Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

University Announcements 16 December 2019: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

University Announcements: ഇന്നത്തെ സർവകലാശാല അറിയിപ്പുകൾ

university announcements, ie malayalam

കേരള സര്‍വകലാശാല

പരീക്ഷ മാറ്റി

2019 ഡിസംബര്‍ 17 ന് നടത്താനിരുന്ന പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് (പേപ്പര്‍ -I റിസര്‍ച്ച് മെത്തഡോളജി) പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി (സിഎസ്എസ്) ഡിഗ്രി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.

ക്ലാസ് ഇല്ല

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം (സിഎസിഇഇ) നടത്തുന്ന കോഴ്‌സുകള്‍ക്ക് ഡിസംബര്‍ 20 മുതല്‍ 29 വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍: 0471 – 2302523.

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ ബിടെക് ഡിഗ്രി പരീക്ഷ, ജൂലൈ 2019 (2008 സ്‌കീം) (അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇന്‍സ്ട്രുമെന്റേഷന്‍ ബ്രാഞ്ച് ഒഴികെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ 23 വരെ അപേക്ഷിക്കാം.കരട് മാര്‍ക്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എംജി സർവകലാശാല

ബിഎ/ബികോം (പ്രൈവറ്റ്) അപേക്ഷ തീയതി നീട്ടി

ഒന്നും രണ്ടും സെമസ്റ്റർ ബിഎ/ബികോം (സിബിസിഎസ് – 2017 അഡ്മിഷൻ സപ്ലിമെന്ററി/2017ന് മുമ്പുള്ള അഡ്മിഷൻ സിബിസിഎസ്എസ് സപ്ലിമെന്ററി/2012 അഡ്മിഷൻ സിബിസിഎസ്എസ് മേഴ്‌സി ചാൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ 21 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 26 വരെയും അപേക്ഷിക്കാം.

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് (അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ്-2011 അഡ്മിഷൻ) പരീക്ഷയുടെ ‘ഡിജിറ്റൽ സർക്യൂട്ട്‌സ് ഫണ്ടമെന്റൽസ് ആൻഡ് കമ്പ്യൂട്ടർ ഓർഗനൈസേഷൻ’ എന്ന പേപ്പറിന്റെ പരീക്ഷ ഡിസംബർ 30ന് നടക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.

പുതുക്കിയ പരീക്ഷ തീയതി

നവംബർ 12, 14 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി സൈബർ ഫോറൻസിക് (സിഎസ്എസ് – 2019 അഡ്മിഷൻ റഗുലർ – അഫിലിയേറ്റഡ് കോളേജുകൾ മാത്രം) പരീക്ഷയുടെ ‘കംപ്യൂട്ടർ ഓർഗനൈസേഷൻ ആൻഡ് എംബെഡഡ് നെറ്റ്‌വർക്കിങ്’, ‘ലീനിയർ ആൾജിബ്ര ആൻഡ് നാച്വറൽ ലാംഗ്വേജ് പ്രോസസിങ്’ എന്നീ പേപ്പറുകളുടെ പരീക്ഷകൾ യഥാക്രമം ഡിസംബർ 18, 20 തീയതികളിൽ നടക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷഫലം

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, സിനിമ ആന്റ് ടെലിവിഷൻ (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി എൻവയോൺമെന്റൽ സയൻസ് ആൻഡ മാനേജ്‌മെന്റ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ആക്ചൂറിയൽ സയൻസ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 നവംബറിൽ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി കംപ്യൂട്ടർ സയൻസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎഡ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 28 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല പുതുതായി തുടങ്ങിയ പ്രോഗ്രാം/കോഴ്‌സുകളില്‍ പ്രവേശനം നേടി ഈയടുത്ത് ഫലം പ്രസിദ്ധീകരിച്ച ഒന്നാം സെമസ്റ്റര്‍ പിജി വിദ്യാർഥികള്‍ക്ക് സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ 17 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 18 വരെയും ഫീസടച്ച് ഡിസംബര്‍ 19 വരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ ഡിസംബര്‍ 31-ന് ആരംഭിക്കും. വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം വര്‍ഷ ബിഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി സപ്ലിമെന്ററി പരീക്ഷ ജനുവരി ആറിന് ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്‌സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 28 വരെ അപേക്ഷിക്കാം.

ബിഎ പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബിഎ (സിസിഎസ്എസ്) നവംബര്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

ക്രിസ്‌മസ് അവധി

അഫിലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും, പഠനവകുപ്പുകളിലും ഡിസംബർ 21 മുതൽ 29 വരെ ക്രിസ്‌മമസ് അവധിയായിരിക്കും. ക്ലാസ്സുകൾ ഡിസംബർ 30ന് പുനഃരാരംഭിക്കും.

വോക് ഇൻ ഇന്റർവ്യൂ മാറ്റി

കരാറടിസ്ഥാനത്തിൽ കൗൺസിലിങ് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് നാളെ (17-12-2019) നടത്താനിരുന്ന വോക് ഇൻ ഇന്റർവ്യൂ ഡിസംബർ 19 വ്യാഴാഴ്‌ച രാവിലെ 9.30ന് മാങ്ങാട്ട്പറമ്പ് ക്യാമ്പസിൽ വച്ച് നടത്തും. വിശദവിവരങ്ങൾക്ക്- 0497 2782441

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala kannur mg calicut university announcements 2019 december 16

Next Story
University Announcements: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾuniversity announcements, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express