കേരള സര്‍വകലാശാല

പിജി (സെമസ്റ്റര്‍) പരീക്ഷ മാറ്റി

ഡിസംബര്‍ 6 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എംകോം പരീക്ഷ ഡിസംബര്‍ 30 ലേക്ക് മാറ്റി. ശിവഗിരി തീര്‍ത്ഥാടനം പരിഗണിച്ച് ചെമ്പഴന്തി എസ്എന്‍ജിസിഎഎസ് കോളേജ് സെന്ററായുളള വിദ്യാർഥികള്‍ ഈ പരീക്ഷ തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ എഴുതേണ്ടതാണ്. ഡിസംബര്‍ 30 മുതല്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍/സപ്ലിമെന്ററി) എംഎ/എംഎസ്‌സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎഎച്ച്ആര്‍എം/എംഎംസിജി പരീക്ഷകള്‍ 2020 ജനുവരി 3 മുതല്‍ ആരംഭിക്കും. നാലാം സെമസ്റ്റര്‍ എംഎ/എംഎസ്‌സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎഎച്ച്ആര്‍എം/എംഎംസിജെ ക്ലാസുകള്‍ ജനുവരി 16 മുതല്‍ ആരംഭിക്കും.

ടൈംടേബിള്‍

ഡിസംബര്‍ 17, 19 തീയതികളില്‍ ആരംഭിക്കുന്ന കമ്പൈന്‍ഡ് ഒന്ന്, രണ്ട് സെമസ്റ്റര്‍ ബിടെക് ഡിഗ്രി സപ്ലിമെന്ററി ഡിസംബര്‍ 2019 (2008 ആൻഡ് 2013 സ്‌കീം) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

ആറാം സെമസ്റ്റര്‍ ബിടെക് ഡിഗ്രി 2008 സ്‌കീം (സപ്ലിമെന്ററി) മേയ് 2019 ന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ഡിസംബര്‍ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

2019 ഡിസംബര്‍ 31 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബിബിഎ (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് ഡിസംബര്‍ 9 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴ കൂടാതെ ഡിസംബര്‍ 12 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 16 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

തീയതി നീട്ടി

സര്‍വകലാശാലയിലെ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള തീയതി ഡിസംബര്‍ 26 വരെ നീട്ടിയിരിക്കുന്നു.

എംജി സർവകലാശാല

അപേക്ഷ തീയതി

ആറാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ 17 വരെയും 525 രൂപ പിഴയോടെ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2013ന് മുമ്പുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ 17 വരെയും 525 രൂപ പിഴയോടെ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

സിബിസിഎസ്എസ് (ഒന്ന്, രണ്ട്, മൂന്ന്, മേഴ്‌സിചാൻസ്, അഞ്ചാം സെമസ്റ്റർ) സിബിസിഎസ്എസ് പരീക്ഷകൾക്ക് 2019ൽ സ്‌പെഷൽ ഫീസടച്ച വിദ്യാർഥികൾ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. മേഴ്‌സി ചാൻസ് പരീക്ഷ ഫീസിന്റെ ബാക്കി തുക അടച്ചശേഷം ഇ-രസീത് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

വൈവാവോസി

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എംഎസ്‌സി കമ്പ്യൂട്ടർ എൻജിനീയറിങ് ആൻഡ് നെറ്റ്‌വർക്ക് ടെക്‌നോളജി (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും പിഴയില്ലാതെ ഡിസംബർ 11 വരെയും 525 രൂപ പിഴയോടെ 12 വരെയും 1050 രൂപ സൂപ്പർഫൈനോടെ 13 വരെയും അപേക്ഷിക്കാം.

പരീക്ഷഫലം

2019 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി സൈക്കോളജി (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി അപ്ലൈഡ് മൈക്രോബയോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 12 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

ബിഎസ്‌സി/ബിസിഎ ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിച്ച ബിഎസ്‌സി/ബിസിഎ (സിയുസിബിസിഎസ്എസ്) റഗുലര്‍ വിദ്യാർഥികളില്‍ എന്‍എസ്എസ്/എന്‍സിസി ബി സര്‍ട്ടിഫിക്കറ്റ്/സ്‌പോര്‍ട്‌സ്/കള്‍ച്ചറല്‍ ആക്ടിവിറ്റീസ് തുടങ്ങിയവയില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവര്‍ മാര്‍ക്കുകള്‍ കൂട്ടിചേര്‍ക്കുന്നതിന് പൂരിപ്പിച്ച അപേക്ഷ ജനുവരി പത്തിനകം കോളേജ് പ്രിന്‍സിപ്പല്‍ മുഖാന്തരം ബിഎസ്‌സി ബ്രാഞ്ചിലേക്ക് അയക്കണം. അപേക്ഷയോടൊപ്പം ഒറിജിനല്‍ രേഖകള്‍ സമര്‍പ്പിക്കണം. സാധിക്കാത്തവര്‍ അവ ലഭിച്ചശേഷം എത്തിക്കണം. പരീക്ഷാഫലങ്ങള്‍, അപേക്ഷാ ഫോം എന്നിവ വെബ്‌സൈറ്റില്‍. അപേക്ഷ നേരിട്ട് ബിഎസ്‌സി ബ്രാഞ്ചില്‍ സമര്‍പ്പിക്കേണ്ടതില്ല.

എംഎ ഇംഗ്ലീഷ് വൈവാ വോസി

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം എംഎ ഇംഗ്ലീഷ് ഒന്നാം വര്‍ഷ പരീക്ഷയുടെ ഭാഗമായ വൈവാ വോസി ഡിസംബര്‍ 11 മുതല്‍ തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജിലും (സൗത്ത് സോണ്‍), കോഴിക്കോട് സെന്റ് ജോസഫ് കോളേജ് ദേവഗിരിയിലും (നോര്‍ത്ത് സോണ്‍) നടക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook