കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബിവോക് സോഫ്റ്റ്‌വെയര്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ 2020 ജനുവരി 14 മുതല്‍ 17 വരെയും ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബിവോക് സോഫ്റ്റ്‌വെയര്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ 2020 ജനുവരി 21 മുതല്‍ 24 വരെയും നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബിപിഎ വയലിന്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ 2020 ജനുവരി 28 മുതല്‍ 30 വരെയും 2019 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബിപിഎ (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കല്‍ 2020 ജനുവരി 6 മുതല്‍ 10 വരെയും 2019 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബിപിഎ (വോക്കല്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ 2019 ഡിസംബര്‍ 31 മുതലും സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാകേന്ദ്രം

2019 ഡിസംബര്‍ 31 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബിഎസ്‌സി മാത്തമാറ്റിക്‌സ് (വിദൂരവിദ്യാഭ്യാസ കേന്ദ്രം – 2017, 2018 അഡ്മിഷന്‍) റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഗവ.ആര്‍ട്‌സ് കോളേജ്, എംജി കോളേജ്, ഗവ.സംസ്‌കൃത കോളേജ്, എന്‍എസ്എസ് കോളേജ് നിലമേല്‍, ഗവ.കോളേജ് ആറ്റിങ്ങല്‍, വിമന്‍സ് കോളേജ്, തിരുവനന്തപുരം, വിറ്റിഎംഎന്‍എസ്എസ് കോളേജ് ധനുവച്ചപുരം, കെയുസിടിഇ കാര്യവട്ടം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ വിദൂരവിദ്യാഭ്യാസകേന്ദ്രം (എസ്ഡിഇ) കാര്യവട്ടത്തും, എംഎസ്എം കോളേജ്, കായംകുളം, ടികെഎം കോളേജ്, എന്‍എസ്എസ് കോളേജ് പന്തളം, എസ്എന്‍ കോളേജ്, കൊല്ലം, ബിജെഎം ചവറ, എന്‍എസ്എസ് കോളേജ്, ചേര്‍ത്തല എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ടികെഎം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊല്ലത്തും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷ എഴുതേണ്ടതാണ്.

പരീക്ഷാഫീസ്

2020 ജനുവരി 29 ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ ബിഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 2020 ജനുവരി 4 വരെയും 150 രൂപ പിഴയോടെ ജനുവരി 7 വരെയും 400 രൂപ പിഴയോടെ ജനുവരി 9 വരെയും ഫീസ് അടയ്ക്കാം.

പരീക്ഷാഫലം

2019 നവംബറില്‍ നടത്തിയ എംഫില്‍ പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് 2018 – 2019 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സീറ്റ് ഒഴിവ്

സര്‍വകലാശാലയുടെ അറബിക് വിഭാഗം ജനുവരിയില്‍ ആരംഭിക്കുന്ന കമ്മ്യൂണിക്കേറ്റീവ് അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ആറാമത് ബാച്ചില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപര്യമുളളവര്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമില്‍ ഡിസംബര്‍ 30 നകം അപേക്ഷിക്കുക. ഫോണ്‍: 9446827141

എംജി സർവകലാശാല

ഇന്നത്തെ (ഡിസംബർ 20) പരീക്ഷ മാറ്റി

ഇന്ന് (ഡിസംബർ 20) നടത്താനിരുന്ന നാലാം വർഷ ബിഫാം സപ്ലിമെന്ററി (2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി 6 എന്ന പേപ്പറിന്റെ പരീക്ഷ ജനുവരി 15ന് നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു.

പ്രാക്ടിക്കൽ

2019 ഒക്‌ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിഎസ്‌സി ബയോടെക്‌നോളജി (സിബിസിഎസ് – റഗുലർ, സിബിസിഎസ്എസ് – സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 31 മുതൽ ജനുവരി 10 വരെ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2019 ഏപ്രിലിൽ നടന്ന രണ്ടാം സെമസ്റ്റർ ബിഎ ക്രിമിനോളജി എൽഎൽബി (ഓണേഴ്‌സ്) 2011 അഡ്മിഷൻ, ബിഎ എൽഎൽബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ) സപ്ലിമെന്ററി പരിക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 28 വരെ അപേക്ഷിക്കാം.

2019 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്‌സി സൈക്കോളജി (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ജൂലൈയിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബിപിടി – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 28 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി/ബികോം/ബിബിഎ/ബിഎ മള്‍ട്ടിമീഡിയ/ബിഎ അഫ്‌സല്‍-ഉല്‍-ഉലമ (സിബിസിഎസ്എസ്) പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബര്‍ 31 വരെയും 170 രൂപ പിഴയോടെ ജനുവരി മൂന്ന് വരെയും ഫീസടച്ച് ജനുവരി അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, എക്‌സാമിനേഷന്‍-ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, 673 635 എന്ന വിലാസത്തില്‍ ജനുവരി ഏഴിനകം ലഭിക്കണം. പരീക്ഷ ജനുവരി 21-ന് ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി, ഒമ്പതാം സെമസ്റ്റര്‍ ബിബിഎ-എല്‍എല്‍ബി ഓണേഴ്‌സ് (ഏപ്രില്‍ 2019) റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.

എംഎസ്‌സി കെമിസ്ട്രി പരീക്ഷ റദ്ദ് ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പില്‍ നവംബര്‍ 25-ന് നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി (സിസിഎസ്എസ്, 2016 മുതല്‍ പ്രവേശനം) അപ്ലൈഡ് കെമിസ്ട്രി പേപ്പര്‍ എസിഎച്ച് 3.സി 16-ഓര്‍ഗാനിക് കെമിസ്ട്രി-3 പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ പിന്നീട് നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook