KEAM result 2020: 2020-21 വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീൽ ഇന്ന് പ്രഖ്യാപിച്ചു. ആദ്യ നൂറു റാങ്കുകളിൽ മികച്ച വിജയം നേടിയത് ആൺകുട്ടികളാണ്. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ ആദ്യത്തെ നൂറ് റാങ്കിൽ ഇടം പിടിച്ചത് 13 പെൺകുട്ടികളും 87 ആൺകുട്ടികളുമാണ്. ആദ്യ പത്തു റാങ്കിൽ ആദ്യത്തെ ഒമ്പത് റാങ്കും കരസ്ഥമാക്കിയത് ആൺകുട്ടികളാണ്. കോഴിക്കോട് സ്വദേശിയായ അലീന എം ആർ ആണ് പത്താം റാങ്ക് നേടിയിരിക്കുന്നത്.
തൃശൂർ സ്വദേശി അക്ഷയ് കെ മുരളീധരൻ, കൊല്ലം സ്വദേശി ആദിത്യ ബൈജു എന്നിവർ എഞ്ചിനീയറിങ്ങിലും ഫാർമസിയിലും ആദ്യ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു. എഞ്ചിനീയറിങ്ങ് റാങ്ക് ലിസ്റ്റിൽ നാലാം റാങ്കും ഫാർമസിയിൽ മൂന്നാം റാങ്കുമാണ് ആദിത്യ ബൈജു (കൊല്ലം) നേടിയത്. എഞ്ചിനീയറിംഗിൽ എട്ടാം റാങ്കും ഫാർമസിയിൽ ഒന്നാം റാങ്കും അക്ഷയ് കെ മുരളീധരൻ (തൃശൂർ) കരസ്ഥമാക്കി.
എഞ്ചിനീയറിംഗ് ആദ്യ പത്ത് റാങ്കിൽ ഇടം നേടിയവർ
1- വരുൺ കെ എസ് (കോട്ടയം)
2. ഗോകുൽ ഗോവിന്ദ് ടി കെ (കണ്ണൂർ)
3. നിയാസ് മോൻ പി (മലപ്പുറം)
4- ആദിത്യ ബൈജു (കൊല്ലം)
5- അദ്വൈത് ദീപക് (കോഴിക്കോട്)
6- ഇബ്രാഹിം സുഹൈൽ ഹാരിസ് (കാസർഗോഡ്)
7-തസ്ലീം ബാസിൽ എൻ (മലപ്പുറം)
8- അക്ഷയ് കെ മുരളീധരൻ (തൃശൂർ)
9- മുഹമ്മദ് നിഹാദ് യു (മലപ്പുറം)
10- അലീന എം ആർ (കോഴിക്കോട്)
ഫാർമസി: ആദ്യ മൂന്നു റാങ്കിൽ ഇടം പിടിച്ചവർ
ഒന്നാം റാങ്ക്: അക്ഷയ് കെ മുരളീധരൻ (തൃശൂർ)
രണ്ടാം റാങ്ക്: ജോയൽ ജെയിംസ് (കാസർഗോഡ്)
മൂന്നാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)
സംസ്ഥാനത്തെ എൻജിനീയറിങ്, മെഡിക്കൽ, മെഡിക്കൽ അനുബന്ധം, ഫാർമസി കോഴ്സ്, ആർക്കിടെക്ചർ കോഴ്സസുകളിലേക്ക് പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് കീം. ജൂലൈ 17നായിരുന്നു വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തിയത്.
Read more: KEAM Result 2020 Live Updates: കീം പരീക്ഷാഫലം പ്രഖ്യാപിച്ചു