scorecardresearch
Latest News

University Announcements 26 December 2019: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

University Announcements: ഇന്നത്തെ സർവകലാശാല അറിയിപ്പുകൾ

University Announcements 26 December 2019: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

കേരള സര്‍വകലാശാല

ടൈംടേബിള്‍

2019 ഡിസംബര്‍ 17 ന് നടത്താനിരുന്ന സര്‍വകലാശാലയുടെ പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷ (പേപ്പര്‍ I – റിസര്‍ച്ച് മെത്തഡോളജി), 2019 ഡിസംബര്‍ 30 ന് നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

2020 ജനുവരി 6 മുതല്‍ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബിഎല്‍ഐഎസ്‌സി – വിദൂര വിദ്യാഭ്യാസ വിഭാഗം 2018 അഡ്മിഷന്‍ – റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡുമായി സ്‌കൂള്‍ ഓഫ് ഡിസ്റ്റന്റ് എജ്യൂക്കേഷന്‍ കാര്യവട്ടം സെന്ററില്‍ വിദ്യാർഥികള്‍ ഹാജരാകണം. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

വൈവാ വോസി

2019 നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംകോം ഡിഗ്രി (എസ്ഡിഇ- 2017 അഡ്മിഷന്‍) പരീക്ഷയുടെ വൈവാ വോസി 2020 ജനുവരി 1 മുതല്‍ 7 വരെ കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471 – 2386442

ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താം

ബിആര്‍ക്ക് ഡിഗ്രി കോഴ്‌സ് (2013 അഡ്മിഷന്‍) അഡ്മിഷന്‍ നേടി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ പരാജയപ്പെട്ട വിദ്യാർഥികള്‍ക്ക് (യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക് 40 മാര്‍ക്കിന് താഴെ ലഭിച്ചിട്ടുളളവര്‍) ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിന് അവസരം നല്‍കുന്നു. പഠിച്ച കോളേജിലെ പ്രിന്‍സിപ്പൽ റെഗുലര്‍ ഫാക്കല്‍റ്റിയെ ഇതിനായി വിനിയോഗിച്ച് കോഴ്‌സിലെ ആവശ്യകത അനുസരിച്ച് ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താവുന്നതാണ്. ഒരു സെമസ്റ്ററില്‍ ഒരു പ്രാവശ്യം മാത്രമേ അപേക്ഷ നല്‍കാന്‍ സാധിക്കുകയുളളൂ. അപേക്ഷയോടൊപ്പം 735/- രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്‌ക്കേണ്ടതാണ്. അപേക്ഷ നല്‍കാനുളള അവസാന തീയതി 2020 ജനുവരി 20. അപേക്ഷയുടെ പകര്‍പ്പും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

പരീക്ഷാഫലം

2019 ജൂലൈയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബിഎസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (മേഴ്‌സിചാന്‍സ് 2008 അഡ്മിഷന്‍ വരെ) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2020 ജനുവരി 4 വരെ അപേക്ഷിക്കാം.

2019 ജൂലൈയില്‍ നടത്തിയ നാല്, ആറ് സെമസ്റ്റര്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്) ഡിഗ്രി കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2020 ജനുവരി 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് കാര്യവട്ടം, കമ്പൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ (2018 സ്‌കീം) ബിടെക് ഏപ്രില്‍ 2019 ന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 2020 ജനുവരി 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പ്രാക്ടിക്കൽ

2019 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്‌സി ഇലക്‌ട്രോണിക്‌സ് (സിഎസ്എസ് റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ സി++ പ്രാക്ടിക്കൽ ജനുവരി ആറിന് അതത് കോളേജുകളിൽ നടക്കും.

അഞ്ചാം സെമസ്റ്റർ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് (2017 അഡ്മിഷൻ റഗുലർ, 2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്ടിക്കൽ ഡിസംബർ 31 മുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷഫലം

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ജിയോളജി (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴു വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

ഒന്നാം സെമസ്റ്റര്‍ പിജി പരീക്ഷ മാറ്റി

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ ഡിസംബര്‍ 31 മുതല്‍ നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എംഎ/എംഎസ്‌സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎ-ജെഎംസി/എംടിടിഎം/എംബിഇ/എംടിഎച്ച്എം/എംഎസ്‌സി ഫുഡ് സയന്‍സ് ആൻഡ് ടെക്‌നോളജി (സിബിസിഎസ്എസ്, 2019 സ്‌കീം-2019 പ്രവേശനം) റഗുലര്‍, ഒന്നാം സെമസ്റ്റര്‍ എംഎ/എംഎസ്‌സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎ ജേര്‍ണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍ (2017 മുതല്‍ പ്രവേശനം)/എംസിജെ (2016 പ്രവേശനം) /എംടിടിഎം/എംബിഇ/എംടിഎച്ച്എം/എംഎസ്‌സി ഫുഡ് സയന്‍സ് ആൻഡ് ടെക്‌നോളജി (സിയുസിഎസ്എസ്, 2016 മുതല്‍ 2018 വരെ പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജനുവരി പത്ത് മുതല്‍ നടക്കും.

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ ഡിസംബര്‍ 31 മുതല്‍ നടത്താനിരുന്ന പിജി (സിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ എം.എ സോഷ്യോളജി അവസാന വര്‍ഷ/മൂന്ന്, നാല് സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി ഏഴ് വരെ അപേക്ഷിക്കാം. പി.ആര്‍ 2333/2019

കണ്ണൂർ സർവകലാശാല

സേവനങ്ങൾ ലഭ്യമല്ല

താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് നടക്കുന്നതിനാൽ വിദ്യാർഥികൾക്ക് ഡിസംബർ 27 മുതൽ 30 വരെ സർവകലാശാലയിൽ നിന്നുള്ള സേവനങ്ങൾ (വിദൂര വിദ്യാഭ്യാസ വിഭാഗം ഉൾപ്പെടെ) ലഭ്യമല്ല.

സമ്പർക്ക ക്ലാസ്സുകൾ

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും മൂന്നും വർഷ ബിരുദ, രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ സമ്പർക്ക ക്ലാസ്സുകൾ ഡിസംബർ 28, 29 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ താഴെ പറയുന്ന കേന്ദ്രങ്ങളിൽ വച്ച് നടത്തും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala kannur mg calicut university announcements 2019 december 25