University Announcements: കേരള, എംജി, കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ

University Announcements: ഇന്നത്തെ സർവകലാശാലാ അറിയിപ്പുകൾ

university announcements, ie malayalam

കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

2019 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബിഎംഎസ് ഹോട്ടല്‍ മാനേജ്‌മെന്റ് വിഷയത്തിന്റെ പ്രാക്ടിക്കല്‍ ഡിസംബര്‍ 12 മുതല്‍ 17 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബിപിഎ (വയലിന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ 2020 ജനുവരി 6 മുതല്‍ 10 വരെ ശ്രീ.സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ലാബ്/പ്രാക്ടിക്കല്‍

ഏഴാം സെമസ്റ്റര്‍ ബിടെക് (2008 സ്‌കീം) ജൂലൈ 2019 (സപ്ലിമെന്ററി) സിവില്‍ എൻജിനീയറിങ് ബ്രാഞ്ചിന്റെ ജിയോ ടെക്‌നിക്കല്‍ എൻജിനീയറിങ്, എന്‍വയോണ്‍മെന്റല്‍ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളുടെ ലാബ്/പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 10, 11 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

2019 ഡിസംബര്‍ 31 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബിഎ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍, ബികോം എസ്ഡിഇ റെഗുലര്‍, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി (2017 അഡ്മിഷന്‍ മുതല്‍) എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2020 ജനുവരി 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബിഎസ്‌സി മാത്തമാറ്റിക്‌സ് (വിദൂര വിദ്യാഭ്യാസം – 2017 അഡ്മിഷന്‍), ബിഎ എസ്ഡിഇ (സിഎസ്എസ്) എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജനുവരി 13 ന് ആരംഭിക്കുന്ന ബികോം എസ്ഡിഇ (2017 അഡ്മിഷന്‍) ഡിഗ്രി നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയാണ് പരീക്ഷ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ മാറ്റി

2019 ഡിസംബര്‍ 11 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ്എസ്, ബിഎസ്‌സി കെമിസ്ട്രി ഇന്‍ഓര്‍ഗാനിക് കെമിസ്ട്രി III (2017 അഡ്മിഷന്‍), ഇന്‍ഓര്‍ഗാനിക് കെമിസ്ട്രി III (2014 – 2016 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പ്രോജക്ട് സമര്‍പ്പിക്കാം

വിദൂര വിദ്യാഭ്യാസ വിഭാഗം 2017 അഡ്മിഷന്‍ നാലാം സെമസ്റ്റര്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാർഥികളുടെ മൈനര്‍ പ്രോജക്ട് ഡിസംബര്‍ 31 ന് മുന്‍പ് വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

സീറ്റ് ഒഴിവ്

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം 11 ന് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആൻഡ് മെഡിറ്റേഷന്‍ മോര്‍ണിങ് ബാച്ചില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി. അഡ്മിഷന് പിഎംജി ജംങ്ഷനിലെ സിഎസിഇഇ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471 – 2302523.

എംജി സർവകലാശാല

പ്രാക്ടിക്കൽ

2019 ഒക്‌ടോബർ, നവംബർ മാസങ്ങളിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിഎ മ്യൂസിക് വീണ – സിബിസിഎസ് (കോർ/ഓപ്പൺ കോഴ്‌സ് – റഗുലർ), സിബിസിഎസ്എസ് (റീഅപ്പിയറൻസ്/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ ഡിസംബർ 10, 11 തീയതികളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എംഎസ്‌സി ബയോകെമിസ്ട്രി – സിഎസ്എസ് (റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 17 മുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എംഎസ്‌സി മൈക്രോബയോളജി (സിഎസ്എസ് – 2018 അഡ്മിഷൻ റഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) നവംബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 11 മുതൽ വിവിധ കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി കെമിസ്ട്രി (സിഎസ്എസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഒക്‌ടോബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎ സിബിസിഎസ് (പ്രൈവറ്റ് – 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാല

കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് പ്രായോഗിക പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലയില്‍ എന്‍.എസ്.എസ് എംപാനല്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് കരാര്‍ നിയമനത്തിന് നടത്തിയ പ്രായോഗിക പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 20-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി (2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ 16 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 17 വരെയും ഫീസടച്ച് ഡിസംബര്‍ 19 വരെ രജിസ്റ്റര്‍ ചെയ്യാം.

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം (2014 പ്രവേശനം) അഞ്ച്, ആറ് സെമസ്റ്റര്‍ ബിഎസ്‌സി പ്രിന്റിങ് ടെക്‌നോളജി റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ 20 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 23 വരെയും ഫീസടച്ച് ഡിസംബര്‍ 26 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, എക്‌സാമിനേഷന്‍-ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒമ്പതാം സെമസ്റ്റര്‍ ബിആര്‍ക് 2012 സ്‌കീം-2012 മുതല്‍ പ്രവേശനം റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2004 സ്‌കീം-2010, 2011 പ്രവേശനം സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 31-ന് ആരംഭിക്കും.

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ഫുഡ് സയന്‍സ് ആൻഡ് ടെക്‌നോളജി (2016 മുതല്‍ 2018 വരെ പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ഡിസംബര്‍ 31-ന് ആരംഭിക്കും.

കാലിക്കറ്റ് സര്‍വകലാശാല ബിബിഎ-എല്‍എല്‍ബി (ഓണേഴ്‌സ്, 2011 സ്‌കീം) റഗുലര്‍/സപ്ലിമെന്ററി ആറാം സെമസ്റ്റര്‍ പരീക്ഷ ജനുവരി പത്തിനും, നാലാം സെമസ്റ്റര്‍ പരീക്ഷ ജനുവരി 13-നും ആരംഭിക്കും. പി.ആര്‍ 2241/2019

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണിറ്ററി (ത്രിവത്സരം-2015 സ്‌കീം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ജനുവരി പത്തിന് ആരംഭിക്കും. പി.ആര്‍ 2242/2019

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 21 വരെ അപേക്ഷിക്കാം. പി.ആര്‍ 2243/2019

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 21 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ അവസാന വര്‍ഷ/മൂന്ന്, നാല് സെമസ്റ്റര്‍ എംഎ മലയാളം, എംഎ സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), എംഎ സംസ്‌കൃതം സാഹിത്യ (സ്‌പെഷ്യല്‍) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 19 വരെ അപേക്ഷിക്കാം.

ബി വോക് പ്രാക്ടിക്കല്‍

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി വോക് സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ്/സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പ്രാക്ടിക്കല്‍ പരീക്ഷാ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala kannur mg calicut university announcements 2019 december 09

Next Story
ഇഗ്നോ ജനുവരി സെഷനിലേക്കുളള അഡ്മിഷൻ തുടങ്ങി, അപേക്ഷിക്കേണ്ട വിധം അറിയാംonline application, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com