കേരള സര്‍വകലാശാല

ടൈംടേബിള്‍

2019 ഡിസംബര്‍ 10 ന് ആരംഭിക്കുന്ന ബിആര്‍ക്ക് നാലാം സെമസ്റ്റര്‍, ഡിസംബര്‍ 11 ന് ആരംഭിക്കുന്ന ബിആര്‍ക്ക് അഞ്ചാം സെമസ്റ്റര്‍ സപ്ലിമെന്ററി (2013 സ്‌കീം) പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

സെഷണല്‍ ഇംപ്രൂവ്‌മെന്റ്

ബിടെക് സപ്ലിമെന്ററി പരീക്ഷകളില്‍ 40 മാര്‍ക്കോ അതിലധികമോ ലഭിച്ച 2013 സ്‌കീമിലെ (2013 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം) അവരുടെ സെഷണല്‍ മാര്‍ക്ക് ഇംപ്രൂവ് ചെയ്യുന്നതിനുളള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

2019 ജൂലൈയില്‍ നടന്ന നാലാം സെമസ്റ്റര്‍ ബികോം കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (138) (2013 അഡ്മിഷന് മുന്‍പ് മേഴ്‌സിചാന്‍സ് – 2010 & 2011 അഡ്മിഷന്‍, സപ്ലിമെന്ററി – 2012 അഡ്മിഷന്‍) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ 16 വരെ അപേക്ഷിക്കാം. 2019 ഓഗസ്റ്റില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി (റെഗുലര്‍/സപ്ലിമെന്ററി/മേഴ്‌സിചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി ഡിസംബര്‍ 13 നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

2020 ജനുവരി 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി/ബികോം എല്‍എല്‍ബി/ബിബിഎ എല്‍എല്‍ബി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 12 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 16 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പരീക്ഷ തീയതി

മൂന്നാംസെമസ്റ്റർ എംപിഎഡ് (2018 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷ ജനുവരി ഒന്നിന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ ഏഴുവരെയും 525 രൂപ പിഴയോടെ ഡിസംബർ ഒമ്പതു വരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 10 വരെയും അപേക്ഷിക്കാം. പരീക്ഷ ഫീസിനു പുറമേ റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 42 രൂപ വീതവും (പരമാവധി 210 രൂപ) സിവി ക്യാമ്പ് ഫീസ് അടയ്ക്കണം.

പരീക്ഷ പുനഃക്രമീകരിച്ചു

നവംബർ 15ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംബിഎയുടെ (2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) ബിസിനസ് എത്തിക്‌സ് ആൻഡ് കോ-ഓപ്പറേറ്റീവ് ഗവേണൻസ് എന്ന വിഷയത്തിന്റെ പരീക്ഷ ഡിസംബർ 17ന് നടക്കും.

പരീക്ഷഫലം

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്‌സി സൈക്കോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 16 വരെ www.mgu.ac.in എന്ന വെബ്‌സൈറ്റിലെ ‘സ്റ്റുഡന്റ് പോർട്ടൽ’ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്‌സി ഹോം സയൻസ് ബ്രാഞ്ച് (എ), ബ്രാഞ്ച് (ഡി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 16 വരെ www.mgu.ac.in എന്ന വെബ്‌സൈറ്റിലെ ‘സ്റ്റുഡന്റ് പോർട്ടൽ’ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്‌സി ഫിസിക്‌സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 16 വരെ www.mgu.ac.in എന്ന വെബ്‌സൈറ്റിലെ ‘സ്റ്റുഡന്റ് പോർട്ടൽ’ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എംബിഎ (സിയുസിഎസ്എസ്, ഫുള്‍ടൈം, പാര്‍ട്ട്‌ടൈം) 2016 സ്‌കീം-2016 മുതല്‍ പ്രവേശനം റഗുലര്‍/സപ്ലിമെന്ററി, 2013 സ്‌കീം-2015 പ്രവേശനം സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 16 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 18 വരെയും ഫീസടച്ച് ഡിസംബര്‍ 21 വരെ രജിസ്റ്റര്‍ ചെയ്യാം.

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എംബിഎ ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് (2016 സ്‌കീം-2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ 16 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 18 വരെയും ഫീസടച്ച് ഡിസംബര്‍ 21 വരെ രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ ഇസ്‌ലാമിക് ഹിസ്റ്ററി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 17 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ ഇസ്‌ലാമിക് സ്റ്റഡീസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 16 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല 2018 ഒക്‌ടോബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഫില്‍ ഇക്കണോമിക്‌സ് പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

ഒന്നാം സെമസ്റ്റർ പിജിഡിസിപി പരീക്ഷാ രജിസ്ട്രേഷൻ

ഒന്നാം സെമസ്റ്റർ പിജിഡിസിപി (റെഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷകൾക്ക് ഡിസംബർ 6 വരെ പിഴയില്ലാതെയും 7 വരെ പിഴയോടു കൂടിയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ ഹാർഡ് കോപ്പി ഡിസംബർ 10 ന് വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook