scorecardresearch
Latest News

കേരള എൻജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്

r bindhu, kerala news, ie malayalam
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് തൃശൂരിൽ കേരള എൻജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിക്കുന്നു

തൃശൂർ: സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്കു പട്ടിക പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് തൃശൂരിൽ പട്ടിക പ്രഖ്യാപിച്ചത്. ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജു രണ്ടാം റാങ്കും കൊല്ലം സ്വദേശി നവജോത് കൃഷ്ണൻ മൂന്നാം റാങ്കും നേടി.

50,858 പേരാണ് റാങ്കു പട്ടികയിൽ ഇടം നേടിയത്. ആദ്യ അയ്യായിരം റാങ്കിൽ 2,215 (സംസ്ഥാന സിലബസ്), 2,568 (കേന്ദ്ര സിലബസ്) പേർ ഉൾപ്പെട്ടിട്ടുണ്ട്. പ്രവേശന പരീക്ഷയുടെ (കീം) സ്കോർ ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ചിരുന്നു.

പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ് കെമിസ്ട്രി, കണക്ക് എന്നിവയ്ക്ക് ലഭിച്ച മാർക്കിനും പ്രവേശനപരീക്ഷയിൽ ലഭിച്ച സ്കോറിനും തുല്യപരിഗണന നൽകിയുള്ള സ്റ്റാന്‍റേഡൈസേഷനിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കിയത്. എൻജിനീയറിങ് പേപ്പർ ഒന്ന് പരീക്ഷ 1,02,066 പേരും പേപ്പർ രണ്ട് പരീക്ഷ 75,784 പേരുമാണ് എഴുതിയത്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala engineering pharmacy entrance exam results announced