Latest News

ഓൺലൈൻ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകൾ; വിദ്യാഭ്യാസ മേഖലയ്ക്ക് കരുതൽ

കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പദ്ധതികൾ രൂപികരിക്കും

Online Education, Laptops, Kerala Budget 2021

തിരുവനന്തപുരം: കോവിഡ് കാലത്തെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായത്തിന് പുറമെ കരുതലിന്റെ സ്പര്‍ശവും കെ.എന്‍.ബാലഗോപാലിന്റെ കന്നി ബജറ്റില്‍. സ്കൂള്‍ സമ്പ്രദായം നാലു ചുമരുകൾക്കുള്ളില്‍ അഞ്ചിഞ്ച് സ്ക്രീനിലേക്ക് ഒതുങ്ങിയ കാലത്ത് കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വിവിധ കർമ്മപരിപാടികൾ നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

വിഷയത്തെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി. കോവിഡ് രോഗവ്യാപനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠ പരിഹരിക്കുന്നതിനായി ടെലി-ഓൺലൈൻ സംവിധാനങ്ങളിലൂടെ കൗണ്‍സിലിങ് സ്ഥിര സംവിധാനം ആരംഭിക്കും.

Read More: Kerala Budget 2021 Highlights: വാക്സിൻ നിർമാണം ആരംഭിക്കും; 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു

കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളോടൊപ്പം അതാത് വിദ്യാലയങ്ങളിലെ അധ്യാപകർ നയിക്കുന്ന ഓൺലൈൻ ക്ലാസുകൾ കൂടി സംഘടിപ്പിക്കും. വെർച്വൽ- ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ ഒരു പൊതു ഓൺലൈൻ അധ്യയന സംവിധാനം സൃഷ്ടിക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നതിനുള്ള കെഎസ്എഫ്ഇ സ്കീം സമയബന്ധിതമായി നടപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു.

Also Read: കവിതാ ശകലങ്ങളില്ല, ഉദ്ധരണികളില്ല; ഒരു മണിക്കൂറില്‍ ലളിതം ബാലഗോപാലിന്റെ കന്നി ബജറ്റ്

കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനും കലാ – കരകൗശല സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും തിരഞ്ഞെടുത്ത സൃഷ്ടികൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും. കുട്ടികൾക്ക് ഇതിനാവശ്യമായ പരിശീലനവും വിക്ടേഴ്സ് ചാനൽ മുഖേന നൽകും. കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർധിപ്പിക്കുന്നതിനായി യോഗ അടക്കമുള്ള വ്യായാമമുറകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക ഫിസിക്കൽ എജ്യൂക്കേഷൻ സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി വ്യക്തമാക്കി.

ഉന്നതവിദ്യാഭ്യാസമേഖലയിലും മാറ്റങ്ങളുണ്ടാകുമെന്ന സൂചന ബജറ്റ് നല്‍കി. രാജ്യാന്തര നിലവാരത്തിനൊപ്പം മുന്നേറാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുക. ഇതിനായി സ്കൂള്‍ തലം മുതല്‍ ഉന്നതവിദ്യാഭ്യാസവും ഗവേഷണവുമടക്കമുള്ള എല്ലാ മേഖലകളിലും കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വേണ്ടി വരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 2020 ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ശ്രാനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി രൂപ അധികമായി വകയിരുത്തും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala budget two lakh laptops for online education

Next Story
Kerala SSLC Class X Result 2019 – How to check on mobile: എസ്എസ്എൽസി പരീക്ഷാ ഫലം മൊബൈൽ ആപ് വഴിയും അറിയാംKerala SSLC class X Result, sslc, kerala sslc result, saphalam app, sslc result, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com