കേരള

ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താം

നിയമവിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അവസരം. ത്രിവത്സര (2015 അഡ്മിഷന്‍), പഞ്ചവത്സര (2013 അഡ്മിഷന്‍) കോഴ്‌സുകളിലെ എല്ലാ സെമസ്റ്ററുകളിലെയും വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്കും ഇന്റേണല്‍ പത്തില്‍ കുറവ് മാര്‍ക്കുളളവര്‍ക്കും അപേക്ഷിക്കാം. ഒരു സെമസ്റ്ററിലേക്ക് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ പാടുളളൂ.

പേപ്പറിന് 525 രൂപ നിരക്കില്‍ സെമസ്റ്ററിന് പരമാവധി 2100 രൂപ അടയ്ക്കണം. ഇതില്‍ 105 രൂപ സര്‍വകലാശാല ഫണ്ടി(കെ.യു.എഫ്)ലാണ് അടയ്‌ക്കേണ്ടത്. ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താനുളള നിശ്ചിത അപേക്ഷാഫോറം പ്രിന്‍സിപ്പലിന്റെ അനുമതിയോടെ 2020 ജനുവരി 10 നോ അതിനുമുമ്പോ സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ മാറ്റി

സര്‍വകലാശാാെ പഠന വിഭാഗങ്ങളില്‍ (സിഎസ്.എസ്) 16നു നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ പരീക്ഷകളില്‍ എംബിഎ, ജര്‍മന്‍ ലാഗ്വേംജ് ആന്‍െഡ് ലിറ്ററേച്ചര്‍ എന്നിവ ഒഴികെയുളള എല്ലാ പിജി പരീക്ഷകളും ജനുവരി മൂന്നിലേക്കു മാറ്റി.

പരീക്ഷാഫലം

ഒക്‌ടോബറില്‍ നടത്തിയ എംടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ ഡിജിറ്റല്‍ ഇമേജ് കമ്പ്യൂട്ടിങ് (2017 – 2019), വംബറില്‍ നടത്തിയ എംഫില്‍ ഹിസ്റ്ററി (2018 – 2019 ബാച്ച്) (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധന

ആറാം സെമസ്റ്റര്‍ ബിടെക് റെഗുലര്‍ (യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ്, കാര്യവട്ടം) ജൂലൈ 2019 (2013 സ്‌കീം), മൂന്നാം സെമസ്റ്റര്‍ ബിടെക് സപ്ലിമെന്ററി ഫെബ്രുവരി 2019 (2013 സ്‌കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്വേഷന്‍ സെക്ഷനില്‍ 16 മുതല്‍ 19 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകണം.

എംജി

പരീക്ഷ പുനഃക്രമീകരിച്ചു

2019 നവംബർ 15ന് നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎ (2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ‘ബിസിനസ് എത്തിക്‌സ് ആന്റ് കോർപ്പറേറ്റ് ഗവേഷണൻസ്’ എന്ന പരീക്ഷ റദ്ദാക്കിയിട്ടുള്ളതാണ്. ഈ പരീക്ഷ ഡിസംബർ 17ന് നടത്തുന്നതിനായി പുനഃക്രമീകരിച്ചു.

പരീക്ഷാ ഫലം

2019 ഒക്‌ടോബറിൽ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ നടന്ന പിഎച്ച്ഡി കോഴ്‌സ് വർക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎ സിറിയക് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി മൈക്രോബയോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ബയോടെക്‌നോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫൈറ്റോമെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ സോഷ്യോളജി (സിഎസ്എസ്- ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ സംസ്‌കൃതം സ്‌പെഷൽ (വ്യാകരണ-സിഎസ്എസ് – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ സംസ്‌കൃതം സ്‌പെഷൽ (ന്യായ – സിഎസ്എസ് – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ സംസ്‌കൃതം സ്‌പെഷൽ (സാഹിത്യ – സിഎസ്എസ് – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ സംസ്‌കൃതം സ്‌പെഷൽ (വേദാന്ത – സിഎസ്എസ് – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി പോളിമർ കെമിസ്ട്രി (സിഎസ്എസ് – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ മ്യൂസിക് വയലിൻ, മ്യൂസിക് വോക്കൽ, മൃദംഗം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ മ്യൂസിക് വീണ, കഥകളി വേഷം, ചെണ്ട (പിജിസിഎസ്എസ് – റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി അപ്ലൈഡ് ഫിഷറീസ് ആന്റ് അക്വാകൾച്ചർ (പിജിസിഎസ്എസ് – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി അപ്ലൈഡ് കെമിസ്ട്രി (സിഎസ്എസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന എംഎസ്‌സി അനലിറ്റിക്കൽ കെമിസ്ട്രി (സിഎസ്എസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (പിജിസിഎസ്എസ് – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സിഎസ്എസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

കണ്ണൂർ

പരീക്ഷാ ഫലം

സർവകലാശാല പഠന വകുപ്പിലെ എംഎ ഇക്കണോമിക്സ് (റഗുലർ), എംഎ അപ്ലൈഡ് ഇക്കണോമിക്സ് (സപ്ലി), എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് (റഗുലർ), എംബിഎ, എംഎസ്‌സി ക്ലിനിക്കൽ കൗൺസിലിംഗ് സൈക്കോളജി, എംഎസ്‌സി ജോഗ്രഫി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ, (റഗുലർ/ സപ്ലി), നവംബർ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്‌

ഉത്തര കടലാസിന്റെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോ കോപ്പി എന്നിവയ്ക്ക് ഡിസംബർ 26 വൈകീട്ട് 5 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ എംഎ അപ്ലൈഡ് ഇക്കണോമിക്സ്, എംഎസ്‌സി അപ്ലൈഡ് സുവോളജി, എംഎസ്‌സി ജോഗ്രഫി, എംഎ മ്യൂസിക്, എംഎസ്‌സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്), എംഎസ്‌സി മോളിക്യൂലർ ബയോളജി, എംഎസ്‌സി ക്ലിനിക്കൽ കൗൺസിലിങ് സൈക്കോളജി പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്റർ, (റഗുലർ/ സപ്ലി), നവംബർ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്‌

ഉത്തര കടലാസിന്റെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോ കോപ്പി എന്നിവയ്ക്ക് ഡിസംബർ 27 വൈകീട്ട് 5 വരെ അപേക്ഷിക്കാം.

പരീക്ഷാ പുനഃക്രമീകരിച്ചു

ഡിസംബർ 16ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ പിജിഡിസിപി പരീക്ഷാ ഡിസംബർ 24 ന്‌ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

പിജി ഓറിയന്റേഷൻ പ്രോഗ്രാം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത് (എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലെയും) ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ഡിസംബർ 18 ന് താവക്കര ക്യാംപസിൽ വച്ച് നടത്താനിരുന്ന ഓറിയൻറേഷൻ പ്രോഗ്രാം ഡിസംബർ 21 ശനിയാഴ്ച രാവിലെ 10.30 മുതർ 12.30 വരെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാർ കോംപ്ലക്സിൽ വച്ച് നടത്തും. അന്നേ ദിവസം വിദ്യാർഥികളുടെ ക്വാളിഫൈയിങ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും പഠനകുറിപ്പുകളും വിതരണം ചെയ്യും. ഡിസംബർ 18 ന് നടത്തുന്ന അഫ്സൽ ഉൽ ഉലമ ഓറിയൻറേഷൻ പ്രോഗ്രാമിന് മാറ്റമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook