Kerala Plus Two Board Result 2023: തിരുവനന്തപുരം: ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം മേയ് 25 ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാനാകും.
പ്ലസ് ടു പരീക്ഷാ ഫലം എങ്ങനെ അറിയാം?
- keralaresults.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- ഹോംപേജിലെ Kerala DHSE Plus Two Result 2023 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ലോഗിൻ വിവരങ്ങൾ കൊടുത്ത് സബ്മിറ്റ് ചെയ്യുക
- പരീക്ഷാ ഫലം സ്ക്രീനിൽ തെളിയും. അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
http://www.keralaresults.nic.in http://www.prd.kerala.gov.in, http://www.result.kerala.gov.in http://www.examresults.kerala.gov.in, http://www.results.kite.kerala.gov.in
മൊബൈൽ ആപ്ലിക്കേഷനുകൾ
SAPHALAM 2023, iExaMS – Kerala, PRD Live
ഈ വർഷം മാർച്ച് 10 മുതൽ 30 വരെയായിരുന്നു പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ നടന്നത്. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷയ്ക്ക് 9 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. 60,000 വിഎച്ച്എസ്ഇ വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.