കേരള

ടൈംടേബിള്‍

ജനുവരി 23ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബിഎസ്‌സി മാത്തമാറ്റിക്‌സ്
(വിദൂരവിദ്യാഭ്യാസം – 2017 ആന്‍ഡ് 2018 അഡ്മിഷന്‍) റെഗുലര്‍, ഇംപ്രൂ
വ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവര
ങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാകേന്ദ്രം

ജനുവരി 13ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബിഎസ്‌സി മാത്തമാ
റ്റിക്‌സ് (വിദൂരവിദ്യാഭ്യാസം – 2017 അഡ്മിഷന്‍) പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളേജ് കേന്ദ്രമായി അപേക്ഷിച്ചവര്‍ വിദൂര വിദ്യാഭ്യാസ
കേന്ദ്രം (എസ്ഡി.ഇ) കാര്യവട്ടത്തും മറ്റു സെന്ററുകളില്‍ അപേക്ഷിച്ചവര്‍ അതതു സെന്ററുകളിലും പരീക്ഷ എഴുതണം. ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും പരീക്ഷയ്ക്കു ഹാജരാക്കണം.

തിയതി നീട്ടി

2020 – 22 അദ്ധ്യയന വര്‍ഷത്തെ (2019 അഡ്മിഷന്‍) ബിഎ/ബികോം/ബിഎ
അഫ്‌സല്‍-ഉല്‍-ഉലമ/ബിബിഎ/ബികോം അഡീഷണല്‍ ഇലക്ടീവ് (കോ-ഓപ്പറേഷന്‍) വാര്‍ഷിക കോഴ്‌സുകളുടെ പ്രൈവറ്റ് രജിസ്‌ട്രേഷനുളള അവസാന തിയതി ജനു
വരി 31 വരെ നീട്ടി.
രജിസ്‌ട്രേഷന്‍ ഫീസിനു പുറമേ ബിഎ/ബികോം/ബിഎ അഫ്‌സല്‍-ഉല്‍-ഉലമ/ബികോം അഡീഷണല്‍ ഇലക്ടീവ് (കോ-ഓപ്പറേഷന്‍) കോഴ്‌സുകള്‍ക്ക് 2625 രൂപ പിഴയും ബിബിഎ കോഴ്‌സിന് 3150 രൂപ പിഴയും അടയ്ക്കണം. പുതിയ രജിസ്‌ട്രേഷന്‍ www.de.keralauniversity.ac.in എന്ന വെബ്‌സൈറ്റില്‍ ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈനായും ബികോം അഡീഷണല്‍ ഇലക്ടീവ് (കോ-ഓപ്പറേഷന്‍), ബിഎ/ബികോം റീ-രജിസ്‌ട്രേഷന്‍, അഡീഷണല്‍ ഡിഗ്രി ഓഫ്‌ലൈനായും അപേക്ഷിക്കണം.

എംജി

പരീക്ഷാ ഫലം

2019 ഫെബ്രുവരിയില്‍ നടന്ന മൂന്നും നാലും സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് പ്രൈവറ്റ് (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ്

കോണ്‍ടാക്ട് ക്ലാസ്

വിദൂരവിദ്യാഭ്യാസത്തിനു കീഴില്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബികോം (സിബിസിഎസ്എസ്, 2019 പ്രവേശനം) അഡീഷണല്‍ ലാംങ്വേജ് വിദ്യാര്‍ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസുകള്‍ 31-നും ജനുവരി മൂന്നിനും സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷനില്‍ നടക്കും.
മലയാളം, ഹിന്ദി എന്നീ വിഷയങ്ങള്‍ അഡീഷണല്‍ ലാംങ്വേജായി എടുത്തവര്‍ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിലും അറബിക് വിദ്യാര്‍ഥികള്‍ എസ്ഡിഇ സെമിനാര്‍ ഹാളിലും ഹാജരാകണം. വിവരങ്ങളും കോണ്‍ടാക്ട് ക്ലാസ് ഷെഡ്യൂളും വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494, 2400288.

വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബിഎ സംസ്‌കൃതം, അഫ്സല്‍-ഉല്‍-ഉലമ, ഹിന്ദി, ഫിലോസഫി (2019 പ്രവേശനം) കോണ്‍ടാക്ട് ക്ലാസുകള്‍ 31-നു സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷനില്‍ ആരംഭിക്കും. വിവരങ്ങളും കോണ്‍ടാക്ട് ക്ലാസ് ഷെഡ്യൂളും വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494, 2400288.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എംപിഎഡ് (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്കു പിഴകൂടാതെ ആറു വരെയും 170 രൂപ പിഴയോടെ ഏഴു വരെയും ഫീസടച്ച് ഒമ്പതു വരെ രജിസ്റ്റര്‍ ചെയ്യാം.

ഇംപ്രൂവ്മെന്റ് പരീക്ഷ

ബിബിഎ-എല്‍എല്‍ബി (2011 സ്‌കീം-2012, 2013 പ്രവേശനം മാത്രം), എല്‍എല്‍ബി യൂണിറ്ററി (2015 സ്‌കീം-2015 പ്രവേശനം മാത്രം), ത്രിവത്സര എല്‍എല്‍ബി (2008 സ്‌കീം-2014 പ്രവേശനം മാത്രം) (പ്രൊജക്ട്/വൈവ/പ്രാക്ടിക്കല്‍ ഒഴികെ) ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കു പിഴകൂടാതെ 10 വരെയും 170 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് 15 വരെ രജിസ്റ്റര്‍ ചെയ്യാം. വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.

പരീക്ഷ

നവംബര്‍ 27 മുതല്‍ നടത്തേണ്ടിയിരുന്ന സര്‍വകലാശാലാ നിയമ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2019 സ്‌കീം-2019 പ്രവേശനം) റഗുലര്‍ പരീക്ഷ 13-ന് ആരംഭിക്കും.

പരീക്ഷാ ഫലം

ഏപ്രിലില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം മൂന്ന്, നാല് സെമസ്റ്റര്‍/ഫൈനല്‍ എംഎ അറബിക് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആറു വരെ അപേക്ഷിക്കാം.

ഏപ്രിലില്‍ നടത്തിയ അവസാന വര്‍ഷ എംഎസ്‌സി മാത്തമാറ്റിക്സ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഒമ്പത് വരെ അപേക്ഷിക്കാം.

കണ്ണൂര്‍

ഹാള്‍ടിക്കറ്റ്

31 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ബിടെക് ഡിഗ്രി സപ്ലിമെന്ററി (2007) അഡ്മിഷന്‍ മുതല്‍ (പാര്‍ട് ടൈം ഉള്‍പ്പെടെ) നവംബര്‍ 2018 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook