കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

2019 ഡിസംബറില്‍ നടക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിപിഎ (വയലിന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 10 മുതല്‍ 16 വരെ ശ്രീ.സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

ജനുവരി 8 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിഎഎസ്എല്‍പി (സിബിസിഎസ്എസ് സ്ട്രീം) ഡിഗ്രി പരീക്ഷയ്ക്ക് പിഴയില്ലാതെ ഡിസംബര്‍ 12 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 16 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 18 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

2019 ഓഗസ്റ്റില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജി (ബിഎച്ച്എം) സപ്ലിമെന്ററി (2011 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പ്രാക്ടിക്കൽ

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്‌സി ബയോടെക്‌നോളജി (സിഎസ്എസ് – റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 16 മുതൽ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

2019 ഒക്‌ടോബർ, നവംബർ മാസങ്ങളിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ കഥകളി – വേഷം, സംഗീതം – സിബിസിഎസ്. (കോർ/കോംപ്ലിമെന്ററി – റഗുലർ/റീഅപ്പിയറൻസ്)/ സിബിസിഎസ്എസ് (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്), അഞ്ചാം സെമസ്റ്റർ സിബിസിഎസ് (കോർ/ഓപ്പൺ കോഴ്‌സ്) റഗുലർ, സിബിസിഎസ്എസ് (റീഅപ്പിയറൻസ്/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ ഡിസംബർ 10 മുതൽ 13 വരെ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ (സിബിസിഎസ്, സിബിസിഎസ്എസ്) ബിഎസ്‌സി ഇലക്‌ട്രോണിക്‌സ് (റഗുലർ/റീഅപ്പിയറൻസ്) ഒക്‌ടോബർ/നവംബർ 2019 പരീക്ഷയുടെ മൈക്രോപ്രോസസ്സർ ലാബ് ഡിസംബർ 16, 17 തീയതികളിലും കമ്മ്യൂണിക്കേഷൻ ലാബ് 18, 19 തീയതികളിലും അതത് കോളേജുകളിൽ നടക്കും.

അഞ്ചാം സെമസ്റ്റർ (സിബിസിഎസ്, സിബിസിഎസ്എസ്) ബിഎസ്‌സി കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്‌ട്രോണിക്‌സ് (റഗുലർ/റീഅപ്പിയറൻസ്) ഒക്‌ടോബർ/നവംബർ 2019 പരീക്ഷയുടെ കമ്മ്യൂണിക്കേഷൻ ലാബ് ഡിസംബർ 18, 19 തീയതികളിലും പിസി ഹാർഡ്‌വെയർ ലാബ് (സിബിസിഎസ്) ആന്റ് ഇന്റൽ 8086 അസംബ്ലി ലാബ് (സി.ബി.സി.എസ്.എസ്.) 16, 17 തീയതികളിലും ആലുവ യുസി കോളേജിൽ നടക്കും.

പരീക്ഷഫലം

2019 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ അറബിക് പ്രൈവറ്റ് രജിസ്‌ട്രേഷൻ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി പ്ലാന്റ് ബയോടെക്‌നോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് ഐഐആർബിഎസിൽ നടന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ ഹിന്ദി സിഎസ്എസ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എംഎ/എംഎസ്‌സി/എംകോം/എംഎസ്ഡബ്ല്യൂ/ എംസിജെ/എംടിടിഎം/എംബിഇ/എംടിഎച്ച്എം (സിയുസിഎസ്എസ്, 2016 മുതല്‍ പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ഡിസംബര്‍ 31-ന് ആരംഭിക്കും.

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി വോക് (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ഡിസംബര്‍ 16-ന് ആരംഭിക്കും.

കാലിക്കറ്റ് സര്‍വകലാശാല അവസാന വര്‍ഷ ബിഡിഎസ് പാര്‍ട്ട് രണ്ട് 2008 സ്‌കീം-2009 പ്രവേശനം മാത്രം സപ്ലിമെന്ററി, 2008 സ്‌കീം-2008 പ്രവേശനം, 2007 സ്‌കീം-2007 ഉം അതിന് മുമ്പുമുള്ള പ്രവേശനം അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി, 2007 സ്‌കീം-2007 ഉം അതിന് മുമ്പുമുള്ള പ്രവേശനം പരീക്ഷ ഡിസംബര്‍ 17-ന് ആരംഭിക്കും.

കാലിക്കറ്റ് സര്‍വകലാശാല ബിപിഎഡ് റഗുലര്‍/സപ്ലിമെന്ററി ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഡിസംബര്‍ 31-നും, മൂന്നാം സെമസ്റ്റര്‍ ജനുവരി 13-നും ആരംഭിക്കും.

ബിഎസ്‌സി കെമിസ്ട്രി പുനഃപരീക്ഷ

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ജൂണ്‍ 18-ന് നടത്തിയ കാലിക്കറ്റ് സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബിഎസ്‌സി കെമിസ്ട്രി (സിയുസിബിസിഎസ്എസ്, 2017 പ്രവേശനം) പേപ്പര്‍ എഫ്ടിഎല്‍ 4 സി 06-ഫുഡ് പ്രിസര്‍വേഷന്‍ ആൻഡ് ക്വാളിറ്റി കണ്‍ട്രോള്‍ പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ഡിസംബര്‍ 11-ന് 1.30-ന് കോളേജില്‍ നടക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല എംഫില്‍ എജ്യൂക്കേഷന്‍ ഒന്ന് (2018 ഒക്‌ടോബര്‍), രണ്ട് (ജൂണ്‍ 2019) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല എല്‍എല്‍ബി (പഞ്ചവത്സരം) ആറ്, എട്ട്, പത്ത് സെമസ്റ്റര്‍, എല്‍എല്‍ബി (ത്രിവത്സരം) രണ്ട്, നാല്, ആറ് സെമസ്റ്റര്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി (സെപ്തംബര്‍ 2018) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ, ബിഎംഎംസി നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

ഒന്നാം വർഷ ബിഎ, ബിബിഎ ഓറിയൻറേൻ പ്രോഗ്രാം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ എസ്എൻ കോളേജ്, കണ്ണൂർ, പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ഒന്നാം വർഷ ബിഎ, ബിബിഎ വിദ്യാർഥികളുടെ ഓറിയൻറേൻ പ്രോഗ്രാം ഡിസംബർ 9 തിങ്കളാഴ്ച രാവിലെ 10.30 മുതൽ 12.30 വരെയും കെഎംഎം വുമൻസ് കോളേജ് കണ്ണൂർ, ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി എന്നിവ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർക്ക് ചൊവ്വാഴ്ച (10-12-2019) രാവിലെ 10.30 മുതൽ 12.30 വരെയും താവക്കര ക്യാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ വച്ച് നടത്തും.

കുസാറ്റ് ഗണിത ശാസ്ത്ര വകുപ്പില്‍ പിഎച്ച്ഡി പ്രവേശനം

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ ഗണിതശാസ്ത്ര വകുപ്പില്‍ പി.എച്ച്.ഡി പ്രവേശനത്തിനായി അഭിമുഖം നടത്തുന്നു. ജനുവരിയില്‍ നടക്കുന്ന അഭിമുഖത്തില്‍ നെറ്റ്/ജെ.ആര്‍.എ.ഫ് യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 31-നകം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കണമെന്ന് വകുപ്പ് മേധാവി (ഫോണ്‍: 0484-2577518/2862461) അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook