കേരള സര്‍വകലാശാല

ടൈംടേബിള്‍

2020 ജനുവരി 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എല്‍എല്‍ബി/ബികോം എല്‍എല്‍ബി/ബിബിഎ എല്‍എല്‍ബി പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

2019 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബിപിഎ വീണ പരീക്ഷയുടെ പ്രാക്ടിക്കല്‍ ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് 2020 ജനുവരി 7 മുതല്‍ 13 വരെ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

2019 നവംബറില്‍ നടത്തിയ എംഫില്‍ ജിയോളജി, മാനേജ്‌മെന്റ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരള), മാനുസ്‌ക്രിപ്‌റ്റോളജി ഇന്‍ മലയാളം, റഷ്യന്‍, സോഷ്യോളജി 2018 – 2019 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എംജി സർവകലാശാല

പരീക്ഷഫലം

2019 ഫെബ്രുവരിയിൽ നടന്ന മൂന്നും നാലും സെമസ്റ്റർ എംഎ ഫിലോസഫി (പ്രൈവറ്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ജനുവരി 13 വരെ അപേക്ഷിക്കാം.

2019 നവംബറിൽ ഡോ. കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആന്റ് സെന്റർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാല

പരീക്ഷ

കാലിക്കറ്റ് സർവകലാശാല എട്ടാം സെമസ്റ്റർ ബിടെക്, (2014 സ്‌കീം – 2014,15 പ്രവേശനം, സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2009 സ്‌കീം – 2012, 2013 പ്രവേശനം, സപ്ലിമെന്ററി), പാർട്ട് ടൈം ബി.ടെക് (2009 സ്‌കീം, 2012 മുതൽ 2014 വരെ പ്രവേശനം സപ്ലിമെന്ററി) പരീക്ഷ ജനുവരി 10 നു ആരംഭിക്കും.

കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (2016 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി , ഇംപ്രൂവ്‌മെന്റ് പരീക്ഷ ജനുവരി 10 നു ആരംഭിക്കും.

പുനർമൂല്യ നിർണയ അപേക്ഷ

കാലിക്കറ്റ് സർവകലാശാല 2019 മെയിൽ നടത്തിയ ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പരീക്ഷയുടെ പുനർമൂല്യ നിർണയത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റിൽ.

കണ്ണൂർ സർവകലാശാല

ടൈംടേബിൾ

2013 ന് മുൻപുള്ള അഡ്മിഷൻ എംസിഎ വിദ്യാർഥികളുടെ ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ മേഴ്സി ചാൻസ് പരീക്ഷകളുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു. അഞ്ച്, ഒന്ന്, നാല്, മൂന്ന്, രണ്ട് സെമസ്റ്റർ പരീക്ഷകൾ യഥാക്രമം 14.01.2020, 15.01.2020, 23.01.2020, 28.01.2020, 06.02.2020 തീയതികളിൽ ആരംഭിക്കും. ടൈംടേബിളുകൾ വെബ്സൈറ്റിൽ. ഈ വിദ്യാർഥികൾക്ക് ഇനിയൊരവസരം ഉണ്ടായിരിക്കുന്നതല്ല.

പ്രായോഗിക പരീക്ഷകളുടെ മാർക്കുകൾ

ഒന്ന് മൂന്ന് അഞ്ച് സെമസ്റ്റർ എംസിഎ/ എംസിഎ ലാറ്ററൽ എൻട്രി നവംബർ 2019 സെഷൻ പ്രായോഗിക പരീക്ഷകളുടെ മാർക്കുകൾ 31.12.2019 മുതൽ 04.01.2020 വരെ സർവകലാശാലാ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴി സമർപ്പിക്കാം. ഹാർഡ് കോപ്പി 06.01.2020 ന് വൈകുന്നേരം 5 മണിക്ക് മുൻപ് സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook