കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

2019 ഓഗസ്റ്റില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 17, 18 തീയതികളില്‍ അതതു കേന്ദ്രങ്ങളില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

2019 ഡിസംബര്‍ 31 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബിഎസ്‌സി മാത്തമാറ്റിക്‌സ് (വിദൂരവിദ്യാഭ്യാസം – 2017 ആൻഡ് 2018 അഡ്മിഷന്‍) റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

2019 ജൂലൈയില്‍ നടത്തിയ ഒന്നാം വര്‍ഷ ബിഫാം (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ 17 വരെ അപേക്ഷിക്കാം.

എംജി സർവകലാശാല

പരീക്ഷഫലം

2019 ജൂണിൽ എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ നടന്ന അഞ്ചാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം- 2007-2010 അഡ്മിഷൻ സപ്ലിമെന്ററി, 2006 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 24 വരെ അപേക്ഷിക്കാം.

2019 ഫെബ്രുവരിയിൽ നടന്ന മൂന്നാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 24 വരെ അപേക്ഷിക്കാം.

2019 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് ബയോസയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എംഫിൽ ബയോസയൻസസ് (2018-2019 – സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് ബയോസയൻസസിൽ നടന്ന പിഎച്ച്ഡി കോഴ്‌സ് വർക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ്‌സി മൈക്രോബയോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 24 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി അപ്ലൈഡ് കെമിസ്ട്രി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ മ്യൂസിക് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല എംഎഫില്‍ ബോട്ടണി ഒന്ന് (ഒക്‌ടോബര്‍ 2018), രണ്ട് (ജൂണ്‍ 2019) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംസിഎ, എംഎൽഐഎസ്‌സി, എംഎസ്‌സി അപ്ലൈഡ് സുവോളജി / വുഡ് സയൻസ് & ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്)/ എൻവിറോൺമെന്റൽ സയൻസ്/ ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്)/ കെമിസ്ട്രി (മെറ്റീരിയൽ സയൻസ്)/ മാത്തമാറ്റിക്സ്/ മോളിക്യുലർ ബയോളജി, എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്/ ആന്ത്രോപോളജി/ ഇംഗ്ലീഷ്/ ഹിന്ദി/ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ/ മ്യൂസിക് (റഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും ഡിസംബർ 23 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷകൾ

മൂന്നാം സെമസ്റ്റർ എംസിഎ/എംസിഎ ലാറ്ററൽ എൻട്രി ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് -2014 പ്രവേശനം മുതൽ) നവംബർ 2019 പ്രായോഗിക പരീക്ഷകൾ ഡിസംബർ 18, 19തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളേജുമായി ബന്ധപ്പെടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook