Kerala 2020 SSLC/THSLC revaluation/scrutiny result declared: കേരള എസ്എസ്എൽസി / ടിഎച്ച്എസ്എൽസി പുനർമൂല്യനിർണ്ണയത്തിന്റെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം കേരള പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്.

പരീക്ഷാപേപ്പറുകൾ പുനർ മൂല്യനിർണ്ണയം നടത്താനോ സൂക്ഷ്മപരിശോധന നടത്താനോ നൽകിയ എല്ലാ വിദ്യാർത്ഥികൾക്കും ഔദ്യോഗിക വെബ്‌സൈറ്റായ keralapareekshabhavan.in ൽ നിന്നും ഫലമറിയാം.

എസ്എസ്എൽസി പുനർമൂല്യനിർണ്ണയ ഫലം, എസ്എസ്എൽസി സൂക്ഷ്മപരിശോധന ഫലം, ടിഎച്ച്എസ്എൽസി പുനർമൂല്യനിർണ്ണയ ഫലം, ടിഎച്ച്എസ്എൽസി സൂക്ഷ്മപരിശോധന ഫലം, എസ്എസ്എൽസി (എച്ച്ഐ) പുനർമൂല്യനിർണ്ണയ ഫലങ്ങൾ എന്നിവയ്ക്കായി അഞ്ച് വ്യത്യസ്ത ലിങ്കുകൾ ആണ് നൽകിയിരിക്കുന്നത്.

Read in English: Kerala SSLC Revaluation Result 2020 declared: How to check

ഫലങ്ങൾ പരിശോധിക്കുന്നതിനുള്ള നേരിട്ടുള്ള ലിങ്കുകൾ ഇതാ:

SSLC MARCH 2020 Revaluation Results:
//sslcexam.kerala.gov.in/revaluation_results_2020.php

SSLC MARCH 2020 Scrutiny Results:
//sslcexam.kerala.gov.in/scrutiny_results.php

THSLC MARCH 2020 Revaluation Results:
//thslcexam.kerala.gov.in/thslc/thslcrevaluationresults.php

THSLC MARCH 2020 Scrutiny Results:
//thslcexam.kerala.gov.in/thslc/thslcrevaluationresults.php

SSLC (HI) MARCH 2020 Revaluation Results:
//sslchiexam.kerala.gov.in/revaluation_results.php

ജൂൺ 30 നാണ് 2020 ലെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്.  98.82 ആണ് ഇത്തവണ വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.7 ശതമാനത്തിന്റെ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്.  99.7 വിജയശതമാനവുമായി പത്തനംത്തിട്ട ജില്ലയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.

മാർക്കിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് അവരുടെ പേപ്പറുകൾ വീണ്ടും മൂല്യനിർണ്ണയം നടത്താനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു. ജൂലൈ 2 മുതൽ ജൂലൈ 7 വരെയായിരുന്നു പുനർ മൂല്യനിർണ്ണയത്തിന് അപേക്ഷിക്കാനുള്ള സമയം. ആ സമയപരിധിക്കുള്ളിൽ പുനർ മൂല്യനിർണ്ണയത്തിന് അപേക്ഷിച്ചവരുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Read more: Kerala SSLC 10th Result 2020 Highlights: എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു; റെക്കോർഡ് വിജയം സ്വന്തമാക്കി വിദ്യാർഥികൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook