കേരള

പരീക്ഷാഫീസ്

2020 ഫെബ്രുവരിയില്‍ നടത്തുന്ന (ഏപ്രില്‍ 2020 സെഷന്‍) ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് – ത്രീമെയിന്‍ സിസ്റ്റം ഡിഗ്രിയുടെ ഒന്നും രണ്ടും മൂന്നും വര്‍ഷ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 12 ന് ആരംഭിക്കും. പിഴ കൂടാതെ 19 വരെയും 125 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 28 വരെയും രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ മാറ്റി

11 നു നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി/ബികോം (സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകളും അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സിബിസിഎസ്എസ് ബിഎ/ബിഎസ്‌സി/ബികോം/ബിബിഎ/ബിസിഎ/ബിഎസ്ഡബ്ല്യു/ബിവോക്/ബിഎംഎസ് ഡിഗ്രി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

പരീക്ഷാഫലം

2019 ജൂലൈയില്‍ നടന്ന (നവംബര്‍ 2018 സെഷന്‍) സിബിസിഎസ് ബികോം മൂന്ന്, നാല് സെമസ്റ്റര്‍ (2010 & 2011 അഡ്മിഷന്‍ – മേഴ്‌സി ചാന്‍സ്, 2012 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ഡിസംബര്‍ 12 വരെ അപേക്ഷിക്കാം. ഇതിന് വെബ്‌സൈറ്റില്‍നിന്ന് ലഭ്യമാകുന്ന കരട് മാര്‍ക്ക്‌ലിസ്റ്റ് ഉപയോഗിക്കാം.

എംജി

പരീക്ഷ പുനഃക്രമീകരിച്ചു

12ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിവോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ‘മീഡിയ, എത്തിക്‌സ് ആൻഡ് എജ്യൂക്കേഷൻ’ എന്ന പേപ്പറിന്റെ പരീക്ഷ ജനുവരി മൂന്നിന് നടക്കും.

ഹാൾടിക്കറ്റ് വിതരണകേന്ദ്രം

18ന് ആരംഭിക്കുന്ന ബികോം ഡിഗ്രി (മോഡൽ 1 – പാർട്ട് 3 മെയിൻ) വാർഷിക സ്‌കീം സ്‌പെഷൽ മേഴ്‌സിചാൻസ് (അദാലത്ത് – സ്‌പെഷൽ മേഴ്‌സിചാൻസ് 2018 റഗുലർ/പ്രൈവറ്റ് പഠനം) പരീക്ഷകളുടെ ഹാൾടിക്കറ്റ് വിതരണകേന്ദ്രങ്ങളായി. വിശദവിവരം സർവകലാശാലയുടെ www.mgu.ac.in എന്ന വെബ്‌സൈറ്റിലെ ‘എക്‌സാമിനേഷൻ നോട്ടിഫിക്കേഷൻസ്’ എന്ന ലിങ്കിൽ ലഭിക്കും. വിവിധ കോളേജുകളിൽ രജിസ്റ്റർ ചെയ്തവർ നിശ്ചയിക്കപ്പെട്ട ഹാൾടിക്കറ്റ് വിതരണ കേന്ദ്രങ്ങളിൽനിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റി രജിസ്റ്റർ ചെയ്ത കോളേജുകളിൽ പരീക്ഷയെഴുതണം.

പരീക്ഷാ തീയതി

നാലാം വർഷ ബിഫാം സപ്ലിമെന്ററി (2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകൾ ഡിസംബർ 20 മുതൽ ആരംഭിക്കും. പിഴയില്ലാതെ 11 വരെയും 525 രൂപ പിഴയോടെ 12 വരെയും 1050 രൂപ സൂപ്പർഫൈനോടെ 13 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സിവി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

ഒന്നാം സെമസ്റ്റർ ബിഎഡ് സ്‌പെഷൽ എജ്യൂക്കേഷൻ (ലേണിങ് ഡിസെബലിറ്റി/ഇന്റലക്ച്വൽ ഡിസെബിലിറ്റി-2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പരീക്ഷകൾ ജനുവരി മൂന്നുമുതൽ ആരംഭിക്കും. പിഴയില്ലാതെ 16 വരെയും 525 രൂപ പിഴയോടെ 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ 18 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ സിവി ക്യാമ്പ് ഫീസായി 200 രൂപ പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷാ ഫലം

2019 ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (ത്രിവത്സരം – 2018 അഡ്മിഷൻ റഗുലർ), ഒന്നാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം – സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്‌സ് (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ് – റഗുലർ/സപ്ലിമെന്ററി/ബെറ്റർമെന്റ്), അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ സംസ്‌കൃതം ന്യായ (സിഎസ്എസ് – റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ സംസ്‌കൃതം വ്യാകരണ (സിഎസ്എസ് – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ സംസ്‌കൃതം വേദാന്ത (സി.എസ്.എസ്. – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.

കാലിക്കറ്റ്

ഒന്നാം സെമസ്റ്റര്‍ യുജി കോണ്‍ടാക്ട് ക്ലാസ്

വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ യുജി (സിബിസിഎസ്എസ്, 2019 പ്രവേശനം) കോണ്‍ടാക്ട് ക്ലാസുകള്‍ 14-ന് അതത് കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഐഡി സഹിതം ഹാജരാകണം. വളാഞ്ചേരി എംഇഎസ് കെവിഎം കോളേജിലെ സമ്പര്‍ക്ക ക്ലാസുകള്‍ 15-ന് ആരംഭിക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407494, 2400288.

പരീക്ഷാഫലം

ഏപ്രിലില്‍ നടത്തിയ അദീബെ ഫാസില്‍ ഫൈനല്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍. മാര്‍ക്ക് ലിസ്റ്റ് വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും.

ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംആര്‍ക് അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍, ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംആര്‍ക് സസ്റ്റയിനബിള്‍ ആര്‍ക്കിടെക്ചര്‍ (സിയുസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മൂന്നാം സെമസ്റ്റര്‍ എംആര്‍ക് സസ്റ്റയിനബിള്‍ ആര്‍ക്കിടെക്ചര്‍ ഒഴികെയുള്ളവയ്ക്ക് 20 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബിബിഎ-എല്‍എല്‍ബി നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

കണ്ണൂർ

ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ ഓറിയൻറേഷൻ പ്രോഗ്രാം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ മാടായി സിഎഎസ് കോളേജ്, പയ്യന്നൂർ കോളേജ്, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, എസ്ഇഎസ് കോളേജ് ശ്രീകണ്ഠാപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) വിദ്യാർഥികളുടെ ഓറിയൻറേൻ പ്രോഗ്രാം 13ന് രാവിലെ 10.30 മുതൽ 1 മണി വരെ പിലാത്തറ സെന്റ് ജോസഫ് കോളേജിൽ നടത്തും.

ടൈംടേബിൾ

ജനുവരി ഒന്നിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/സപ്ലിമെന്ററി) മേയ് 2019 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജനുവരി മൂന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/സപ്ലിമെന്ററി) മേയ് 2019 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈംടേബിളുകൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

എട്ടാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി (2007 അഡ്മിഷൻ മുതൽ – പാർട് ടൈം ഉൾപ്പെടെ) പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 27 മുതൽ 31 വരെ പിഴയില്ലാതെയും ജനുവരി മൂന്നു വരെ പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.

പ്രാക്റ്റിക്കൽ മാർക്ക് സമർപ്പണം

മൂന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷയുടെ പ്രാക്റ്റിക്കൽ മാർക്ക് 11 മുതൽ 13 വരെ ബന്ധപ്പെട്ട ചെയർമാൻമാർ ഓൺലൈനായി സമർപ്പിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook