കേരള സര്‍വകലാശാല

പരീക്ഷ മാറ്റി

2019 ഡിസംബര്‍ 5, 9, 11 തീയതികളില്‍ നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്‌സി കെമിസ്ട്രി (റെഗുലര്‍ 2017 അഡ്മിഷന്‍, സപ്ലിമെന്ററി – 2014, 2015 & 2016 അഡ്മിഷനുകള്‍) യഥാക്രമം 9, 11, 16 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. മറ്റ് വിഷയങ്ങള്‍ക്കോ പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

സ്‌പോട്ട് അഡ്മിഷന്‍

സംസ്‌കൃത കോളേജിലെ എംഫില്‍ സംസ്‌കൃതം (2019 – 2020) പ്രോഗ്രാമില്‍ ഒഴിവുളള ഒരു എസ്‌സി/എസ്ടി സീറ്റിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 6 ന് 10 മണിക്ക് നടക്കും. യോഗ്യരായ വിദ്യാർഥികൾ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സംസ്‌കൃത കോളേജില്‍ അന്നേ ദിവസം എത്തിച്ചേരേണ്ടതാണ്.

എംജി സർവകലാശാല

പുതുക്കിയ പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിൽ ഒക്‌ടോബർ 25ന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ബിബിഎ എൽഎൽബി/ബികോം എൽഎൽബി (2015 അഡ്മിഷൻ റഗുലർ) ലോ ഓഫ് പ്രോപ്പർട്ടി എന്ന വിഷയത്തിന്റെ പരീക്ഷ ഡിസംബർ 10ന് നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. പരീക്ഷസമയം, കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.

പരീക്ഷ തീയതി

രണ്ടാം വർഷ എംഎസ്‌സി മെഡിക്കൽ മൈക്രോബയോളജി (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 31 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 11 വരെയും 525 രൂപ പിഴയോടെ 12 വരെയും 1050 രൂപ സൂപ്പർഫൈനോടെ 13 വരെയും അപേക്ഷിക്കാം.

ഏഴാം സെമസ്റ്റർ ബിപിഇഎസ് (2016 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ജനുവരി ഒന്നുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ ഏഴുവരെയും 525 രൂപ പിഴയോടെ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ 10 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബിപിഎഡ് (2018 അഡ്മിഷൻ റഗുലർ/2015-2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി ഒന്നുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ ഏഴുവരെയും 525 രൂപ പിഴയോടെ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ 10 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ എംഎസ്‌സി ഫൈറ്റോ മെഡിക്കൽ സയൻസ് (2018 അഡ്മിഷൻ റഗുലർ 2014-2017 അഡ്മിഷൻ സപ്ലിമെന്ററി, 2012-13 അഡ്മിഷൻ മേഴ്‌സി ചാൻസ്) നവംബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ അഞ്ചിന് തിരുവല്ല മാർ അത്താനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷഫലം

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.വോക് (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ഡിസംബര്‍ 16-ന് ആരംഭിക്കും.

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എംഎഡ് (2017 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 13-ന് ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2018 സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംടെക് നാനോ സയന്‍സ് ആൻഡ് ടെക്‌നോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഫില്‍ സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി, എംബിഇ (സിയുസിഎസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 16 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 17 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല എംഎസ്‌സി ഹ്യൂമണ്‍ ഫിസിയോളജി മൂന്ന് (നവംബര്‍ 2018), നാല് (ജൂണ്‍ 2019) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

ടൈംടേബിൾ

ഡിസംബർ 9 ന് നടക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബർ 2019 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഡിസംബർ 10 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽഎൽഎം (റെഗുലർ/സപ്ലിമെന്ററി) മേയ് 2019 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഡിസംബർ 11 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും ഐറ്റി എജ്യൂക്കേഷൻ സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എംസിഎഎം, സിഎ ലാറ്ററൽ എൻട്രി (റെഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഡിസംബർ 13 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബർ 2019 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഡിസംബർ 31 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ- പാർട് ടൈം ഉൾപ്പെടെ) നവംബർ 2018 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈംടേബിളുകൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

സർവ്വകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എംസിഎ (റഗുലർ/ സപ്ലിമെന്ററി), എംസിഎ ലാറ്ററൽ എൻട്രി (സപ്ലിമെന്ററി), എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് (റഗുലർ), എംഎൽഐഎസ്‌സി (റഗുലർ/സപ്ലിമെന്ററി), എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (റഗുലർ/സപ്ലിമെന്ററി), എംഎസ്‌സി മാത്തമാറ്റിക്സ് (റഗുലർ/സപ്ലിമെന്ററി), എംഎസ്‌സി എൻവയൺമെന്റൽ സയൻസ് (റഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 13 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook