Kerala DHSE +1 Result 2019 Highlights: തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇന്ന് രാവിലെയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. പരീക്ഷ എഴുതിയ വിദ്യാർഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in, http://www.results.itschool.gov.in, http://www.cdit.org, http://www.examresults.kerala.gov.in, http://www.prd.kerala.in, http://www.results.nic.in http://www.educatinkerala.gov.in. വഴി ഫലം പരിശോധിക്കാവുന്നതാണ്.
Read Here: DHSE Kerala +1 improvement exam results 2019 declared, steps to check online
മാര്‍ച്ചിലാണ് പരീക്ഷകള്‍ നടന്നത്. നാല് ലക്ഷത്തിലധികം വിദ്യാർഥികള്‍ പരീക്ഷ എഴുതി. പ്ലസ്ടു പരീക്ഷയുടെ ഫലം മേയ് ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. ഫലം അറിയാന്‍ വിദ്യാർഥികള്‍ക്ക് ‘സഫലം’ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓരോ വിഷയത്തിലും 100 മാർക്കിൽ 35 മാർക്കാണ് വിദ്യാർഥികൾ മിനിമം നേടേണ്ടത്. അല്ലാത്ത പക്ഷം തുടർ പഠനത്തിന് യോഗ്യത നേടില്ല.
കോഴിക്കോട‌് മുക്കം നീലേശ്വരം ഗവ. ഹയർ സെക്കൻഡറിയിലെ 32 കുട്ടികളുടെ കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ അധ്യാപകൻ തിരുത്തിയെഴുതിയ ഉത്തരങ്ങളുടെ മാർക്ക‌് കുറവ‌് ചെയ‌്താണ‌് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം അധ്യാപകൻ മുഴുവനായി എഴുതിയ രണ്ടു കുട്ടികളുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ട‌്.
Kerala Result 2019 Live: DHSE Plus One Result Live Updates: പരീക്ഷാ ഫലം എങ്ങനെ അറിയാം
1. ഔദ്യോഗിക വെബ്സൈറ്റിൽ ലോഗ് ഓൺ ചെയ്യുക
2. ഫലം അറിയാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. രജിസ്ട്രേഷൻ നമ്പർ എന്റർ ചെയ്യുക.
4. സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
5. ഫലം ഡൗണ്‍ലോഡ് ചെയ്യുക
രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മാർക്ക‌് ലിസ‌്റ്റ‌് 30 മുതൽ ലഭ്യമാകുമെന്നും ഹയർ സെക്കൻഡറി പരീക്ഷാ ജോയിന്റ‌് ഡയറക്ടർ ഡോ. എസ‌്.എസ‌്.വിവേകാനന്ദൻ അറിയിച്ചു.
Live Blog
Kerala DHSE Plus One Result 2019 Live: Kerala plus one or higher secondary examination result has been declared today, on May 28.
പ്ലസ്ടു പരീക്ഷയുടെ ഫലം മെയ് ആദ്യം പ്രസിദ്ധീകരിച്ചിരുന്നു.
പരീക്ഷാ ഫലം അറിയുന്നതിനായി ഔദ്യോഗിക വെബ് സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവ പരിശോധിക്കുക
രാവിലെ 11 മണിക്കാണ് കേരള പ്ലസ് വൺ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചത്.