കേരള സര്‍വകലാശാല

പ്രോജക്ട് സമര്‍പ്പിക്കാം

വിദൂരവിദ്യാഭ്യാസം 2017 – 19 എംഎ/എംഎസ്‌സി വിദ്യാര്‍ത്ഥികളില്‍ പ്രോജക്ട് ഓപ്റ്റ് ചെയ്തിട്ടുളളവര്‍ ജനുവരി 6 ന് മുന്‍പ് പ്രോജക്ടിന്റെ രണ്ട് പ്രതികള്‍ അതതു കോ – ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

ടൈംടേബിള്‍

2019 ഡിസംബര്‍ 17 ന് നടത്താനിരുന്ന സര്‍വകലാശാലയുടെ പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷ (പേപ്പര്‍ I – റിസര്‍ച്ച് മെത്തഡോളജി), 2019 ഡിസംബര്‍ 30 ന് നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

2019 ഒക്‌ടോബറില്‍ നടത്തിയ എംഫില്‍ ഫിലോസഫി, 2019 നവംബറില്‍ നടത്തിയ എംഫില്‍ കൊമേഴ്‌സ്, ഇസ്‌ലാമിക് ഹിസ്റ്ററി, സംസ്‌കൃതം, ലേര്‍ണിങ് ഡിസെബിലിറ്റിസ്, കണ്‍സള്‍ട്ടിങ് സൈക്കോളജി, മാത്തമാറ്റിക്‌സ്, ആര്‍ക്കിയോളജി 2018 – 2019 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാകേന്ദ്രം

2020 ജനുവരി 13 മുതല്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ബിസിഎ ഡിഗ്രി പരീക്ഷകള്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗം (2017 അഡ്മിഷന്‍) തിരുവനന്തപുരം എസ്ഡിഇ പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ട ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാർഥികള്‍ തിരുവനന്തപുരം എംജി കോളേജിലും ബിസിഎ വിദ്യാർഥികള്‍ എസ്ഡിഇ കാര്യവട്ടം സെന്ററിലും ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡുമായി പരീക്ഷയ്ക്ക് ഹാജരാകണം. മറ്റു സെന്ററുകള്‍ക്കോ സമയക്രമത്തിനോ മാറ്റമില്ല.

വിദൂരവിദ്യാഭ്യാസ വിഭാഗം 2019 ഡിസംബര്‍ 31 മുതല്‍ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ബിസിഎ 2018 അഡ്മിഷന്‍ റെഗുലര്‍ ആൻഡ് 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ഡിഗ്രി പരീക്ഷകള്‍ക്ക് സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ പരീക്ഷാ കേന്ദ്രമായി ആവശ്യപ്പെട്ട വിദ്യാർഥികളും ഗവ.ആര്‍ട്‌സ് കോളേജ് സെന്ററായി രജിസ്റ്റര്‍ ചെയ്ത ഇംപ്രൂവ്‌മെന്റ് ആൻഡ് സപ്ലിമെന്ററി 2017 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളും ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും ഐഡി പ്രൂഫുമായി ഗവണ്‍മെന്റ് കോളേജ് കാര്യവട്ടം സെന്ററില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

സെന്റ് ജോണ്‍സ് കോളേജ്, അഞ്ചല്‍ പരീക്ഷാകേന്ദ്രമായി രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികള്‍ കൊല്ലം ടികെഎം ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജിലും ചേര്‍ത്തല എസ്എന്‍ കോളേജ് പരീക്ഷാകേന്ദ്രമായി രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികള്‍ കായംകുളം എംഎസ്എം കോളേജിലും ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും ഐഡി പ്രൂഫുമായി പരീക്ഷയ്ക്ക് ഹാജരാകണം.

തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ രജിസ്റ്റര്‍ ചെയ്ത 2018 അഡ്മിഷന്‍ വിദ്യാർഥികള്‍ അതേ സെന്ററില്‍ പരീക്ഷയ്ക്ക് ഹാജരാകണം. മറ്റു പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.

എംജി സർവകലാശാല

സംവരണ സീറ്റൊഴിവ്

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ 2019-21 വിദ്യാഭ്യാസ വർഷത്തെ എംഎ സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് പ്രോഗ്രാമിൽ പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ രേഖകളുമായി ഡിസംബർ 23ന് രാവിലെ 10ന് വകുപ്പുമേധാവിയുടെ ഓഫീസിൽ എത്തണം. ഫോൺ: 0481-2731034.

പരീക്ഷഫലം

2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ സംസ്‌കൃതം ജനറൽ (സിഎസ്എസ്) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി മൂന്നുവരെ അപേക്ഷിക്കാം.

മൂല്യനിർണയ ക്യാമ്പ്

മൂന്ന്, അഞ്ച് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ മേഖല മൂല്യനിർണയ ക്യാമ്പുകൾ ഡിസംബർ 23 മുതൽ 28 വരെ പ്രവർത്തിക്കില്ല. ഡിസംബർ 30 മുതൽ ക്യാമ്പുകൾ പുനരാരംഭിക്കും.

ബിടെക് പുനർമൂല്യനിർണയം; അപേക്ഷിക്കാൻ അവസരം

സിൻഡിക്കേറ്റ് മോഡറേഷൻ റദ്ദാക്കിയതുമൂലം പരാജയപ്പെട്ട ബിടെക് വിദ്യാർഥികൾക്ക് 2018 ഡിസംബറിൽ നടന്ന മൂന്ന്, അഞ്ച്, ഏഴ്, എട്ട് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിന് അവസരം. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ഡിസംബർ 30 വരെ സമർപ്പിക്കാം.

കാലിക്കറ്റ് സർവകലാശാല

ക്രിസ്‌മസ് അവധി

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ എല്ലാ അഫിലിയേറ്റഡ് കോളേജുകളും സര്‍വകലാശാലാ പഠനവകുപ്പുകളും സെന്ററുകളും ക്രിസ്‌മസ് അവധി കഴിഞ്ഞ് ഡിസംബര്‍ 30-ന് രാവിലെ തുറക്കും.

ഒന്നാം സെമസ്റ്റര്‍ പിജി ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാല ഡിസംബര്‍ 31 മുതല്‍ ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പിജി പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ക്രമപ്രകാരമല്ലാത്തതിനാലും അപൂര്‍ണമായതിനാലും തടഞ്ഞുവച്ചിട്ടുള്ള ഹാള്‍ടിക്കറ്റുകള്‍ അപാകതകള്‍ പരിഹരിച്ച് ക്രമപ്പെടുത്തേണ്ടതാണ്. സാധുവായ ഹാള്‍ടിക്കറ്റുകള്‍ ഹാജരാക്കുന്ന വിദ്യാർഥികള്‍ മാത്രമേ പരീക്ഷ എഴുതുന്നുള്ളൂ എന്നത് അതത് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പുവരുത്തണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എല്‍എല്‍ബി (ത്രിവത്സരം, 2008 സ്‌കീം-2014 പ്രവേശനം) സപ്ലിമെന്ററി പരീക്ഷ ജനുവരി 24-ന് ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബിഎഡ് സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി എട്ട് വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിഎസ്‌സി/ബിസിഎ (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

കണ്ണൂർ സർവകലാശാല

ക്രിസ്‌മസ് അവധി നീട്ടി

സർവകലാശാലയ്ക്ക് കീഴിലെ പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും ക്രിസ്‌മസ് അവധിക്ക് ശേഷം ഡിസംബർ 31ന് ക്ലാസ്സുകൾ പുനഃരാരംഭിക്കുന്നതായിരിക്കും.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബിഎസ്‌സി/ബിസിഎ/ബികോം/ബിബിഎ/ബിബിഎ-ടിടിഎം/ ബിബിഎ-എഎച്ച്/ ബിബിഎ-ആർടിഎം (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ബിബിഎം (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 2020 ജനുവരി 3 ന് വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook