/indian-express-malayalam/media/media_files/uploads/2023/07/exam-results.jpeg)
Kerala DHSE Plus One Second Supplementary Allotment today at admission.dge.kerala.gov.in
Kerala DHSE Plus One Second Supplementary Allotment today at admission.dge.kerala.gov.in: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പട്ടിക ഇന്ന് (ജൂലൈ 24ന്) പ്രസിദ്ധീകരിക്കും. രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്ന തരത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുക.
രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഇന്ന് രാവിലെ 10 മണി മുതൽ ജൂലൈ 25 വൈകിട്ട് നാലുമണി വരെ നടക്കും. അലോട്ട്മെന്‍റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്കിലൂടെ ലഭിക്കും. തുടർ അലോട്ട്മെന്‍റുകളെ സംബന്ധിച്ച വിശദാംശങ്ങൾ ജൂലൈ 27ന് വെബ്സൈറ്റിൽ ലഭിക്കും.
ഏകജാലക സംവിധാനം വഴിയുള്ള വിവിധ അലോട്ട്മെന്‍റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും രണ്ടാം സപ്ലിമെന്‍ററിനായി അപേക്ഷിക്കാൻ ജൂലൈ 20 വരെ അവസരം നൽകിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us