scorecardresearch
Latest News

Kerala Jobs 31 March 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 31 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

job, job news, ie malayalam
Jobs

Kerala Jobs 31 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

കേരള സര്‍വകലാശാലയിൽ റിസര്‍ച്ച് അസോസിയേറ്റ് ആൻഡ് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ

കേരളസര്‍വകലാശാലയുടെ കീഴിലുള്ള ഇന്റ്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എവല്യൂഷനറി & ഇന്റഗ്രേറ്റീവ് ബയോളജി സെന്ററിലേക്ക് 2023-2024 കാലയളവില്‍ സ്‌ട്രെസ് ഫിസിയോളജി’ എന്ന വിഷയത്തിലേക്ക് റിസര്‍ച്ച് അസ്സോസിയേറ്റിന്റേയും ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

റിസര്‍ച്ച് അസോസിയേറ്റ് (ഒഴിവുകള്‍ – 2)

യോഗ്യത പി.എച്ച്.ഡി. ബിരുദം സുവോളജി/മോളിക്കുലാര്‍ ബയോളജിയില്‍ വൈദഗ്ധ്യം / ബിഹേവിയറല്‍ ഫിസിയോളജി. പ്രതിമാസ വേതനം-35,000/

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ (ഒഴിവുകള്‍ – 2)

യോഗ്യത – എം.എസ്.സി ബിരുദം സുവോളജി ഇന്റ്റഗ്രേറ്റീവ് ബയോളജി അഭികാമ്യ യോഗ്യത – പ്രസ്തുത വിഷയത്തില്‍ ചഋഠ പ്രതിമാസ വേതനം 23,000/

വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ചേര്‍ത്തു ഓണററി ഡയറക്ടര്‍, ഇന്റ്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എവല്യൂഷനറി ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി, യൂണിവേഴ്‌സിറ്റി ഓഫ് കേരള എന്ന വിലാസത്തിലേക്ക് 2023 ഏപ്രില്‍ 11 ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.

അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തിക: അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്‍റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന പള്ളുരുത്തി ഐ.സി.ഡി.എസ് പ്രോജക്ടിലെ കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിൽ നിലവിൽ ഉളളതും, ഇനി ഉണ്ടാകാൻ സാധ്യതയുളളതുമായ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 2023 ജനുവരി ഒന്നിന് 18 വയസ്സ് തികയേണ്ടതും 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകൾ ശിശുവികസന പദ്ധതി ആഫീസർ, ഐ.സി.ഡി.എസ് പ്രോജക്ട് ആഫീസ്, പള്ളുരുത്തി, പള്ളുരുത്തി ബ്ലോക്ക് ആഫീസ് ബില്‍ഡിംഗ്, 682006 വിലാസത്തിൽ ഏപ്രിൽ 22 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484- 22372762, 0484 2240249.

റേഡിയോളജിസ്റ്റ് കരാര്‍ നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.ഡി/ഡിഎംബി (റേഡിയോ ഡയഗ്നോസിസ്) ഡിഎംഅര്‍ഡിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായം 2023 ജനുവരി ഒന്നിന് 25-60. താത്പ്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഏപ്രില്‍ അഞ്ച് (ബുധൻ) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിന് സമീപത്തുളള കൺട്രോൾ റൂമിൽ രാവിലെ 11.00 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.00 മുതൽ 11.00 വരെ മാത്രമായിരിക്കും.

കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ നിയമനം

കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ പെയിന്റർ ജനറൽ, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24000 ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രില്‍ അഞ്ചിന് രാവിലെ 11ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം.

പെയിന്റർ ജനറൽ യോഗ്യത: പെയിന്റ് ടെക്നോളജിയിൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഫൈൻ ആർട്സ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പെയിന്റ് ടെക്നോളജിയിൽ അംഗീകൃത മൂന്നു വർഷ ഡിപ്ളോമയും രണ്ടു വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ പെയിന്റർ ജനറൽ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും, 3 വർഷത്തെ പ്രവൃത്തി പരിചയവും.

മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍റ് ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍റ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻ അംഗീകൃത മൂന്നു വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ് ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും, 3 വർഷത്തെ പ്രവൃത്തി പരിചയവും.

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

ആലപ്പുഴ: അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ ഒഴിവുള്ള വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് പഞ്ചായത്തില്‍ സ്ഥിര താമസമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി. വിജയിച്ചിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. വിശദവിവരങ്ങള്‍ക്ക് തെക്കാട്ടുശ്ശേരി പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0478 2523206.

സ്‌പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ

തിരുവനന്തപുരം സർക്കാർ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സദ്ഗമയ പദ്ധതിയിൽ സ്‌പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. ബി.എഡ് (സ്‌പെഷൽ എഡ്യുക്കേഷൻ ഇൻ ഓട്ടിസം, ലേണിംഗ് ഡിസെബിലിറ്റി, മെന്റൽ റിട്ടാർഡേഷൻ, ഹിയറിംഗ് ഇംപെയർമെന്റ് & വിഷ്വൽ ഇംപെയർമെന്റ്) ആണ് യോഗ്യത. 45 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഏപ്രിൽ 18 വൈകിട്ട് അഞ്ചിന് മുൻപായി ഫോട്ടോ പതിപ്പിച്ച ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു. dmohomoeotvm@kerala.gov.in എന്ന മെയിൽ ഐഡി വഴിയും അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് 0471 2474266

എൽ.ഡി. ബൈൻഡർ തസ്തിക ഒഴിവ്

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എൽ.ഡി. ബൈൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 20. വിശദാംശങ്ങൾക്കായി https://www.keralabhashainstitute.org/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2316306.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala job opportunities career news 31 march 2023