കേരള സർവകലാശാല

ടൈംടേബിള്‍

ഡിസംബര്‍ 31 മുതല്‍ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ബിസിഎ (റെഗുലര്‍ 2018 അഡ്മിഷന്‍ & ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2017 അഡ്മിഷന്‍ – വിദൂരവിദ്യാഭ്യാസ വിഭാഗം) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വിദൂര വിദ്യാഭ്യാസ വിഭാഗം 2020 ജനുവരി 13 മുതല്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ബിസിഎ (2017 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

തീയതി നീട്ടി

2019 ജൂണില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ (ഡിസംബര്‍ 2018 സെഷന്‍) ബിഎസ്‌സി ബോട്ടണി ആന്റ് ബയോടെക്‌നോളജി, ബിഎസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (2013 അഡ്മിഷന് മുന്‍പ്) (2012 അഡ്മിഷന്‍ – സപ്ലിമെന്ററി, 2010 & 2011 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള തീയതി ഡിസംബര്‍ 21 വരെ നീട്ടിയിരിക്കുന്നു.

പുതുക്കിയ പരീക്ഷാതീയതി

2019 ഡിസംബര്‍ 11 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി/ബികോം (സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകളും അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സിബിസിഎസ്എസ് ബിഎ/ബിഎസ്‌സി/ബികോം/ബിബിഎ/ബിസിഎ/ബിഎസ്ഡബ്ല്യൂ/ബിവോക്/ബിഎംഎസ് ഡിഗ്രി പരീക്ഷകളുടേയും പുതുക്കിയ പരീക്ഷാ തീയതികള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

2020 ജനുവരി 3 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി ഹോട്ടല്‍ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് സയന്‍സ് (കരിയര്‍ റിലേറ്റഡ് സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷയുടെ BH 1531 Financial Management (2014- 2016 അഡ്മിഷനുകള്‍) എന്ന വിഷയം 2020 ജനുവരി 9 ന് നടത്തുന്നതാണ്. പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ

2019 ഡിസംബര്‍ 30 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി/ബികോം (സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകളുടേയും അഞ്ചാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി/ബികോം/ബിബിഎ/ബിസിഎ/ബിഎംഎസ്/ബിഎസ്ഡബ്ല്യൂ/ബിവോക് (കരിയര്‍ റിലേറ്റഡ് സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകളുടേയും ഓപ്പണ്‍ കോഴ്‌സ് വിഷയങ്ങള്‍ 2020 ജനുവരി 3 ന് നടത്തുന്നതാണ്. പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. പരീക്ഷാസമയം ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ.

പരീക്ഷാഫീസ്

2020 ജനുവരി 14 ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ ബിഎഎംഎസ് (സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബര്‍ 17 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 20 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 23 വരെയും അപേക്ഷിക്കാം.

എംജി സർവകലാശാല

ഹാൾടിക്കറ്റ് വിതരണം

ബികോം. പാർട്ട് 3 ആനുവൽ സ്‌കീം, സ്‌പെഷൽ മേഴ്‌സി ചാൻസ് ഡിസംബർ 2019 പരീക്ഷ ഡിസംബർ 18ന് ആരംഭിക്കും. ഹാൾടിക്കറ്റുകൾ നിശ്ചയിക്കപ്പെട്ട 14 പരീക്ഷകേന്ദ്രങ്ങളിൽ നിന്നും ഡിസംബർ 16, 17 തീയതികളിൽ വിതരണം ചെയ്യും. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

2019 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎസ്‌സി ബയോടെക്‌നോളജി (സിബിസിഎസ് – റഗുലർ/സപ്ലിമെന്ററി, സിബിസിഎസ്എസ് – സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 16 മുതൽ 20 വരെ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബിസിഎ/ബിഎസ്‌സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സിബിസിഎസ്, 2017 അഡ്മിഷൻ റഗുലർ, സിബിസിഎസ്എസ് – 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) ഒക്‌ടോബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 16 മുതൽ വിവിധ കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

വൈവാവോസി

ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്‌സ് (ഓഫ് കാമ്പസ് – മേഴ്‌സി ചാൻസ്) ജൂലൈ 2019 പരീക്ഷയുടെ വൈവാവോസി ഡിസംബർ 17ന് രാവിലെ 11ന് സർവകലാശാലയിലെ സിൽവർ ജൂബിലി പരീക്ഷഭവനിലെ 201-ാം നമ്പർ മുറിയിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2017 അഡ്മിഷൻ/2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) ജൂലൈ/ഓഗസ്റ്റ് 2019 പരീക്ഷയുടെ പുനർവൈവാവോസി ഡിസംബർ 17ന് പാലാ സെന്റ് തോമസ് കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

കാലിക്കറ്റ് സർവകലാശാല

കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജിലെ ബികോം കോണ്‍ടാക്ട് ക്ലാസ് മാറ്റി

കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ ഡിസംബര്‍ 14 മുതല്‍ നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബികോം (സിബിസിഎസ്എസ്-2019 പ്രവേശനം) സമ്പര്‍ക്ക ക്ലാസ് കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് മാറ്റി. തീയതി പിന്നീട് അറിയിക്കും. മറ്റ് വിഷയങ്ങളിലെ ക്ലാസുകള്‍ക്ക് മാറ്റമില്ല.

വളാഞ്ചേരി എംഇഎസ് കെവിഎം കോളേജ് കേന്ദ്രമായി തിരഞ്ഞടുത്ത ബിഎസ്‌സി മാത്തമാറ്റിക്‌സ് വിദ്യാർഥികള്‍ സമ്പര്‍ക്ക ക്ലാസുകള്‍ക്ക് മലപ്പുറം ഗവണ്‍മെന്റ് കോളേജിലാണ് ഹാജരാകേണ്ടത്. ഫോണ്‍: 0494 2407494, 2400288.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബിടെക് ഇലക്ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് (ഫുള്‍ടൈം, പാര്‍ട്ട്‌ടൈം) 2കെ/പാര്‍ട്ട്‌ടൈം 2കെ സപ്ലിമെന്ററി (ഡിസംബര്‍ 2014) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എട്ടാം സെമസ്റ്റര്‍ ബിടെക് ഇലക്ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, മെക്കാനിക്കല്‍ എൻജിനീയറിങ്, കെമിക്കല്‍ എൻജിനീയറിങ്, പ്രൊഡക്ഷന്‍ എൻജിനീയറിങ് 2കെ/പാര്‍ട്ട്‌ടൈം 2കെ സപ്ലിമെന്ററി ഡിസംബര്‍ 2014 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 26 വരെ അപേക്ഷിക്കാം. 30-നകം ലഭിക്കണം.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ജിയോഗ്രഫി, എംഎസ്‌സി ക്ലിനിക്കല്‍ സൈക്കോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 26 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിഎ/ബിഎ അഫ്‌സല്‍-ഉല്‍-ഉലമ/ബിടിഎഫ്പി/ബിവിസി/ബിഎസ്ഡബ്ല്യൂ (സിയുസിബിസിഎസ്എസ്) നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

ഹാൾടിക്കറ്റ്

മൂന്നാം സെമസ്റ്റർ എൽഎൽഎം റഗുലർ/ സപ്ലിമെന്ററി നവംബർ 2019 പരീക്ഷയുടെ ഹാൾടിക്കറ്റും നോമിനൽ റോളും വെബ്സൈറ്റിൽ ലഭ്യമാണ്.

ഓറിയന്റേഷന്‍ പ്രോഗ്രാം

കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തതും കെഎംഎം ഗവ.വിമന്‍സ് കോളേജ്, പള്ളിക്കുന്ന് എസ്എന്‍ കോളേജ്, കണ്ണൂര്‍ ഗവ: ബ്രണ്ണന്‍ കോളേജ്, തലശ്ശേരി നിരമ്മലഗിരി കോളേജ്, കൂത്തുപറമ്പ് എംജി കോളേജ്, ഇരിട്ടി പിആര്‍എന്‍എസ്എസ് കോളേജ്, മട്ടന്നൂര്‍ എന്നീ കോളേജുകള്‍ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തതുമായ ഒന്നാം വര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) വിദ്യാർഥികളുടെയും, വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലെയും ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെയും, ഓറിയന്റേഷന്‍ പ്രോഗ്രാം ഡിസംബർ 18 ന് ബുധനാഴ്ച 10.30 മുതല്‍ 12.30 വരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, താവക്കര വച്ച് നടത്തും. അന്നേ ദിവസം വിദ്യാർഥികളുടെ ക്വാളിഫയിങ് സര്‍ട്ടിഫിക്കറ്റും ഐഡന്റിറ്റി കാര്‍ഡും പഠനക്കുറിപ്പുകളും വിതരണം ചെയ്യുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook