Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

എട്ടാം ക്ലാസു വരെയുള്ള വിദ്യാർത്ഥികൾക്ക് ഉയർന്ന ക്ലാസുകളിലേക്ക് നേരിട്ട് പ്രവേശനം നൽകി കേന്ദ്രീയ വിദ്യാലയം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്താൻ കഴിയാത്തതിനാലാണ് ഇത്തരമൊരു തീരുമാനം

Kendriya Vidyalya Samiti, KVS, KV result, college admission, education news

ഒന്നുമുതൽ എട്ട് വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്ക് ഉയർന്ന ക്ലാസുകളിലേക്ക് നേരിട്ട് പ്രവേശനം നൽകി കേന്ദ്രീയ വിദ്യാലയം. രാജ്യത്തെ മുഴുവൻ കേന്ദ്രീയവിദ്യാലയങ്ങളിലെയും ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും വാർഷികപരീക്ഷ കൂടാതെ തന്നെ പുതിയ ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കുമെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രീയ വിദ്യാലയ സമിതി. ഈ ക്ലാസുകളിലെ കുട്ടികളുടെ ഫലം വാട്സ്ആപ്പ്, എസ്എംഎസ്, ഇമെയിൽ വഴി രക്ഷിതാക്കളെ അറിയിക്കുമെന്നും കേന്ദ്രീയ വിദ്യാലയ സമിതി അറിയിക്കുന്നു.

അവസാന പരീക്ഷയിൽ ഇ ഗ്രേഡ് കിട്ടിയ വിദ്യാർത്ഥികളെയും ഒരു പരീക്ഷയുമില്ലാതെ പുതിയ ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കും. സാധാരണരീതിയിൽ, ഇ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ ഒരു ഇപ്രൂവ്മെന്റ് ടെസ്റ്റിന് ഹാജരാകേണ്ടതുണ്ട്.

Read in English: Kendriya Vidyalyas to promote Class 1 to 8 without exam, result via WhatsApp

കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്താൻ കഴിയാത്തതിനാലാണ് ഇത്തരമൊരു തീരുമാനം കേന്ദ്രീയവിദ്യാലയം കൈകൊണ്ടിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ മിക്ക പരീക്ഷ ബോർഡുകളും പരീക്ഷകളും പരീക്ഷഫലവും പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്.

അതിനിടയിൽ, ബീഹാർ ബോർഡ് പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം ഇന്ന് പ്രഖ്യാപിച്ചു. ഈ​​ അധ്യയനവർഷത്തിൽ ആദ്യമായി പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിക്കുന്നതും ബീഹാർ ബോർഡാണ്.

Read more: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റി

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kendriya vidyalyas to promote class 1 to 8 without exam

Next Story
എംജി സർവകലാശാല അപേക്ഷ തീയതികൾ നീട്ടുംmg university, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com