scorecardresearch

അടുത്ത അക്കാദമിക്ക് വര്‍ഷം അഞ്ച് ക്ലാസ്സുകളില്‍ 168 പുതിയ പാഠപുസ്തകം

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പുസ്തകങ്ങളാണ് പരിഷ്‌ക്കരിക്കുന്നത്

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പുസ്തകങ്ങളാണ് പരിഷ്‌ക്കരിക്കുന്നത്

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
School Reopening|School Bus

ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 (സ്‌കൂള്‍ വിദ്യാഭ്യാസം) പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. പൊതുജനങ്ങള്‍ക്ക് ഇനിയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താമെന്നും അതിനായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ് സി ഇ ആര്‍ ടി)യുടെ വെബ്‌സൈറ്റില്‍ 10 ദിവസംകൂടി സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Advertisment

2007 ലെ കേരളാപാഠ്യപദ്ധതി ചട്ടക്കൂടിന് പിന്നാലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ 2013 ല്‍ ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും കഴിഞ്ഞ 10 വര്‍ഷത്തിനു ശേഷം പാഠ്യ പദ്ധതി സമഗ്രമായി പരിഷ്‌കരിക്കപ്പെടുന്നത് ഇപ്പോഴാണ്. പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം എന്നീ നാല് മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വികസിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ക്കൊപ്പം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉള്ള പുസ്തകങ്ങളും തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു.

അടുത്ത അക്കാദമിക വര്‍ഷം തന്നെ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ നൂറ്റി അറുപത്തിയെട്ട് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ച് വിദ്യാലയങ്ങളില്‍ എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങള്‍ 2025 ജൂണ്‍ മാസത്തിലും വിദ്യാലയങ്ങളില്‍ എത്തും. കൂടാതെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ പാഠപുസ്തക പരിഷ്‌കരണവും നടക്കും.

Advertisment

ജനകീയ ചര്‍ച്ചകള്‍ നടത്തിയും ലോകത്തില്‍ ആദ്യമായി ക്ലാസ്മുറികളില്‍ കുട്ടികളോട് ചോദിച്ചും ചര്‍ച്ചകള്‍ നടത്തിയുമാണ് പാഠ്യപദ്ധതി വികസിപ്പിക്കുന്നത്. 26 വ്യത്യസ്ത മേഖലകളില്‍ ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് നിലപാട് രേഖകള്‍ തയ്യാറാക്കിയതിനു ശേഷമാണ് ഈ നാല് ചട്ടക്കൂടുകള്‍ വികസിപ്പിക്കുന്നത്. ഈ ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത്.

അധ്യാപകരുടെ പരിശീലന പരിപാടിയും സമഗ്രമായി പരിഷ്‌കരിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള അക്കാദമിക് മോണിറ്ററിംഗ് അത്യാവശ്യമാണ്. പ്രൈമറി തലത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പരിപാടിയിലും, മെന്ററിംഗ് പോര്‍ട്ടലായ സഹിതം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയും മോണിറ്ററിംഗ് ശക്തിപ്പെടുത്തും.

Kerala Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: