുനഃക്രമീകരിച്ചു. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

ഓഫ് കാമ്പസ് പരീക്ഷ ഹാൾടിക്കറ്റ്

നവംബർ 13 മുതൽ ആരംഭിക്കുന്ന ഓഫ് കാമ്പസ് സപ്ലിമെന്ററി/മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ ഹാൾടിക്കറ്റ് അതത് പരീക്ഷകേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്. (പരീക്ഷ കേന്ദ്രങ്ങളുടെ വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ) വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഹാൾടിക്കറ്റുമായി പരീക്ഷയ്ക്ക് എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2733665: എംബിഎ., ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ്, ബിടിഎസ്, ബിഎഫ്ടി, ബിഎൽഐഎസ്‌സി, ബിഎ ആനിമേഷൻ, എൽഎൽഎം സെമസ്റ്റർ; 0481-2733663: ബികോം; 0481-2733667 : ബിബിഎ, ബിസിഎ, എൽഎൽഎം – ആനുവൽ, എംഎ ഇംഗ്ലീഷ്, എംഎസ്‌സി മാത്തമാറ്റിക്‌സ്, എംകോം, എംസിഎ, എംഎ സോഷ്യോളജി, എംഎസ്‌സി ഐറ്റി ആൻഡ് സിസി.

എംഎ (പ്രൈവറ്റ്) വൈവാവോസി

നവംബർ 12ന് നടക്കുന്ന എംഎ. ഇക്കണോമിക്‌സ് (പ്രൈവറ്റ്) പരീക്ഷയുടെ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഹാജരാകാനുള്ള വിദ്യാർഥികൾക്ക് നാലാം സെമസ്റ്റർ ജൂലൈ 2019 പരീക്ഷയുടെ നവംബർ 11ലെ വൈവാവോസിക്ക് ഹാജരാകാവുന്നതാണ്.

നവംബർ 14ന് നടക്കുന്ന എംഎ ഹിസ്റ്ററി (പ്രൈവറ്റ്) പരീക്ഷയുടെ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഹാജരാകാനുള്ള വിദാർഥികൾക്ക് നാലാം സെമസ്റ്റർ ജൂലൈ 2019 പരീക്ഷയുടെ നവംബർ 15ലെ വൈവാവോസിക്ക് ഹാജരാകാവുന്നതാണ്.

പരീക്ഷാഫലം

2019 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എംഫിൽ കമ്പ്യൂട്ടർ സയൻസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ജൂണിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്‌സ് – സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മത്സര പരീക്ഷകൾക്ക് തീവ്ര പരിശീലന പരിപാടി

വിവിധ ബാങ്കുകളിലേക്ക് നിയമനത്തിനായി ഐ.ബി.പി.എസ്. നടത്തുന്ന മത്സര പരീക്ഷകൾക്കും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷയ്ക്കും തയ്യാറെടുക്കുന്നവർക്കുള്ള തീവ്രപരിശീലന പരിപാടി മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കുന്നു. ഏതാനും സീറ്റൊഴിവുണ്ട്. വിശദവിവരത്തിന് ഫോൺ: 0481-2731025, 7559940413.

കാലിക്കറ്റ് സർവകലാശാല

എന്‍എസ്എസ് എംപാനല്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്: കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് പ്രായോഗിക പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ എന്‍എസ്എസ് എംപാനല്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം അളക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ നവംബര്‍ 16-ന് രാവിലെ ഒമ്പത് മണിക്ക് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ നടക്കും. യോഗ്യരായവരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

12-ലെ എംഎ അറബിക് പരീക്ഷ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 12-ന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റര്‍ എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ പേപ്പര്‍-8 204 (പി)-ഹദീസ് ലിറ്ററേച്ചര്‍ ഫസ്റ്റ് അപ്പിയറന്‍സ്/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മൂന്നാം സെമസ്റ്റര്‍ പിജി ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 18-ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ പിജി (സിയുസിബിസിഎസ്എസ്) നവംബര്‍ 2019 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് 11 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാവും.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒമ്പതാം സെമസ്റ്റര്‍ ബിആര്‍ക് 2012 സ്‌കീം-2012 മുതല്‍ പ്രവേശനം റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2004 സ്‌കീം-2010, 2011 പ്രവേശനം സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 18 വരെയും 170 രൂപ പിഴയോടെ നവംബര്‍ 20 വരെയും ഫീസടച്ച് നവംബര്‍ 23 വരെ രജിസ്റ്റര്‍ ചെയ്യാം. 2010 പ്രവേശനക്കാര്‍ക്ക് ഇത് അവസാന അവസരമായിരിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബിഎ/ബിഎ അഫ്‌സല്‍-ഉല്‍-ഉലമ (സിസിഎസ്എസ്) ഏപ്രില്‍ 2018 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 21 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം നവംബര്‍ 23-നകം ലഭിക്കണം.

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബിഎ/ബിഎ അഫ്‌സല്‍-ഉല്‍-ഉലമ (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2017 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 21 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം നവംബര്‍ 23-നകം ലഭിക്കണം.

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2019 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 23 വരെ വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയഫലം

കാലിക്കറ്റ് സര്‍വകലാശാല എംഎഡ് ഒന്ന് (ഡിസംബര്‍ 2018), മൂന്ന് (നവംബര്‍ 2018) സെമസ്റ്റര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

കണ്ണൂർ സർവകലാശാല

പ്രായോഗിക പരീക്ഷകൾ

ഒന്നാം സെമസ്റ്റർ ബിഎ മൂസിക് (സിബിസിഎസ്എസ്, റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) നവംബർ 2019 പ്രായോഗിക പരീക്ഷകൾ നവംബർ 12ന് രാവിലെ 9.30 മുതൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വച്ച് നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.

നവംബർ ഒന്നിന് നടക്കേണ്ടിയിരുന്ന അഞ്ചാം സെമസ്റ്റർ ബിഎ ഫങ്ഷണൽ ഹിന്ദി, നവംബർ 2019 (സിബിസിഎസ്എസ്, റെഗുലർ, സപ്ലിമെന്ററി) പ്രായോഗിക പരീക്ഷകൾ നവംബർ 11 ന് രാവിലെ 9.30 മുതൽ പയ്യന്നൂർ കോളേജിൽ വച്ച് നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook