കേരള സര്‍വകലാശാല

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ ബിടെക് ഡിഗ്രി ജൂലൈ 2019, 2008 സ്‌കീം അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇന്‍സ്ട്രുമെന്റേഷന്‍ ബ്രാഞ്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 2019 ഡിസംബര്‍ 27 വരെ അപേക്ഷിക്കാം. കരട് മാര്‍ക്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

2019 ജനുവരിയില്‍ നടത്തിയ ബിആര്‍ക്ക് (2008 സ്‌കീം) മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി, ബിആര്‍ക്ക് അഞ്ചാം സെമസ്റ്റര്‍ (2013 സ്‌കീം) സപ്ലിമെന്ററി, 2019 ഫെബ്രുവരിയില്‍ നടത്തിയ ബിആര്‍ക്ക് നാലാം സെമസ്റ്റര്‍ (2013 സ്‌കീം) സപ്ലിമെന്ററി, 2019 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍എല്‍ബി എന്നീ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇജെ x) 2019 ഡിസംബര്‍ 18 മുതല്‍ 21 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

ത്രിദിന മള്‍ട്ടി ഡിസിപ്ലിനറി ദേശീയ സെമിനാര്‍

സര്‍വകലാശാല ഗവേഷക വിദ്യാർഥി യൂണിയനും ഐക്യുഎസിയും സംയുക്തമായി 2019 ഡിസംബര്‍ 19, 20, 21 തീയതികളില്‍ നടത്താനിരുന്ന ത്രിദിന മള്‍ട്ടി ഡിസിപ്ലിനറി ദേശീയ സെമിനാര്‍ 2020 ജനുവരി 14, 15, 16 തീയതികളിലേക്ക് മാറ്റി. ശാസ്ത്രം, സാമൂഹികശാസ്ത്രം, ഭാഷ – കല എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് സെമിനാര്‍ നടക്കുന്നത്. ആയതിനാല്‍ പേപ്പറിന്റെ പ്രാഥമിക രൂപരേഖ (സംഗ്രഹം) സമര്‍പ്പിക്കുന്നതിനുളള തീയതി ഡിസംബര്‍ 26 നും പൂർണ രൂപത്തിലുളള പ്രബന്ധം 2020 ജനുവരി 7 നും സമര്‍പ്പിക്കേണ്ടതാണ്. ഗവേഷകര്‍ക്ക് തങ്ങളുടെ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട പേപ്പറുകള്‍ അയയ്ക്കാവുന്നതാണ്. സ്വീകരിക്കപ്പെടുന്ന പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചതിനുശേഷം ഐഎസ്ബിഎന്‍ നമ്പരുളള പുസ്തകമായി പ്രസിദ്ധീകരിക്കുന്നതാണ്. നേരത്തെ സംഗ്രഹം അയച്ചവര്‍ വീണ്ടും അയയ്‌ക്കേണ്ടതില്ല. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ. പ്രബന്ധങ്ങള്‍ അയക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും 9446035844, 8075327250 Email: researchstudentsunionku@gmail.com.

എംജി സർവകലാശാല

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ ബിഎൽഐഎസ്‌സി (2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – അഫിലിയേറ്റഡ് കോളേജുകൾ, ഡിപ്പാർട്ട്‌മെന്റ്), 2016 അഡ്മിഷൻ സപ്ലിമെന്ററി (ഡിപ്പാർട്ട്‌മെന്റ് മാത്രം) പരീക്ഷകൾ ജനുവരി 15 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 20 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം.

ബികോം മേഴ്‌സി ചാൻസ് പരീക്ഷ 18 മുതൽ

ബികോം (മോഡൽ 1 – പാർട്ട് 3 മെയിൻ) ആനുവൽ സ്‌കീം സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷ ഡിസംബർ 18 മുതൽ ആരംഭിക്കും. 14 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ഒന്നാം സെമസ്റ്റർ ബിഎഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷയ്ക്ക് പിഴയില്ലാതെ ഡിസംബർ 20 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടയ്ക്കണം.

ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന

ആറാം സെമസ്റ്റർ ബിടെക് ഡിസംബർ 2018 പരീക്ഷയിലെ വിവിധ വിഷയങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ ഡിസംബർ 23, 24 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 223-ാം നമ്പർ മുറിയിൽ അസൽ തിരിച്ചറിയൽ രേഖയുമായി എത്തണം.

പരീക്ഷഫലം

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ പ്രിന്റ് ഇലക്‌ട്രോണിക് ജേർണലിസം (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 മെയിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനീയറിങ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 28 വരെ അപേക്ഷിക്കാം.

2019 ഫെബ്രുവരിയിൽ നടന്ന മൂന്നും നാലും സെമസ്റ്റർ എംഎ ഹിസ്റ്ററി (പ്രൈവറ്റ്) പരീക്ഷയിൽ തടഞ്ഞുവെയ്ക്കപ്പെട്ടിരുന്ന ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 28 വരെ അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ മോഹിനിയാട്ടം (പിജിസിഎസ്എസ്- റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 28 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ യുജി (സിബിസിഎസ്എസ്, 2019 സിലബസ്-2019 പ്രവേശനം മാത്രം) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ 31 വരെയും 170 രൂപ പിഴയോടെ ജനുവരി രണ്ട് വരെയും ഫീസടച്ച് ജനുവരി നാല് വരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ ജനുവരി 21-ന് ആരംഭിക്കും.

കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബിഎസ്‌സി മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (2012 സ്‌കീം-2013 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് ഡിസംബര്‍ 24 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 26 വരെയും ഫീസടച്ച് ഡിസംബര്‍ 27 വരെ രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബിപിഎഡ് റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ജനുവരി ആറിന് ആരംഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook