കേരള സര്‍വകലാശാല

പരീക്ഷാകേന്ദ്രം

ഡിസംബര്‍ 31 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.കോം എസ്.ഡി.ഇ പരീക്ഷകള്‍ക്ക് ഗവണ്‍മെന്റ് സംസ്‌കൃത കോളേജ്, എസ്.ഡി.ഇ പാളയം, ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും വി.ടി.എം.എന്‍.എസ്.എസ് കോളേജ്, ധനുവച്ചപുരത്തും എസ്.എന്‍ കോളേജ്, ചെമ്പഴന്തി, സെന്റ്.സേവ്യേഴ്‌സ് കോളേജ്, തുമ്പ, എസ്.എന്‍ കോളേജ്, വര്‍ക്കല എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും എം.ജി കോളേജ്, തിരുവനന്തപുരത്തും ഗവണ്‍മെന്റ് കോളേജ് ഫോര്‍ വിമന്‍, വഴുതയ്ക്കാട്, ആള്‍.സെയിന്റ്‌സ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും എന്‍.എസ്.എസ് കോളേജ് ഫോര്‍ വിമന്‍, നീറമണ്‍കരയിലും ഗവണ്‍മെന്റ് കോളേജ്, നെടുമങ്ങാട് അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും ക്രിസ്റ്റ്യന്‍ കോളേജ്, കാട്ടാക്കടയിലും നാഷണല്‍ കോളേജ്, മണക്കാട് അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും കെ.എന്‍.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കാഞ്ഞിരംകുളത്തും കെ.യു.സി.ടി.ഇ കുമാരപുരം അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും കെ.യു.സി.ടി.ഇ കാര്യവട്ടത്തും എസ്.എന്‍ കോളേജ് ഫോര്‍ വിമന്‍, കൊല്ലം അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും എസ്.എന്‍ കോളേജ്, കൊല്ലത്തും എസ്.എന്‍ കോളേജ്, ചാത്തന്നൂര്‍ അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും എസ്.എന്‍ കോളേജ്, കൊല്ലം അപേക്ഷിച്ച രജിസ്റ്റര്‍ നം.852172255 മുതല്‍ 852173419 വരെയും 866181270 മുതല്‍ 866181447 വരെയുമുളള 196 വിദ്യാര്‍ത്ഥികളും ബി.ജെ.എം കോളേജ്, ചവറ അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 852181212 മുതല്‍ 852181982 വരെയുളള 77 വിദ്യാര്‍ത്ഥികളും ഡി.ബി കോളേജ്, ശാസ്താംകോട്ടയിലും ടി.കെ.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കൊല്ലം അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 816181015 മുതല്‍ 816181278 വരെയും 866171125 മുതല്‍ 866173146 വരെയുളള 102 വിദ്യാര്‍ത്ഥികള്‍ ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, കരുനാഗപ്പള്ളിയിലും എസ്.എന്‍ കോളേജ്, പുനലൂര്‍, സെന്റ്.ജോണ്‍സ് കോളേജ്, അഞ്ചല്‍, എന്‍.എസ്.എസ് കോളേജ്, നിലമേല്‍ എന്നിവിടങ്ങളിലെ എല്ലാ വിദ്യാര്‍ത്ഥികളും ടി.കെ.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കൊല്ലം അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 866181087 മുതല്‍ 866181430 വരെയും 852171288 മുതല്‍ 852173367 വരെയുളളവരും സെന്റ്.ഗ്രിഗോറിയസ് കോളേജ്, കൊട്ടാരക്കരയിലും എസ്.ഡി കോളേജ്, ആലപ്പുഴ, സെന്റ്.മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല, എന്‍.എസ്.എസ് കോളേജ്, ചേര്‍ത്തല എന്നിവിടങ്ങളിലെ എല്ലാ വിദ്യാര്‍ത്ഥികളും എസ്.എന്‍ കോളേജ്, ചേര്‍ത്തലയിലും പരീക്ഷ എഴുതേണ്ടതാണ്.

2019 ഡിസംബര്‍ 31 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബിബിഎ (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലും (എസ്.ഡി.ഇ) കൊല്ലം, ആലപ്പുഴ ജില്ലകള്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കൊല്ലം ടി.കെ.എം കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും വിദ്യാർഥികള്‍ തിരിച്ചറിയല്‍ രേഖയുമായി അതാത് പരീക്ഷാകേന്ദ്രത്തില്‍ എത്തേണ്ടതാണ്.

ടൈംടേബിള്‍

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്, കാര്യവട്ടം 2020 ജനുവരി 3 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബിടെക് റെഗുലര്‍ (2018 സ്‌കീം) ജനുവരി 2020, ജനുവരി 10 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ബിടെക് റെഗുലര്‍ (2013 സ്‌കീം – 2016 അഡ്മിഷന്‍ വിദ്യാർഥികള്‍ക്ക് മാത്രം) ജനുവരി 2020 എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

ഡിസംബര്‍ 17, 18 തീയതികളില്‍ നടത്തേണ്ടിയിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ബയോടെക്‌നോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2019 ഡിസംബര്‍ 31, 2020 ജനുവരി 1 തീയതികളില്‍ അതതു കേന്ദ്രങ്ങളില്‍ വച്ച് നടത്തും.

പരീക്ഷാഫലം

കരിയര്‍ റിലേറ്റഡ് സിബിസിഎസ്എസ് നടത്തിയ (2013 അഡ്മിഷന് മുന്‍പ് – 2010, 2011 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്, 2012 അഡ്മിഷന്‍ സപ്ലിമെന്ററി) മൂന്നാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍ ബിഎസ്‌സി ഫിസിക്‌സ് ആൻഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328), ബിഎസ്‌സി കെമിസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241) പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിർണയത്തിനും 2020 ജനുവരി 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെഷണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താം

ബിആര്‍ക്ക് സപ്ലിമെന്ററി പരീക്ഷകളില്‍ 40 മാര്‍ക്കോ അതിലധികമോ ലഭിച്ച 2013 സ്‌കീമിലെ (2013 അഡ്മിഷന്‍ വിദ്യാർഥികള്‍ക്കു മാത്രം) സെഷണല്‍ മാര്‍ക്ക് ഇംപ്രൂവ് ചെയ്യുന്നതിനുളള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പരീക്ഷ ഫലം

2019 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎ.(റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.

2019 ജൂണിൽ നടന്ന അഞ്ചാം സെമസ്റ്റർ എംസിഎ (ലാറ്ററൽ എൻട്രി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.

2019 ജൂണിൽ നടന്ന അഞ്ചാം സെമസ്റ്റർ എംസിഎ (റഗുലർ-2016 അഡ്മിഷൻ റഗുലർ (അഫിലിയേറ്റഡ് കോളജുകൾ), 2011-2015 അഡ്മിഷൻ സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളജുകൾ, സീ പാസ്), ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റഗുലർ(വേക്കന്റ് സീറ്റ് അഡ്മിഷൻ), 2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ എംസിഎ (ജൂൺ 2019 സീപാസ് 2016 അഡ്മിഷൻ റഗുലർ/ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

2019 നവംബറിൽ നടത്തിയ ബിഎ മദ്ദളം ഒന്നാം സെമസ്റ്റർ സിബിസിഎസ് (2019 അഡ്മിഷൻ റഗുലർ, 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 31, ജനുവരി 1 തീയതികളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പട്ടികവർഗ സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ 2019-21 വിദ്യാഭ്യാസ വർഷത്തെ എംഎ സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് കോഴ്‌സിൽ പട്ടികവർഗ സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ സർട്ടിഫിക്കറ്റുമായി ഡിസംബർ 27ന് രാവിലെ 10ന് വകുപ്പ് മേധാവിയുടെ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731034.

കാലിക്കറ്റ് സർവകലാശാല

വര്‍ക്ക്‌ഷോപ്പ് അസിസ്റ്റന്റ് അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയില്‍ വര്‍ക്ക്‌ഷോപ്പ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ജനുവരി മൂന്നിന് 9.30-ന് ഭരണവിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ പേര്, നിര്‍ദേശങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ (www.uoc.ac.in).

ബികോം സ്‌പെഷ്യല്‍ സപ്ലിമെന്ററി മാര്‍ക്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാല 2018 ഏപ്രിലില്‍ നടത്തിയ മൂന്നാം വര്‍ഷ ബികോം (2005 പ്രവേശനം) സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ ജനുവരി 31 വരെ സ്‌പെഷ്യല്‍ സപ്ലിമെന്ററി വിഭാഗത്തില്‍ നിന്ന് ലഭിക്കും. ഹാള്‍ടിക്കറ്റ് സഹിതം ഹാജരാകണം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി/ബിഎംഎംസി/ബിഎ അഫ്‌സല്‍-ഉല്‍-ഉലമ (സിയുസിബിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2019 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി ആറ് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ എംഎ ഇക്കണോമിക്‌സ് അവസാന വര്‍ഷ/മൂന്ന്, നാല് സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാലാ ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി അപ്ലൈഡ് ജിയോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി ആറ് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല എംഫില്‍ മലയാളം ഒന്ന് (ഒക്‌ടോബര്‍ 2018), രണ്ട് (ജൂണ്‍ 2019) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍. പി.ആര്‍ 2330/2019

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook