കേരള സർവകലാശാല

പ്രാക്ടിക്കല്‍/വാചാ പരീക്ഷ

നവംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആൻഡ് ടെക്‌നോളജി ((PGDGIST) പ്രാക്ടിക്കല്‍, വാചാ പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ജൂലൈയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 19, 21 തീയതികളിലും എംഎ മ്യൂസിക്, വീണ, വയലിന്‍, ഡാന്‍സ് (കേരള നടനം) എന്നീ പരീക്ഷകളുടെ പ്രാക്ടിക്കല്‍ നവംബര്‍ 25 മുതലും അതതു കേന്ദ്രങ്ങളില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

നവംബര്‍ 15 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി/ബികോം/ബിബിഎ/ബിസിഎ/ബിപിഎ/ബിഎംഎസ്/ബിഎസ്ഡബ്ല്യൂ/ ബിവോക് പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വിദൂര വിദ്യാഭ്യാസ വിഭാഗം 2019 നവംബര്‍ 14, ഡിസംബര്‍ 2 തീയതികളില്‍ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ എംബിഎ മേഴ്‌സിചാന്‍സ് ഡിഗ്രി പരീക്ഷകള്‍ എസ്ഡിഇ പാളയം, സെന്റ് മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. ഹാള്‍ടിക്കറ്റുകള്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ നിന്ന് കൈപ്പറ്റേണ്ടതാണ്.

സമ്പര്‍ക്ക ക്ലാസ്

വിദൂര വിദ്യാഭ്യാസ വിഭാഗം പാളയം, കാര്യവട്ടം, കൊല്ലം കേന്ദ്രങ്ങളില്‍ നടത്തിവരുന്ന സമ്പര്‍ക്ക ക്ലാസുകള്‍ നവംബര്‍ 9 ന് ഉണ്ടായിരിക്കുന്നതല്ല. നവംബര്‍ 10 ലെ ക്ലാസുകള്‍ക്ക് മാറ്റമില്ല. നവംബര്‍ 10 മുതല്‍ ബിബിഎ (2019 ബാച്ച്) ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ കാര്യവട്ടം, കൊല്ലം കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതാണ്.

പരീക്ഷാഫീസ്

2013 സ്‌കീം ബിടെക് പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് ഒന്നും മൂന്നും എട്ടും സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബര്‍ 13 വരെയും 150 രൂപ പിഴയോടെ നവംബര്‍ 15 വരെയും 400 രൂപ പിഴയോടെ നവംബര്‍ 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രീവിയസ്/ഫൈനല്‍ എംഎ (ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ്) എംഎച്ച്ആര്‍എം (മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്) മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 25 വരെയും 150 രൂപ പിഴയോടെ നവംബര്‍ 27 വരെയും 400 രൂപ പിഴയോടെ നവംബര്‍ 30 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എംടെക് (ഫുള്‍ ടൈം/പാര്‍ട്ട് ടൈം) (2003 & 2008 സ്‌കീം – മേഴ്‌സിചാന്‍സ്), നാലാം സെമസ്റ്റര്‍ എം.ടെക് (പാര്‍ട്ട് ടൈം) (2003 & 2008 സ്‌കീം – മേഴ്‌സിചാന്‍സ്) ഡിസംബര്‍ 2019 പരീക്ഷകള്‍ക്കുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 20 വരെയും 150 രൂപ പിഴയോടെ നവംബര്‍ 25 വരെയും 400 രൂപ പിഴയോടെ നവംബര്‍ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍/സപ്ലിമെന്ററി) എംഎ/എംഎസ്‌സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎഎച്ച്ആര്‍എം/എംപിഎ/എംഎംസിജെ പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ വിജ്ഞാപനം

മൂന്നാം സെമസ്റ്റര്‍ എംഎ/എംഎസ്‌സി/എംകോം (മേഴ്‌സി ചാന്‍സ്) പരീക്ഷകളുടെ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി/ബികോം/ബിഎംഎംസി/ബിഎ അഫ്‌സല്‍-ഉല്‍-ഉലമ (സിയുസിബിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 14 വരെയും 170 രൂപ പിഴയോടെ നവംബര്‍ 16 വരെയും ഫീസടച്ച് നവംബര്‍ 19 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, വിദൂരവിദ്യാഭ്യാസം പരീക്ഷാവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ നവംബര്‍ 20-നകം ലഭിക്കണം. 2015 പ്രവേശനക്കാര്‍ക്ക് ഇത് അവസാന അവസരമായിരിക്കും.

കാലിക്കറ്റ് സര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബിടെക് 2014 സ്‌കീം-2014, 2015 പ്രവേശനം സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2009 സ്‌കീം-2012, 2013 പ്രവേശനം സപ്ലിമെന്ററി, പാര്‍ട്ട്‌ടൈം ബി.ടെക് 2009 സ്‌കീം-2012 മുതല്‍ 2014 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 18 വരെയും 170 രൂപ പിഴയോടെ നവംബര്‍ 20 വരെയും ഫീസടച്ച് നവംബര്‍ 23 വരെ രജിസ്റ്റര്‍ ചെയ്യാം.

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിപിഎഡ് (ദ്വിവത്സരം, 2017 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 16 വരെയും 170 രൂപ പിഴയോടെ നവംബര്‍ 19 വരെയും ഫീസടച്ച് നവംബര്‍ 21 വരെ രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബികോം/ബിബിഎ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2017 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 16 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, വിദൂരവിദ്യാഭ്യാസം പരീക്ഷാവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ നവംബര്‍ 21-നകം ലഭിക്കണം.

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബിഎംഎംസി (സിയുസിബിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2018 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 19 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം നവംബര്‍ 21-നകം ലഭിക്കണം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല എംസിഎ രണ്ട്, നാല് സെമസ്റ്റര്‍ ഡിസംബര്‍ 2018, മൂന്നാം സെമസ്റ്റര്‍ എംബിഎ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജനുവരി 2019, ഒന്നാം സെമസ്റ്റര്‍ ബിഎഡ് നവംബര്‍ 2018 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസ്

വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വർഷ ബിരുദ, രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ സമ്പർക്ക ക്ലാസുകൾ നവംബർ 09, 10 തീയതികളിൽ നടത്തും. വിശദവിവരങ്ങൾക്ക് www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഇന്റേണൽ മാർക്ക്

ഒന്നാം സെമസ്റ്റർ നവംബർ 2019 ബിരുദ പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കുന്നതാണ്.

എംജി സർവകലാശാല

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ എംഎ/എംഎച്ച്എം/എംഎജെഎംസി/എംഎസ്ഡബ്ല്യു/എംടിടിഎം (2019 അഡ്മിഷൻ റഗുലർ), എംഎസ്‌സി സിഎസ്എസ്, എംകോം സിഎസ്എസ് (2019 അഡ്മിഷൻ റഗുലർ-അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾ നവംബർ 12 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ സിബിസിഎസ് (2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് (2019 അഡ്മിഷൻ റഗുലർ മാത്രം) യുജി നവംബർ 2019 പരീക്ഷകൾ നവംബർ 13 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഡോ. കെ.എൻ. രാജ് സെന്റർ സെന്റർ ഫോർ പ്ലാനിംഗ് ആന്റ് സെന്റർ-സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിലെ ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്‌സ് നവംബർ 2019 പരീക്ഷകൾ നവംബർ 18 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 11 വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.

ഡോ. കെ.എൻ.രാജ് സെന്റർ സെന്റർ ഫോർ പ്ലാനിങ് ആൻഡ് സെന്റർ-സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിലെ മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്‌സ് നവംബർ 2019 പരീക്ഷകൾ നവംബർ 27 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 11 വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ സൂപ്പർഫൈനോടെ 15 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബിവോക് ഫാഷൻ ടെക്‌നോളജി (2017 അഡ്മിഷൻ റഗുലർ, 2014-2016 അഡ്മിഷൻ സപ്ലിമെന്ററി) ജൂലൈ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 12 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

വൈവാവോസി

മൂന്നും നാലും സെമസ്റ്റർ/രണ്ടാം വർഷ എംകോം (2017 അഡ്മിഷൻ റഗുലർ-പ്രൈവറ്റ്) ജൂലൈ 2019 പരീക്ഷയുടെ വൈവാവോസി നവംബർ 11 മുതൽ 15 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഒന്നും രണ്ടും സെമസ്റ്റർ /ഒന്നാം വർഷ എം.കോം. (പ്രൈവറ്റ്) സപ്ലിമെന്ററി പരീക്ഷകളെഴുതുന്ന വിദ്യാർഥികൾ അന്നേദിവസം ഉച്ചയ്ക്ക് ശേഷമോ (വൈകീട്ട് 4.30 വരെ) അതത് കേന്ദ്രങ്ങളിൽ വൈവ നടക്കുന്ന മറ്റു ദിവസങ്ങളിലോ ഹാജരാകണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2018 ഡിസംബർ, 2019 ജൂൺ മാസങ്ങളിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നടന്ന മൂന്നും നാലും സെമസ്റ്റർ എംഎ ഇംഗ്ലീഷ്, മലയാളം (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ – സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ജൂണിൽ നടന്ന നാലാം സെമസ്റ്റർ എംഎഡ് റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 20 വരെ അപേക്ഷിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook