scorecardresearch

Plus One Exam Timetable: പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 06 മുതൽ 16 വരെ

രാവിലെ 9.40 മുതലാണ് പരീക്ഷകൾ

രാവിലെ 9.40 മുതലാണ് പരീക്ഷകൾ

author-image
Education Desk
New Update
Kerala Higher Secondary First Year Exams, Plus One Exams Timetable and Last Dates For Fee Payment, Plus one Timetable, Plus one Exam, Plus one Exams, Plus one Exam time table, Plus one Exams Timetable, Higher Secondary, Higher Secondary Exams, Time table, Fees, Last Date, പ്ലസ് വൺ, പ്ലസ് വൺ പരീക്ഷ, പ്ലസ് വൺ ടൈംടേബിൾ, പ്ലസ് വൺ ടൈം ടേബിൾ, പ്ലസ് വൺ ഫീസ്, പ്ലസ് വൺ ഫീസ് അടക്കാനുള്ള തീയതി, malayalam news, kerala news, ie malayalam

Kerala Higher Secondary First Year Exams, Plus One Exams Timetable and Last Dates For Fee Payment: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ സെപ്തംബർ ആറ് മുതൽ 16 വരെ നടക്കും. പരീക്ഷയുടെ വിജ്ഞാപനം ഹയർ സെകൻഡറി എക്സാമിനേഷൻ ബോർഡ് പുറപ്പെടുവിച്ചു. എന്നും പരീക്ഷ ആരംഭിക്കുന്നത് രാവിലെ 9.40ന് ആയിരിക്കും.

Advertisment

2021 ജൂൺ 15 ആണ് പരീക്ഷയ്ക്ക് പിഴയില്ലാതെ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി. ജൂൺ 19 വരെ 20 രൂപ പിഴയോട് കൂടി ഫീസ് അടയ്ക്കാം.

ജൂൺ 23 വരെ 20 രൂപയ്ക്ക് പുറമെ പ്രതിദിനം അഞ്ച് രൂപ നിരക്കിൽ അധിക പിഴ കൂടി ചേർത്ത് ഫീസ് അടയ്ക്കാനാവും. 500 രൂപ സൂപ്പർ ഫൈനോടെ ജൂൺ 26 വരെ ഫീസടയ്ക്കാം.

സപ്ലിമെന്ററി/ലാറ്ററൽ എൻട്രി/റീ അഡ്മിഷൻ വിഭാഗം വിദ്യാർത്ഥികളുടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കുമെന്ന് ഹയർ സെകൻഡറി എക്സാമിനേഷൻ ബോർഡ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

Advertisment

പരീക്ഷാ ടൈം ടേബിൾ

സെപ്തംബർ 06
  • സോഷ്യോളജി
  • ആന്ത്രോപോളജി
  • ഇലക്ട്രോണിക് സർവീസ് ടെക്നോളജി (പഴയത്)
  • ഇലക്ട്രോണിക് സിസ്റ്റംസ്

സെപ്തംബർ 07

  • കെമിസ്ട്രി
  • ഹിസ്റ്ററി
  • ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ
  • ബിസിനസ്സ് സ്റ്റഡീസ്
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

സെപ്തംബർ 08

  • പാർട്ട് 2 ഭാഷാ വിഷയങ്ങൾ
  • കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (പഴയത്)
  • കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി

സെപ്തംബർ 09

  • ബയോളജി
  • ഇലക്ട്രോണിക്സ്
  • പൊളിറ്റിക്കൽ സയൻസ്
  • സംസ്‌കൃത സാഹിത്യം
  • കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
  • ഇംഗ്ലീഷ് ലിറ്ററേച്ചർ

സെപ്തംബർ 10

  • മാത്തമാറ്റിക്സ്
  • പാർട്ട് 3 ഭാഷാ വിഷയങ്ങൾ
  • സംസ്‌കൃത ശാസ്ത്രം
  • സൈക്കോളജി

സെപ്തംബർ 13

  • ഫിസിക്സ്
  • ഇക്കണോമിക്സ്

സെപ്തംബർ 14

  • പാർട്ട് 1 ഇംഗ്ലീഷ്

സെപ്തംബർ 15

  • ജിയോഗ്രഫി
  • മ്യൂസിക്
  • സോഷ്യൽ വർക്ക്
  • ജിയോളജി
  • അക്കൗണ്ടൻസി

സെപ്തംബർ 16

  • ഹോം സയൻസ്
  • ഗാന്ധിയൻ സ്റ്റഡീസ്
  • ഫിലോസഫി
  • ജേണലിസം
  • കമ്പ്യൂട്ടർ സയൻസ്
  • സ്റ്റാറ്റിസ്റ്റിക്സ്
Plus One Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: