കേരള സര്‍വകലാശാല

ടൈംടേബിള്‍

2020 ജനുവരി 23 ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ബിഎ കോഴ്‌സുകളുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ജനുവരി 28 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബികോം എസ്ഡിഇ (2017 അഡ്മിഷന്‍ മുതല്‍) ജനുവരി 2020 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2020 ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍/സപ്ലിമെന്ററി) എംഎ/എംഎസ്‌സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎഎച്ച്ആര്‍എം/എംഎംസിജെ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. 2020 ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എംഎ/എംഎസ്‌സി/എംകോം (മേഴ്‌സി ചാന്‍സ്) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാകേന്ദ്രം

2019 ഡിസംബര്‍ 31 മുതല്‍ ആരംഭിക്കുന്ന ബിഎ എസ്ഡിഇ (സിഎസ്എസ്) (2017ആൻഡ് 2018 അഡ്മിഷന്‍) ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ഓൾ സെയിന്റ്‌സ് കോളേജ്, എന്‍എസ്എസ്, കരമന, ഗവ.വിമന്‍സ് കോളേജ്, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികള്‍ ഗവ.വിമന്‍സ് കോളേജ്, തിരുവനന്തപുരത്തും കെയുസിറ്റിഇ കാര്യവട്ടം, എസ്എന്‍ കോളേജ്, വര്‍ക്കല, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കെയുസിറ്റിഇ കാര്യവട്ടത്തും സെന്റ്.സേവ്യേഴ്‌സ് തുമ്പ, എംജി കോളേജ്, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ സെന്റ്.സേവ്യേഴ്‌സ് കോളേജ്, തുമ്പയിലും ഇമ്മാനുവല്‍ കോളേജ്, വാഴിച്ചല്‍, ഗവ.ആര്‍ട്‌സ് കോളേജ്, തിരുവനന്തപുരം, ലയോള കോളേജ്, ശ്രീകാര്യം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ഇമ്മാനുവേല്‍ കോളേജ്, വാഴിച്ചലും നാഷണല്‍ കോളേജ്, മണക്കാട്, ഗവ.കോളേജ്, നെടുമങ്ങാട് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ നാഷണല്‍ കോളേജ്, മണക്കാടും കെയുസിറ്റിഇ കുമാരപുരം, എസ്ഡിഇ കാര്യവട്ടം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കെയുസിറ്റിഇ കുമാരപുരത്തും ഡിബി കോളേജ്, ശാസ്താംകോട്ട, ടികെഎം കോളേജ്, കൊല്ലം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ഡിബി കോളേജ്, ശാസ്താംകോട്ടയിലും സെന്റ്.ജോണ്‍സ്, അഞ്ചല്‍, എംഎംഎല്‍എസ്എസ് കൊട്ടിയം, എസ്ജി കൊട്ടാരക്കര, മന്നം എന്‍എസ്എസ് ഇടമുളയ്ക്കല്‍, എന്‍എസ്എസ്, നിലമേല്‍, എസ്എന്‍ പുനലൂര്‍ എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ സെന്റ്.ജോണ്‍സ് കോളേജ്, അഞ്ചലും എസ്എന്‍ ചേര്‍ത്തല, എസ്ഡി കോളേജ്, ആലപ്പുഴ, എംഎസ്എം കോളേജ്, കായംകുളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ എസ്എന്‍ കോളേജ്, ചേര്‍ത്തലയിലും ഗവ.സംസ്‌കൃത കോളേജ്, തിരുവനന്തപുരം, ക്രിസ്റ്റ്യന്‍ കോളേജ്, കാട്ടാക്കട, കെഎന്‍എം കോളേജ്, കാഞ്ഞിരംകുളം, ഗവ.കോളേജ്, ആറ്റിങ്ങല്‍, വിടിഎംഎന്‍എസ്എസ് കോളേജ്, ധനുവച്ചപുരം, ബിജെഎം കോളേജ്, ചവറ, എസ്എന്‍ കോളേജ്, കൊല്ലം, എസ്‌വിആര്‍, കരുനാഗപ്പള്ളി, എന്‍എസ്എസ് കോളേജ്, പന്തളം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികള്‍ അവിടെതന്നെ പരീക്ഷ എഴുതേണ്ടതാണ്. വിദ്യാർഥികള്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയ പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്.

എംജി സർവകലാശാല

വൈവാവോസി

2019 ഡിസംബറിൽ നടന്ന പത്താം സെമസ്റ്റർ ബിഎ/ബികോം/ബിബിഎ (റഗുലർ/സപ്ലിമെന്ററി), ബിഎ ക്രിമിനോളജി (ഓണേഴ്‌സ്) സപ്ലിമെന്ററി – പഞ്ചവത്സര എൽഎൽബി പരീക്ഷകളുടെ വൈവാവോസി ജനുവരി ആറു മുതൽ 17 വരെ എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫിസിക്‌സ് (പിജിസിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ഇലക്‌ട്രോണിക്‌സ് (പിജിസിഎസ്എസ് – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബിടെക് (റഗുലര്‍/പാര്‍ട്ട്‌ടൈം-2009, 14 സ്‌കീം) സപ്ലിമെന്ററി (നവംബര്‍ 2018) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 15 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ജൂലൈയില്‍ നത്തിയ നാലാം സെമസ്റ്റര്‍ എംബിഎ ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല മെയില്‍ നടത്തിയ ഒന്നാം വര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി പരീക്ഷാഫലം വെബ്‌സൈറ്റില്‍. ഗ്രേഡ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ അവസാന വര്‍ഷ/മൂന്ന്, നാല് സെമസ്റ്റര്‍ എംഎ ഹിസ്റ്ററി റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി ആറ് വരെ അപേക്ഷിക്കാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എംഎഡ് (2017 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ജനുവരി 13-ന് ആരംഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook