KEAM result 2020: 2020-21 വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീൽ പ്രഖ്യാപിച്ചു. എൻജിനിയറിങ്ങിൽ കെ. എസ്. വരുണും ഫാർമസിയിൽ അക്ഷയ് കെ. മുരളീധരനും ഒന്നാം റാങ്ക് കരസ്ഥമാക്കി.
കോട്ടയം തെള്ളകം പഴയ എം. സി റോഡിൽ അബാദ് റോയൽ ഗാർഡൻസിൽ 7 എച്ച് ഫ്‌ളാറ്റിലെ കെ. എസ്. വരുണിനാണ് എൻജിനിയറിങ് ഒന്നാം റാങ്ക്. കണ്ണൂർ മാതമംഗലം ഗോകുലത്തിൽ ടി. കെ. ഗോകുൽ ഗോവിന്ദിനാണ് രണ്ടാം റാങ്ക്. മലപ്പുറം നെടിയിരിപ്പ് മുസ്‌ലിയാർ അങ്ങാടി തയ്യിൽ വീട്ടിൽ പി. നിയാസ്‌മോൻ മൂന്നാം റാങ്ക് നേടി. കൊല്ലം ഡീസന്റ് മുക്കിൽ വെറ്റിലത്താഴം മേലേമഠം ആദിത്യബാബു നാലാം റാങ്കും കോഴിക്കോട് ചേവായൂർ ഗോൾഫ് ലിങ്ക് റോഡിൽ ആർദ്രത്തിൽ അദ്വൈത് ദീപക് അഞ്ചാം റാങ്കും കാസർകോട് തെക്കിൽ ബെണ്ടിച്ചാൽ മോവൽ കോമ്പൗണ്ടിൽ ഇബ്രാഹിം സൊഹൈൽ ഹാരിസ് ആറാം റാങ്കും മലപ്പുറം നെടിയിരിപ്പ് നാനക്കൽ ഹൗസിൽ തസ്‌ലീം ബേസിൽ എൻ ഏഴാം റാങ്കും തൃശൂർ ചൊവ്വന്നൂർ കൊടുവായൂർ ക്ഷേത്രം റോഡിൽ പാണ്ടിയാട്ട് വീട്ടിൽ അക്ഷയ് കെ. മുരളീധരൻ എട്ടാം റാങ്കും മലപ്പുറം വാലില്ലാപ്പുഴ കുട്ടോളി ഉമ്മിണിയിൽ വീട്ടിൽ മുഹമ്മദ് നിഹാദ് യു. ഒൻപതാം റാങ്കും കോഴിക്കോട് ചേനോലി ചാലിക്കര വണ്ണപ്പടിമീത്തൽ അലീന എം. ആർ പത്താം റാങ്കും കരസ്ഥമാക്കി.
എസ്. സി വിഭാഗത്തിൽ കൊല്ലം കൊട്ടാരക്കര സായ് വിഹാറിൽ ജഗൻ എം. ജെ ഒന്നാം റാങ്ക് നേടി. റാങ്ക് ലിസ്റ്റിൽ 252 ാം റാങ്കുകാരനാണ്. കണ്ണൂർ ബർണശേരി ഡിഫൻസ് സിവിലിയൻ ക്വാർട്ടേഴ്‌സിൽ നീമ പി. മണികണ്ഠനാണ് രണ്ടാം റാങ്ക്. 443 ആണ് എൻജിനിയറിങ് റാങ്ക്. എസ്. ടി വിഭാഗത്തിൽ കോട്ടയം മേലുകാവ്മറ്റത്ത് കുന്നുംപുറത്ത് വീട്ടിൽ അശ്വിൻ സാം ജോസഫിനാണ് ഒന്നാം റാങ്ക്. എൻജിനിയറിങ് റാങ്ക് 1236. കാസർകോട് നേക്ക്‌രാജ് ഗുരുനഗറിൽ പ്രസാദ് നിലയത്തിൽ പവനിത ബി. യ്ക്കാണ് രണ്ടാം റാങ്ക്. 4727 ആണ് എൻജിനറിയറിങ് റാങ്ക്.
തൃശൂർ ചൊവ്വണ്ണൂർ കൊടുവായൂർ ക്ഷേത്രം റോഡിൽ അക്ഷയ് കെ. മുരളീധരനാണ് ഫാർമസിയിൽ ഒന്നാം റാങ്ക്. കാസർകോട് പരപ്പ മാങ്കോട്ടയിൽ വീട്ടിൽ ജോയൽ ജയിംസിന് രണ്ടാം റാങ്കും കൊല്ലം ഡീസന്റ് മുക്ക് വെറ്റിലത്താഴം മേലേമഠം ആദിത്യ ബൈജുവിന് മൂന്നാം റാങ്കും ലഭിച്ചു.
പ്രവേശന നടപടികൾ ഈ മാസം 29ന് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 7739 കുട്ടികൾ റാങ്ക് ലിസ്റ്റിൽ കൂടുതലായി ഉൾപ്പെട്ടിട്ടുണ്ട്. 53236 പേരാണ് എൻജിനിയറിങ് റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ 27733 പെൺകുട്ടികളും 25503 ആൺകുട്ടികളുമുണ്ട്. കേരള സിലബസിലെ 37124 കുട്ടികളും സി. ബി. എസ്. സിയിലെ 14468 കുട്ടികളും ഐ. എസ്. സിയിലെ 1206 കുട്ടികളും മറ്റ് സിലബസുകൾ പഠിച്ച 438 കുട്ടികളും റാങ്ക് ലിസ്റ്റിലുണ്ട്. ആദ്യ 5000 റാങ്കിൽ കേരള സിലബസിലെ 2280 കുട്ടികളും സി. ബി. എസ്. സിയിലെ 2477 കുട്ടികളും ഉൾപ്പെട്ടു. ആദ്യ നൂറ് റാങ്കിൽ 87 ആൺകുട്ടികളും 13 പെൺകുട്ടികളുമാണുള്ളത്. പ്രവേശന പരീക്ഷ ആദ്യ അവസരത്തിൽ തന്നെ പാസായത് 66 കുട്ടികളാണ്. തിരുവനന്തപുരം ജില്ലയിലെ 21 പേരും കോട്ടയത്തെ 19 ഉം മലപ്പുറത്തെ 18 കുട്ടികളും ആദ്യ നൂറ് റാങ്കിലുണ്ട്.
ഫാർമസി റാങ്ക്‌ലിസ്റ്റിൽ 47081 കുട്ടികളുണ്ട്. ഇതിൽ 34260 പെൺകുട്ടികളും 12821 ആൺകുട്ടികളുമാണ്. ജില്ല, എൻജിനിയറിങ് റാങ്ക് ലിസ്റ്റിലുള്ള കുട്ടികൾ, ആദ്യ ആയിരം റാങ്കിൽ വന്നവർ എന്ന ക്രമത്തിൽ:
തിരുവനന്തപുരം, 6479, 126
കൊല്ലം, 5306, 61
പത്തനംതിട്ട, 1868, 24
ആലപ്പുഴ, 3093, 34
കോട്ടയം, 2995, 84
ഇടുക്കി, 991, 10
എറണാകുളം, 6119, 175
തൃശൂർ, 5335, 80
പാലക്കാട്, 3236, 48
മലപ്പുറം, 5812, 108
കോഴിക്കോട്, 5068, 121
വയനാട്, 858, 11
കണ്ണൂർ, 4252, 73
കാസർകോട്, 1398, 32
മറ്റുസ്ഥലങ്ങൾ, 426, 13
സംസ്ഥാനത്തെ എൻജിനീയറിങ്, മെഡിക്കൽ, മെഡിക്കൽ അനുബന്ധം, ഫാർമസി കോഴ്സ്, ആർക്കിടെക്ചർ കോഴ്സസുകളിലേക്ക് പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് കീം. ജൂലൈ 17നായിരുന്നു വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തിയത്.
കീം 2020 പ്രവേശനഫലം ഇപ്പോൾ cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം റാങ്ക്: അക്ഷയ് കെ മുരളീധരൻ (തൃശൂർ)
രണ്ടാം റാങ്ക്: ജോയൽ ജെയിംസ്(കാസർഗോഡ്)
മൂന്നാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ ആദ്യ പത്ത് റാങ്കിൽ ഇടം നേടിയവർ
ഒന്നാം റാങ്ക്: വരുൺ കെ എസ് (കോട്ടയം)
രണ്ടാം റാങ്ക്: ഗോകുൽ ഗോവിന്ദ് ടി കെ (കണ്ണൂർ)
മൂന്നാം റാങ്ക്: നിയാസ് മോൻ പി (മലപ്പുറം)
നാലാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)
അഞ്ചാം റാങ്ക്: അദ്വൈത് ദീപക് (കോഴിക്കോട്)
ആറാം റാങ്ക്: ഇബ്രാഹിം സുഹൈൽ ഹാരിസ് (കാസർഗോഡ്)
ഏഴാം റാങ്ക്: തസ്ലീം ബാസിൽ എൻ (മലപ്പുറം)
എട്ടാം റാങ്ക്: അക്ഷയ് കെ മുരളീധരൻ (തൃശൂർ)
ഒമ്പതാം റാങ്ക്: മുഹമ്മദ് നിഹാദ് യു (മലപ്പുറം)
പത്താം റാങ്ക്: അലീന എം ആർ (കോഴിക്കോട്)
ആദ്യത്തെ നൂറ് റാങ്കിൽ ഇടം പിടിച്ചത് 13 പെൺകുട്ടികളും 87 ആൺകുട്ടികളുമാണ്. ഇതിൽ 66 പേർ ആദ്യ ചാൻസിൽ പാസ്സായവർ ആണ്. 34 പേർ രണ്ടാമത്തെ ശ്രമത്തിൽ പാസ്സായവരും.
2020-21 വർഷത്തെ എഞ്ചിനീയറിംഗ്- ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം (കീം ഫലം) കെ ടി ജലീൽ പ്രഖ്യാപിക്കുന്നു.
2020-21 വർഷത്തെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം സംസ്ഥാന സർക്കാരിന്റെ കേരള ഗവൺമെന്റ് ഫേസ്ബുക്ക് പേജിലും തത്സമയം ലഭിക്കും.
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 85 ശതമാനം വിദ്യാർത്ഥികളാണ് എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയെഴുതി. സാധാരണ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരീക്ഷകള്‍ ഇക്കുറി ഒറ്റദിവസമായാണ് നടത്തിയത്. കേരളത്തിലും ഗള്‍ഫിലും ഉള്‍പ്പെടെ 336 കേന്ദ്രങ്ങളില്‍ രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടന്നത്.