കേരള

ടൈംടേബിള്‍

ഡിസംബര്‍ മൂന്ന്, നാല് തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (പിജിഡിജിഐഎസ്ടി) പ്രാക്ടിക്കല്‍, വൈവ വോസി പരീക്ഷകള്‍ യഥാക്രമം 19, 20 തിയതികളിലേക്കു മാറ്റി. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ഏഴാം സെമസ്റ്റര്‍ ബിഡെസ്, മൂന്നാം സെമസ്റ്റര്‍ എംവിഎ (പെയിന്റിങ്) എന്നീ ഡിഗ്രി പരീക്ഷകള്‍ 16ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബിഎസ്‌സി ഇലക്‌ട്രോണിക്‌സ് ഡിഗ്രി (2010 അഡ്മിഷന്‍ & 2011 അഡ്മിഷന്‍ – മെഴ്‌സി ചാന്‍സ്, 2012 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷ ഉച്ചയ്ക്കു 1.30 മുതല്‍ 4.30 വരെ നടത്തും.

പരീക്ഷാഫലം

2019 ജൂലൈയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (റീസ്ട്രക്‌ച്ചേര്‍ഡ്) (മെഴ്‌സി ചാന്‍സ് – 2008 അഡ്മിഷന്‍ വരെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാകേന്ദ്രം

കരിയര്‍ റിലേറ്റഡ് കോഴ്‌സുകളുടെ രണ്ടാം സെമസ്റ്റര്‍ റീസ്ട്രക്‌ച്ചേര്‍ഡ് (2008 വരെ മെഴ്‌സി ചാന്‍സ്, 2009 സപ്ലിമെന്ററി അഡ്മിഷനുകള്‍/2010, 2011, 2012 അഡ്മിഷനുകള്‍) (മെഴ്‌സിചാന്‍സ്/സപ്ലിമെന്ററി) പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. നവംബര്‍ 26, 28 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളുടെ തീയതികള്‍ പിന്നീട് അറിയിക്കും.

ആലപ്പുഴ ജില്ലയിലെ കോളേജുകള്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ യുഐടി ആലപ്പുഴയിലും കൊല്ലം ജില്ലയിലെ കോളേജുകള്‍ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവര്‍ കൊല്ലം യുഐടിയിലും പത്തനംതിട്ട ജില്ലയിലെ കോളേജുകള്‍ പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ടവര്‍ യുഐടി അടൂരും തിരുവനന്തപുരം ജില്ലയിലെ കോളേജുകള്‍ ആവശ്യപ്പെട്ടവര്‍ യുഐടി തിരുവനന്തപുരത്തും (കുറവന്‍കോണം) പരീക്ഷയെഴുതണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഹാള്‍ടിക്കറ്റ് അപേക്ഷിച്ചിരിക്കുന്ന സെന്ററുകളില്‍നിന്ന് വാങ്ങി അലോട്ട് ചെയ്ത യുഐടികളില്‍ പരീക്ഷ എഴുതണം.

എംജി

അപേക്ഷാ തിയതി

ഒന്നുമുതല്‍ നാലുവരെ സെമസ്റ്റര്‍ ബിഎഎല്‍ എല്‍എല്‍ബി. (പഞ്ചവത്സരം – 2011 ബാച്ച് വരെ) സപ്ലിമെന്ററി പരീക്ഷയ്ക്കു പിഴയില്ലാതെ 17 വരെയും 525 രൂപ പിഴയോടെ 18 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ 23 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിനു 35 രൂപ വീതവും (പരമാവധി 210 രൂപ) സിവി ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിനു പുറമെ അടയ്ക്കണം.

ആദ്യ മേഴ്സി ചാന്‍സ് (2006 അഡ്മിഷന്‍) പരീക്ഷയെഴുതുന്നവര്‍ 5250 രൂപയും രണ്ടാം മേഴ്സി ചാന്‍സ് (2006ന് മുമ്പുള്ള അഡ്മിഷന്‍) പരീക്ഷയെഴുതുന്നവര്‍ 7350 രൂപയും സ്പെഷല്‍ ഫീസായി പരീക്ഷാ ഫീസിനും സിവി ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. 2019ല്‍ മെഴ്സി ചാന്‍സ് പരീക്ഷയ്ക്ക് 5000 രൂപ സ്പെഷല്‍ ഫീസടച്ച വിദ്യാര്‍ഥികള്‍ ബാക്കി ഫീസായ 250 രൂപയും 7000 രൂപ സ്പെഷല്‍ ഫീസടച്ച വിദ്യാര്‍ഥികള്‍ ബാക്കി ഫീസായ 350 രൂപയും അടയ്ക്കണം.

കാലിക്കറ്റ്

ബി.ആര്‍ക് പുനഃപരീക്ഷ

ജൂലൈ 26നു നടത്തിയ നാലാം സെമസ്റ്റര്‍ ബി.ആര്‍ക് റഗുലര്‍ പേപ്പര്‍ എആര്‍ 17 45-തിയറി ഓഫ് സ്ട്രക്ചേഴ്സ്-3 (2017 സ്‌കീം-2017 പ്രവേശനം) പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഡിസംബര്‍ ഒമ്പതിനു രാവിലെ 9.30-നു നടക്കും. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല.

പരീക്ഷാ അപേക്ഷ

ത്രിവത്സര എല്‍.എല്‍.ബി (2008 സ്‌കീം) രണ്ട്, നാല്, ആറ് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 20 വരെ രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി സുവോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനു 13 വരെ അപേക്ഷിക്കാം.

ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഹ്യൂമണ്‍ ഫിസിയോളജി, എംസ്‌സി മൈക്രോബയോളജി, എംഎസ്‌സി ബയോ കെമിസ്ട്രി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.

പബ്ലിക് റിലേഷന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്

ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ പഠനവകുപ്പില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ കോഴ്സിനു പത്തു വരെ അപേക്ഷിക്കാം.
അപേക്ഷാ ഫോം വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്, 115 രൂപ ഇ-ചലാന്‍, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ദ ഹെഡ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ഡിസംബര്‍ പത്തിന് നാല് മണിക്കകം ലഭിക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407361, 2407385.

കണ്ണൂര്‍

സിലബസ് പ്രസിദ്ധീകരിച്ചു

2020 അഡ്മിഷന്‍ മുതല്‍ നടപ്പാക്കുന്ന ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ സിലബസിന്റെ കരടുരൂപം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അപേക്ഷാ തിയതി നീട്ടി

കാസര്‍ഗോഡ് ക്യാമ്പസിലെ കന്നടപഠന വിഭാഗത്തില്‍ പിജി ഡിപ്ലോമ ഇന്‍ ട്രാന്‍സ് ലേഷന്‍ & കൊമേഷ്യല്‍ അറബിക് പ്രോഗ്രം പ്രവേശനത്തിനുള്ള അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി ഏഴു വരെ നീട്ടി.

ഓറിയന്റേഷന്‍ പ്രോഗ്രാം

വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ കാഞ്ഞങ്ങാട് എന്‍എഎസ് കോളേജ്, മഞ്ചേശ്വരം ജിപിഎം കോളേജ്, കാസര്‍ഗോഡ് ഗവ. കോളേജ് എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത ഒന്നാം വര്‍ഷ അഫ്‌സല്‍ ഉല്‍ ഉലമ പ്രിലിമിനറി വിദ്യാര്‍ഥികളുടെ ഓറിയന്റേഷന്‍ പ്രോഗ്രാം അഞ്ചിനു രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കാസര്‍ഗോഡ് ചാലയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടത്തും.

എപിസി സമര്‍പ്പണം

11ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ എംസിഎ ഡിഗ്രി (അഫിലിയേറ്റഡ് കോളേജ്/ സെന്റേഴ്‌സ് – ലാറ്ററല്‍ എന്‍ട്രി ഉള്‍പ്പടെ) പരീക്ഷയെഴുതുന്ന റഗുലര്‍ വിദ്യാര്‍ഥികളുടെ അറ്റന്‍ഡന്‍സ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് നാല വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

പ്രായോഗിക പരീക്ഷാ മാര്‍ക്ക് സമര്‍പ്പണം

ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെയും ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബിരുദാനന്ത ബിരുദ പരീക്ഷകളുടെയും പ്രാക്റ്റിക്കല്‍ പരീക്ഷകളുടെ മാര്‍ക്കുകള്‍ ഓണ്‍ലൈനായി മൂന്നു മുതല്‍ ആറു വരെ സമര്‍പ്പിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook