scorecardresearch
Latest News

പ്ലസ് വൺ അപേക്ഷകൾ 24 മുതൽ; ആദ്യഘട്ട അലോട്ട്മെന്റ് സെപ്റ്റംബർ 13ന്

സെപ്റ്റംബർ ഏഴിന് ട്രയൽ അലോട്ട്മെന്റും സെപ്റ്റംബർ 13ന് ആദ്യ അലോട്ട്മെന്റും നടക്കും

പ്ലസ് വൺ അപേക്ഷകൾ 24 മുതൽ; ആദ്യഘട്ട അലോട്ട്മെന്റ് സെപ്റ്റംബർ 13ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലേക്ക് ഉള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് തീയതി തീരുമാനിച്ചു. ഓഗസ്റ്റ് 24 മുതൽ വിദ്യാർത്ഥികൾക്ക് രണ്ടു സ്ട്രീമിലേയ്ക്കുമുള്ള അപേക്ഷകൾ സമർപ്പിച്ച് തുടങ്ങാം.

അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ മൂന്ന് വരെയാണ്. സെപ്റ്റംബർ ഏഴിന് ട്രയൽ അലോട്ട്മെന്റും സെപ്റ്റംബർ 13ന് ആദ്യ അലോട്ട്മെന്റും നടക്കും.

അതേസമയം, സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചു. നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷയും സെപ്റ്റംബർ 7 മുതൽ 16 വരെ വോക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയും നടക്കും.

ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. ഒന്നാം വർഷ വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി ചോദ്യമാതൃകകൾ പരിചയപ്പെടുന്നതിനു അവസരം നൽകുന്നതിനാണ് മാതൃകാ പരീക്ഷ നടത്തുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ വിദ്യാർഥികൾക്ക് രക്ഷിതാവിന്റെ മേൽനോട്ടത്തിൽ വീട്ടിലിരുന്നുതന്നെ എഴുതാവുന്നതാണ്.

Also read: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ല

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala dhse plus one admission allotment dhsekerala gov in